ഇടതുമുന്നണി വിട്ടുപോയവര്‍ മടങ്ങി വരണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്: ഇടതുമുന്നണി വിട്ടുപോയവര്‍ മടങ്ങി വരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജെഡിയു, ആര്‍എസ്പി എന്നിവര്‍ പുനര്‍വിചിന്തനം നടത്തണമെന്നും, ആര്‍ക്കു മുന്നിലും വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.   എല്‍ഡിഎഫിലേയ്ക്ക് വരുന്ന കാര്യം ആദ്യം തീരുമാനിക്കേണ്ടത് ജെഡിയുവാണെന്നും, രാഷ്ട്രീയ തീരുമാനം ഉണ്ടായാല്‍ അവരുമായി ചര്‍ച്ച നടത്തുമെന്നും, എംപി സ്ഥാനം രാജിവയ്ക്കാനുളള വീരേന്ദ്രകുമാറിന്റെ തീരുമാനത്തെ സ്വാഗതം Read More …

ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കോടിയേരി

കോഴിക്കോട്: ജെഡിയു എല്‍ഡിഎഫിലേക്ക് വരുന്നത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത്തരം ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നാല്‍ ആ സമയം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു. വീരേന്ദ്രകുമാറും സംഘവും എല്‍ഡിഎഫിലേക്ക് ചേക്കേറുന്നു എന്ന മാധ്യമവാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജെഡിയു ഇടതുമുന്നണിയിലേക്ക് വരുന്നു എന്നവാര്‍ത്തകള്‍ സംബന്ധിച്ച് സിപിഐഎമ്മിന് യാതൊരു വിവരവും ഇല്ല. വീരേന്ദ്രകുമാറിന്റെ രാജിയോ Read More …

വീരേന്ദ്ര കുമാര്‍ യു.ഡി.എഫ് വിടുന്നു, ലയനം ഉടന്‍

കോഴിക്കോട്: ജനതാദള്‍ (യു) യു.ഡി.എഫ് വിടാന്‍ ഒരുങ്ങുന്നു. ജെ.ഡി.യുവും ജെ.ഡി.എസും തമ്മില്‍ ലയിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. യു.ഡി.എഫ് വിടുന്നതിന്റെ ഭാഗമായി വീരേന്ദ്ര കുമാര്‍ എം.പി സ്ഥാനം രാജിവയ്ക്കും. തുടര്‍ന്ന് ഇടതുമുന്നണിയുടെ ഭാഗമാവാനാണ് തീരുമാനിച്ചിട്ടുള്ളത്. ലയനത്തിന്റെ ഭാഗമായി പഴയ സോഷ്യലിസ്റ്റ് ജനത (എസ്.ജെ.ഡി) പുനരുജ്ജീവിപ്പിക്കാന്‍ വീരേന്ദ്ര കുമാര്‍ വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കിയിട്ടുണ്ട്.

വടകരയില്‍ മുസ്ലിം ലീഗ് ഓഫീസിന് തീയിട്ടു

കോഴിക്കോട്:  വടകരയില്‍ മുസ്ലിം ലീഗ് ഓഫീസിന് തീയിട്ടു. തോടന്നൂരിലാണ് മുസ്ലിംലീഗ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഇവിടെ സിപിഎം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. അതേസമയം ലീഗ് ഓഫീസിന് തീയിട്ടത് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഘര്‍ഷാവസ്ഥ ഒഴിവാക്കാനായി സ്ഥലത്ത് പോലീസ് പിക്കറ്റ് ഏര്‍പെടുത്തിയിട്ടുണ്ട്.

പോലീസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: പോലീസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. മുക്കം കൊടിയത്തൂര്‍ സ്വദേശി ഫസല്‍ മരിച്ചത്. മുക്കം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മണല്‍ വാരുന്നതിനിടെയാണ് പോലീസിനെ കണ്ട് ഫസല്‍ ഓടിയതെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ പുഴയില്‍ വീണ യുവാവ് മുങ്ങിമരിക്കുകയായിരുന്നു. അതേസമയം പോലീസ് പിന്തുടരാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് യുവാവ് ഭയന്നതോടിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ബി.ജെ.പിക്കെതിരെ പോരാടുന്ന കോണ്‍ഗ്രസിനെ സി.പി.എം പിന്നില്‍ നിന്ന് കുത്തുകയാണ്: ചെന്നിത്തല

ബി.ജെ.പിക്കെതിരെ ജനങ്ങളെ അണിനിരത്തുന്ന കോണ്‍ഗ്രസിനെ സി.പി.എം പിന്നില്‍ നിന്ന് കുത്തുന്നതായി രമേശ് ചെന്നിത്തല. രാജ്യമൊട്ടാകെ മോദിക്കും സംഘപരിവാറിനും എതിരെ മുന്നോട്ട് പോകുമ്‌ബോള്‍ സി.പി.എം അതിന് തുരങ്കം വെക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ‘പടയൊരുക്കം’ പരിപാടിക്കിടെ ആലുവയില്‍ ആരോപിച്ചു. മോദിയും പിണറായിയും ജനങ്ങളെ പന്താടുകയാണ്. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയവയിലൂടെ ജനജീവിതം താറുമാറാക്കി. റാഫേല്‍ ആയുധ ഇടപാടിലൂടെ Read More …

വടകരയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

വടകര: ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. ബുധനാഴ്ച പുലര്‍ച്ചെയാണ് വടകര കോണ്‍വെന്റ് റോഡിലെ കുരിശുപള്ളിയോട് ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയത്. വിവരമറിഞ്ഞ് വനിതാ പൊലീസും സംഘവും കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് വടകര ഗവ. ജില്ലാ ആശുപത്രിയിലത്തെിച്ചു. തുടര്‍ന്ന്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചശേഷം കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ Read More …

അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് ചുമന്നേ പറ്റൂ; തോമസ് ചാണ്ടിയെ പരിഹസിച്ച് ജി സുധാകരന്‍

കോഴിക്കോട്: ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ പരിഹസിച്ച് മന്ത്രി ജി. സുധാകരനും രംഗത്ത്. അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് അലക്കുകാരന്‍ ചുമക്കണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. തോമസ് ചാണ്ടി കോടതിയില്‍ പോയത് ബൂര്‍ഷ്വ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. രാജിയില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും ജി.സുധാകരന്‍ കോഴിക്കോട്ട് പറഞ്ഞു. നേരത്തെ, ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും Read More …