ലീഗിനെതിരെ ആഞ്ഞടിച്ച് ഖമറൂന്നിസയുടെ മകന്‍

കോഴിക്കോട്: ബിജെപിയെ പ്രശംസിച്ച് സംസാരിച്ച വനിതാലീഗ് അധ്യക്ഷ ഖമറൂന്നിസ അന്‍വറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ മുസ്ലീംലീഗിനെതിരെ ആഞ്ഞടിച്ചു കൊണ്ട് ഖമറൂന്നിസയുടെ മകന്‍ അസര്‍ പള്ളിക്കല്‍ രംഗത്ത്. ”മുസ്ലീം എന്ന പേരും വച്ച് മുസ്ലീമിന് നിഷിദ്ധമായ മദ്യപാനവും വ്യഭിചാരവും സ്വവര്‍ഗ്ഗരതിയും ചെയ്യുന്ന നേതാക്കന്‍മാരുടെ ലിസ്റ്റ് തരാമെന്നും അങ്ങനെ ചെയ്യുന്ന ആരെയെങ്കിലും ഇന്നു വരെ ലീഗില്‍ നിന്ന് Read More …

മാണിക്ക് എതിരെ പറഞ്ഞതെല്ലാം നുണയാണോ എന്ന് ബിനോയ് വിശ്വം

കോഴിക്കോട്: കെ.എം. മാണിക്കെതിരെ ഇടതുപക്ഷം പറഞ്ഞതെല്ലാം നുണയായിരുന്നുവെന്നാണോ ജനം വിശ്വസിക്കേണ്ടതെന്ന ചോദ്യവുമായി സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കോട്ടയം ജില്ലാപഞ്ചായത്തില്‍ ഇടതുപക്ഷത്തോട് സഹകരിച്ച ഭരണം പിടിച്ചിതിനെ വിമര്‍ശിച്ചുകൊണ്ടാണ് ബിനോയ് വിശ്വത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബാര്‍ കോഴ, ബജറ്റ് വില്‍പ്പന തുടങ്ങി മാണിക്കെതിരെ നാം പറഞ്ഞതെല്ലാം നുണയായിരുന്നുവെന്നാണോ ഇപ്പോള്‍ ജനങ്ങള്‍ വിശ്വസിക്കേണ്ടതെന്ന ചോദിക്കുന്ന പോസ്റ്റില്‍ Read More …

കോഴിക്കോട് എസ്ഡിപിഐ- ലീഗ് സംഘര്‍ഷം

കോഴിക്കോട്: ജില്ലയിലെ വേളത്ത് എസ്.ഡി.പി.ഐ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്ന വേളത്ത്, അനുമതി ലംഘിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചതോടെയാണ് സംഘട്ടനം ഉണ്ടായത്. പൊലീസിന്റെ ഉത്തരവ് ലംഘിച്ച് മാര്‍ച്ച് നടത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ തടയാന്‍ ഒരുകൂട്ടം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ എത്തിയതോടെ രംഗം വഷളാകുകയായിരുന്നു. ഇതെ തുടര്‍ന്നായിരുന്നു ഇരു Read More …

വീട്ടുകാരുടെ പേടി സ്വാഭാവികം, പേടിച്ചോടില്ല

കോഴിക്കോട്: പേടിച്ച് ജോലിമാറാനോ ഓടാനോ തുടങ്ങിയാല്‍ ജീവിതാവസാനം വരെ ഓടേണ്ടിവരുമെന്ന് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍. പ്രമുഖ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ശ്രീറാം തന്റെ മനസ്സുതുറന്നത്. വീട്ടുകാരുടെ പേടി സ്വാഭാവികമാണ്. സ്വകാര്യജീവിതത്തെ അത് ഒരളവുവരെ ബാധിച്ചിട്ടുണ്ട്. അതിനു വേറെ പരിഹാരമൊന്നുമില്ലന്നും ശ്രീറാം പറഞ്ഞു. വിവാദങ്ങള്‍ക്കില്ല എന്ന ആമുഖത്തോടെയാണ് ശ്രീറാം അഭിമുഖം ആരംഭിച്ചത്. ജീവിതം, Read More …

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനത്തിന്റെ ടയറുകള്‍ പൊട്ടി

കോഴിക്കോട്  എയര്‍ ഇന്ത്യയുടെ കോഴിക്കോട് ദുബായ് വിമാനത്തിന്റെ ടയറുകള്‍പൊട്ടി. കരിപ്പൂര്‍  വിമാനത്താവളത്തില്‍ നിന്നും 11 മണിയോടെ റണ്‍വെയില്‍ നിന്നും വിമാനം പറന്ന് ഉയരുന്നതിനിടെയാണ്  ടയറുകള്‍ പൊട്ടിയത്.   തിരിച്ചു വിളിച്ച് വിമാനത്തില്‍ നിന്നും യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. സംഭവത്തെ  തുടര്‍ന്ന് മറ്റു വിമാന സര്‍വ്വീസുകളും വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്.

സ്ത്രീ സമൂഹത്തെ അപമാനിച്ച മന്ത്രി എം.എം മണി പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണം: കെ.പി.എ മജീദ്

കോഴിക്കോട്: പെമ്പിളൈഒരുമയുടെ സമരത്തില്‍ പങ്കെടുത്ത സ്ത്രീ സമൂഹത്തെ സംസ്‌കാര ശൂന്യമായ പരാമര്‍ശത്തിലൂടെ അപമാനിച്ച മന്ത്രി എം.എം മണിയുടേത് വിവരക്കേടും അധാര്‍മ്മികവുമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.   സാമാന്യ ബോധമുള്ള ആരും പറയാന്‍ അറക്കുന്ന വാക്കുകള്‍ മന്ത്രി സ്ഥാനത്തിനിരിക്കുന്ന ഒരാള്‍ക്ക് യോജിച്ചതല്ല. കൂലിക്കും ബോണസിനും വേണ്ടി സമരം നടത്തിയവരെ ഇത്ര മോശമായി ചിത്രീകരിക്കുന്നത് Read More …

എം എം മണിയെ രൂക്ഷമായി വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍

വാര്‍ത്തയ്ക്ക് വേണ്ടി എന്തും വിളിച്ചു പറയുന്നവര്‍ ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ഓര്‍ക്കണമെന്ന് സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മാന്യതയില്ലാതെ സംസാരിക്കുന്നവരുടെ ചരിത്രത്തിലെ സ്ഥാനം ചവറ്റു കുട്ടയായിരിക്കുമെന്നും അങ്ങനെ ഉള്ളവരോട് തനിക്ക് മറുപടി പറയാന്‍ താല്പര്യം ഇല്ലയെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം യോഗം വിളിക്കുന്നു

കോഴിക്കോട് : ജിഷ്ണു പ്രണോയ് കേസിലെ വസ്തുതകള്‍ വിശദീകരിക്കാന്‍ സിപിഎം യോഗം വിളിക്കുന്നു. ലോക്കല്‍ കമ്മിറ്റി തലത്തില്‍ യോഗങ്ങള്‍ വിളിക്കാനാണ് തീരുമാനം. ജില്ലാ കമ്മിറ്റികളില്‍ നിന്നും ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. 23 ന് വളയത്ത് നടക്കുന്ന പൊതു വിശദീകരണ യോഗത്തില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കും.