ദിലീപ് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെങ്കില്‍ തിരിച്ചുപിടിക്കും റവന്യൂ മന്ത്രി

കോഴിക്കോട്: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡിസിനിമാസ് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. തെറ്റായ റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥര്‍ നല്‍കിയതെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കും. ഭൂമി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കലക്ടര്‍ നല്‍കിയിട്ടുണ്ട്. വിശദ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൈയ്യേറ്റ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാര്‍ത്ഥി സ്‌കൂള്‍ പരിസരത്ത് കുത്തേറ്റു മരിച്ചു

കോഴിക്കോട്: കുന്ദമംഗലത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. മടവൂര്‍ മക്കാം സി എം സെന്റര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി അബ്ദുള്‍ മജീദ്(13) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു കാസര്‍കോട് സ്വദേശി ഷംസുദ്ദീനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു. സ്‌കൂളിനടുത്തുവെച്ചാണ് സംഭവം. ക്ലാസിന്റെ ഇടവേള സമയത്ത് സ്‌കൂള്‍ പരിസരത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ യാതൊരു Read More …

എയ്ഡ്‌സാണെന്ന് സ്വകാര്യ ലാബിലെ തെറ്റായ റിപ്പോര്‍ട്ട്; പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കോഴിക്കോട്: യുവാവിന്റെ രക്ത പരിശോധനയ്ക്കുശേഷം എയ്ഡ്‌സ് ആണെന്ന് തെറ്റായ ഫലം നല്‍കിയതായികാട്ടി പിതാവ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കലക്ടര്‍ക്കും ഡിഎംഒയ്ക്കും പരാതി നല്‍കി. ഹീമോഫീലിയ ബാധിതനായ യുവാവിന്റെ ശരീരത്തില്‍ രക്തം കയറ്റാനാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തം പരിശോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ആലിയ ലാബില്‍ രക്തസാമ്ബിള്‍ നല്‍കി. മെഡിക്കല്‍കോളേജിലെ ലാബ് അടച്ചതിനാലായിരുന്നു സ്വകാര്യ ലാബിനെ Read More …

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

കോഴിക്കോട്: വടകര ചോറോട് ദേശീയപാതയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി മടപ്പളളി സ്വദേശി ഹാരിസിനെ വടകര സി ഐ മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തി പിടികൂടി. പോക്‌സോ നിയമപ്രകാരം ഇയാളെ അറസ്റ്റു ചെയ്തു. ഹാരിസ് ഓടിച്ചു വന്ന ആള്‍ട്ടോ കാറിലേക്ക് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ ബലമായി Read More …

ജിഷ്ണുകേസ് അട്ടിമറിക്കാന്‍ സുധാകരന്‍ ഇടപെട്ടു ജിഷ്ണുവിന്റെ കുടുംബം

കോഴിക്കോട്: ലക്കിടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ഷഹീറിന് മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ ആരോപണവുമായി നെഹ്‌റുകോളേജില്‍ മരിച്ച എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കുടുംബവും രംഗത്തെത്തി. ജിഷ്ണുവിന്റെ മരണം അട്ടിമറിക്കാന്‍ സുധാകരന്‍ ശ്രമിച്ചുവെന്നും വ്യാജ ആത്മഹത്യകുറിപ്പ് ഉണ്ടാക്കിയതില്‍ സുധാകരന് പങ്കുണ്ടെന്നും ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ ആരോപിച്ചു. മര്‍ദനമേറ്റ Read More …

ജിഷ്ണു പ്രണോയ് കേസ് സിബിഐക്ക് വിട്ടു

കോഴിക്കോട് : നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ജിഷ്ണുവിന്റെ വീട്ടില്‍ ലഭിച്ചു.

കര്‍ഷകന്റെ ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റ് സലീഷ് പൊലീസിന് കീഴടങ്ങി

കോഴിക്കോട്:  കൈവശഭൂമിക്ക് വില്ലേജ് ഓഫീസില്‍ നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്നു കര്‍ഷകന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് സലീഷ് തിങ്കളാഴ്ച രാത്രി പേരാമ്ബ്ര സി.ഐയ്ക്ക് മുന്നില്‍ കീഴടങ്ങി. ദിവസങ്ങളായി ഒളിവിലായിരുന്ന സലീഷിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച പോലീസ് രണ്ട് ദിവസം മുന്‍പ് ഇയാള്‍ വായനാടുണ്ടെന്ന വിവറാം ലഭിച്ചതിനെതുടര്‍ന്ന് വയനാടെത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. പിടിയിലാകുമെന്ന ഉറപ്പായതോടെയാണ് സലീഷ് Read More …

സംഘപരിവാരിനെ നേരിടാന്‍ സിപിഎം കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം

കോഴിക്കോട്: പൊതുശത്രവായി മാറിക്കഴിഞ്ഞ സംഘപരിവാരിനെ നേരിയാന്‍ സിപിഎം കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന് കെ സുധാകരന്‍. മുന്‍ മന്ത്രി അഡ്വ. എ. സുജനപാലിന്റെ ആറാം ചരമദിനത്തില്‍ ഡി.സി.സി സംഘടിപ്പിച്ച അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ച കാലഘട്ടത്തില്‍ രാജ്യത്തെ ഒരു സി.പി.എം ഓഫിസ് പോലും ആക്രമിക്കാന്‍ സംഘ്പരിവാറിനോ മറ്റു സംഘടനകള്‍ക്കോ ധൈര്യമില്ലായിരുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. ആരാണ് Read More …