മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്റര്‍

കോഴിക്കോട്:  രാജ്യത്തെ ആദ്യത്തെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്റര്‍ കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലബാര്‍ മേഖലയിലെ ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക് നോളജി പാര്‍ക്കായ കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിന്റെ പ്രഥമ ഐ.ടി. കെട്ടിടം ‘സഹ്യ’ ഉദ് ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇന്റര്‍നെറ്റ് രംഗത്തെ വ്യവസായികളുടെ കൂട്ടായ് മയായ Read More …

കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു

കോഴിക്കോട്: കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണത്തിലൂടെ വലിയ നേട്ടമാണ് സര്‍ക്കാര്‍ കൈവരിച്ചിരിക്കുന്നത്. നാടാകെ ഒന്നിച്ചു നീങ്ങിയാല്‍ ഇനിയും വലിയ നേട്ടങ്ങള്‍ കൈവരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബിയെ മാത്രം ആശ്രയിച്ച് കേരളത്തിന്റെ വൈദ്യുതി ആവശ്യം പരിഹരിക്കാനാക്കില്ലെന്നും സോളാര്‍ അടക്കമുള്ള മറ്റ് കാര്യങ്ങളിലേക്ക് മാറേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പൂര്‍ണ Read More …

നിയമനിര്‍മാണം വേണം

കോഴിക്കോട്: കന്നുകാലി നിരോധനം മറികടക്കാന്‍ നിയമനിര്‍മാണം അടക്കമുള്ള നടപടികള്‍ പരിഗണിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങള്‍ക്ക് ഗുണകരമാകുന്ന എല്ലാ നിയമ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യും. മാട്ടിറച്ചി അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിലകൊളളും. ആര്‍.എസ്.എസ് ഒളി അജണ്ട നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നടപടി ദളിതരേയും മുസ്ലീങ്ങളേയും ലക്ഷ്യം വച്ച്: എകെ ബാലന്‍

കോഴിക്കോട്: കന്നുകാലികളുടെ കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പാവപ്പെട്ട മുസ്ലീങ്ങളേയും ദളിതരേയും ഗുരുതരമായി ബാധിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. ന്യൂനപക്ഷങ്ങളെ തുടക്കം തൊട്ടേ ഗോവധനിരോധനത്തിന്റെ പേരില്‍ മുള്‍മുനയില്‍ നിര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തുകല്‍ വ്യവസായം ചെയ്യുന്ന ലക്ഷക്കണക്കായ ദളിതരെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് എകെ ബാലന്‍ പറഞ്ഞു. കുറഞ്ഞ വിലയില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭ്യമായ പോഷകാഹാരമാണ് Read More …

ആദിവാസി ഊരിലേക്ക് പോയ ഒരു ലോഡ് അരി ‘അപ്രത്യക്ഷമായി’

കോഴിക്കോട്: കോഴിക്കോട് നിന്ന് കൊണ്ടുപോയ ഒരു ലോഡ് അരി കാണാതായതായി റിപ്പോര്‍ട്ട്. ആദിവാസി ഊരുകളിലേക്ക് ഉള്‍പ്പെടെ വിതരണത്തിനായി കൊണ്ടുപോയ അരിയാണ് അപ്രത്യക്ഷമായിരിക്കുന്നത്. വയനാട് മീനങ്ങാടിയില്‍ നിന്നാണ് ഒരു ലോഡ് അരി കാണാതായതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴിക്കോട്ടെ എഫ്‌സിഐ ഗോഡൗണില്‍ നിന്നാണ് അരി കൊണ്ടുപോയിരുന്നത്.

ജിഷ്ണുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് പിതാവ്

കോഴിക്കോട്: പാന്പാടി നെഹ്‌റു കോളേജിലെ എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയുടെ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ അശോകന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറിനെ കണ്ടു. അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് അശോകന്‍ ഡി.ജി.പിക്ക് കൈമാറി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട 10 കാര്യങ്ങള്‍ കത്തില്‍ അശോകന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രത്യേക സംഘം അന്വേഷണം നടത്തിയപ്പോള്‍ പോലും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ Read More …

മഹാഭാരതത്തിന്റെ അവസാന വാക്ക് തങ്ങളുടേതാണെന്ന് വരുത്തി തീര്‍ക്കാന്‍ വര്‍ഗീയ വാദികള്‍ ശ്രമിക്കേണ്ട: ചെന്നിത്തല

കോഴിക്കോട്: മഹാഭാരതത്തിന്റെ അവസാന വാക്ക് തങ്ങളുടേതാണെന്ന് വരുത്തി തീര്‍ക്കാന്‍ വര്‍ഗീയ വാദികള്‍ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നിലപാടുമായി രംഗത്ത് എത്തിയത്. മഹാഭാരതം സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുാദിക്കില്ലെന്ന സംഘപരിവാര്‍ ഭീക്ഷണി കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും ഇത്തരക്കാരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.   രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം Read More …

500,1000 നോട്ടുകളുമായി യുവാവ് പിടിയില്‍

കോഴിക്കോട്: അസാധുവാക്കപ്പെട്ട 500,1000 നോട്ടുകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരുകോടി രണ്ടു ലക്ഷം രൂപയുടെ അസാധു നോട്ടുകളുമായാണ് യുവാവിനെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. ഇയാളുടെ കാറില്‍ നിന്നും അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ കെട്ടുകള്‍ കണ്ടെത്തുകയായിരുന്നു. തൃശൂര്‍ കരുമാത്ര നെയ്‌വേലി പറമ്പില്‍ എന്‍ബി സിറാജുദ്ദീ(39) നാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം Read More …