അച്ചടക്ക നടപടിക്കെതിരെ യുവമോര്‍ച്ച നേതാവ്

കോഴിക്കോട് : കോഴിക്കോട് നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തോടനുബന്ധിച്ച് വ്യാജ രസീത് അടിച്ച് പിരിവ് നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതിന് അച്ചടക്ക നടപടി നേരിട്ട യുവമോര്‍ച്ച നേതാവ് നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്ത്. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണയാണ് നടപടിക്കെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. സത്യം അധികകാലം മൂടിവെക്കാനാകില്ലെന്ന് പ്രഫുല്‍ കൃഷ്ണന്‍ ഫേസ്ബുക് Read More …

മദ്രസ വിദ്യാര്‍ത്ഥിയ്ക്ക് അതിക്രൂരമായ പ്രകൃതിവിരുദ്ധ പീഡനം; പിന്നില്‍ പഠിക്കാനെത്തിയവന്‍

കോഴിക്കോട്: അസ്വസ്ഥത പരത്തിക്കൊണ്ട് വീണ്ടും ഒരു പീഡന വാര്‍ത്ത. കോഴിക്കോട് നിന്നാണ് ഈ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. മദ്രസ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. മുക്കത്തെ കാരശ്ശേരി സര്‍ക്കാര്‍ പറമ്ബിലെ ഖുവ്വത്തില്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥിയാണ് പീഡനത്തിന് ഇരയായത്. സംഭവം മദ്രസ അധികൃതരെ അറിയിച്ചെങ്കിലും അവര്‍ അത് വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. Read More …

തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്ന് അസ്‌ലം ഗുരുക്കള്‍

കോഴിക്കോട്: ഡോ. കെ.ടി റബീഉല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെന്ന പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്ന് ബി.ജെ.പി ന്യൂനപക്ഷ സെല്ലിന്റെ ദേശീയ വൈസ് പ്രസിഡന്റ് അസ്‌ലം ഗുരുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. തന്റെ പേരില്‍ നടന്നതെല്ലാം വ്യാജ പ്രചരണങ്ങളാണ്. കഴിഞ്ഞ മാസം 24ന് തെന്റ അടുത്ത സുഹൃത്തും വ്യസായിയുമായ റബീഉല്ലയുടെ വീട്ടിലെത്തിയത് അദ്ദേഹത്തെ സന്ദര്‍ശിക്കാനാണ്. കാസര്‍ഗോഡ് Read More …

എല്‍ജിബിടി ക്വിയര്‍ ഫിലിം ഫെസ്റ്റിവല്‍ ആഗസ്റ്റ് 14 ന് കോഴിക്കോട്

എല്‍ജിബിടി ക്വിയര്‍ ഫിലിം ഫെസ്റ്റിവല്‍ കോഴിക്കോട് മാനാഞ്ചിറ ടവറിലെ ഓപ്പണ്‍ സ്‌ക്രീന്‍ തിയേറ്ററില്‍ ആഗസ്റ്റ് 14 ന് ആരംഭിക്കും. ഓപ്പണ്‍ സ്‌ക്രീന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് എല്‍ജിബിടി ഫിലീം ഫെസ്റ്റിവല്‍ ഏഴു ദിവസങ്ങളിലായി ആണ് അരങ്ങേറുന്നത്. ഒരേ സമയം വിഷയാസ്പദമായും ചലച്ചിത്ര ഭാഷാപരമായും മുന്നിട്ടു നില്‍ക്കുന്ന ഏഴു സിനിമകള്‍ ആണ് പ്രദര്‍ശിപ്പിക്കുന്നത്. ലോക സിനിമയിലെ മികച്ച സിനിമകളും Read More …

അധ്യാപകരായി ഇനി ട്രാന്‍സ്‌ജെന്‍ഡേഴ്‌സും

കോഴിക്കോട് :സമൂഹത്തിന്റെ പല മേഖലകളിലും തഴയപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അധ്യാപകരായി നിയമിക്കാന്‍ ഒരുങ്ങുകയാണ് കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍ ഫെഡറേഷന്‍. മതിയായ യോഗ്യതയുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സംഘടനയില്‍ അംഗങ്ങളായ സ്‌കൂളുകളില്‍ അധ്യാപകരായി നിയമിക്കും. ഇതൊടൊപ്പം അധ്യാപികമാര്‍ക്ക് ആര്‍ത്തവ സമയത്ത് ശമ്പളത്തോടെ ഒരു ദിവസം അവധി നല്‍കുകയും ചെയ്യും. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ചാം ക്ലാസ് മുതല്‍ Read More …

പോലീസ് ആരുടേയും മുടി വെട്ടിക്കേണ്ട: ബെഹ്‌റ

കോഴിക്കോട്: മുടി നീട്ടി വളര്‍ത്തിയവരെ കണ്ടാല്‍ പിടിച്ചുനിര്‍ത്തി മുടി വെട്ടാന്‍ പോലീസ് പറയേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മുടി വളര്‍ത്തുന്നത് വ്യക്തി സ്വാതന്ത്രമാമെന്നും അതിനിടെ സദാചാര പോലീസിങ്ങ് വേണ്ടന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പോലീസ് ഓഫീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂര്‍ പാവറട്ടിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു വിട്ട വിനായകനെന്ന യുവാവ് ആത്മഹത്യ ചെയ്ത Read More …

ചിത്രയെ ഉള്‍പ്പെടുത്താന്‍ കേന്ദ്രം ഇടപെടണംപിണറായി

കോഴിക്കോട്: പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നതായി കേന്ദ്ര കായിക വകുപ്പ് മന്ത്രി വിജയ് ഗോഖല്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.   വൈല്‍ഡ് കാര്‍ഡ് എന്‍ട്രി സംവിധാനം ഉപയോഗിച്ച് ചിത്രക്ക് അവസരമൊരുക്കണം. ഇന്നുതന്നെ  ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കോഴിക്കോട് വ്യാജമദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ടുപേര്‍ ഗുരതരാവസ്ഥയില്‍

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് വ്യാജമദ്യം കഴിച്ച് ഒരു മരണം. കുന്ദമംഗലത്തിനടുത്തുള്ള മലയമ്മ കോളനിയിലാണ് സംഭവം. മദ്യം കഴിച്ച് രണ്ട് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.