ബിജെപി പ്രസ്താവന ഭരണഘടനാ വിരുദ്ധം

കോഴിക്കോട്: സംവിധായകന്‍ കമല്‍ രാജ്യംവിടണമെന്ന ബിജെപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് സാഹിത്യകാരന്‍ എം.മുകുന്ദന്‍. എംടിയോട് രാജ്യംവിടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹം ഒരുപക്ഷേ രാജ്യം വിട്ടേനെയെന്നും മുകുന്ദന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെയും മുകുന്ദന്‍ പരിഹസിച്ചു. എഴുതാനും വായിക്കാനും അറിയാത്ത 35 കോടി ജനങ്ങളുള്ള നാട്ടിലാണ് മോദി ഡിജിറ്റല്‍ ബാങ്കിംഗിനെ കുറിച്ച് സംസാരിക്കുന്നത്. നോട്ട് നിരോധിച്ച് ലോകനേതാവാകാനുള്ള Read More …

സമാധാനമായി ജീവിക്കാന്‍ കഴിയാത്തതിനാല്‍ എഴുത്തുനിര്‍ത്തുന്നു: കമല്‍ സി ചവറ

കോഴിക്കോട്: ഫേസ്ബുക്കിലൂടെ ദേശീയഗാനത്തെ അപമാനിച്ചു എന്ന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട എഴുത്തുകാരന്‍ കമല്‍ സി.ചവറ എഴുത്തുനിര്‍ത്തുന്നു. പോലീസ് അറസ്റ്റ് ചെയ്തതിനുശേഷം അമ്മയ്ക്കും ഹൃദ്രോഹിയായ അഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തിനും വീട്ടില്‍ സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ കയറിയിറങ്ങുകയാണെന്നും കമല്‍ സി ആരോപിക്കുന്നു. ഇക്കാരണത്താല്‍ ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന നോവല്‍ പിന്‍വലിക്കുകയാണെന്നും Read More …

കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹപാഠികള്‍

നാദാപുരം: ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്കു പിറകില്‍ മാനേജ്‌മെന്റിന്റെ പീഡനമാണെന്ന വെളിപ്പെടുത്തലുകളുമായി സഹപാഠികള്‍. ഡിസംബറില്‍ നടക്കേണ്ട പരീക്ഷ കോളജ് അധികൃതര്‍ മാറ്റി വെച്ചിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുകയും മാധ്യമസ്ഥാപനങ്ങളില്‍ വിളിച്ചറിയിക്കുകയും ചെയ്തു. പരീക്ഷ മാറ്റിയതോടെ വിദ്യാര്‍ഥികളെ വീടുകളിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. എന്നാല്‍, പരീക്ഷ തീയതി പെട്ടെന്ന് പ്രഖ്യാപിച്ചതോടെ വിദ്യാര്‍ഥികര്‍ കുഴങ്ങി. ജിഷ്ണുവിന്റെ നേതൃത്വത്തില്‍ ചില Read More …

ഇവിടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യംവിട്ടു പോകണം: ബിജെപി

കോഴിക്കോട്• രാജ്യത്തു ജീവിക്കാന്‍ കഴിയില്ലെങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യംവിട്ടു പോകണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് കമല്‍. നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിനു കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം. രാജ്യത്തെ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിനോടു കമലിന്റെ നിലപാടു രാജ്യത്തിനു Read More …

14 ശതമാനം വരുന്ന മുസ്ലിങ്ങളെ മുഖ്യധാരയില്‍ നിന്ന് ആട്ടിയിറക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട; മുസ്ലിം ലീഗിന്റെ ‘ജനജാഗരണ’ കാമ്പയിന്‍

കോഴിക്കോട്: ഭരണകൂട ഭീകരതക്കെതിരെയുള്ള മുസ്ലിം ലീഗിന്റെ ‘ജനജാഗരണ’ കാമ്ബയിന് തുടക്കമായി. കേന്ദ്ര  സംസ്ഥാന സര്‍ക്കാറുകളുടെ ഭരണ ഭീകരതക്കെതിരെയുള്ള പ്രതിഷേധ സൂചകമായാണ് പതിനായിരങ്ങള്‍ അണി നിരന്ന റാലിയോടെ കാമ്ബയിന് തുടക്കം കുറിച്ചത്. ഭീകരതയുടെ പേരില്‍ മുസ്ലിം സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ യു എ പി എ പോലെയുള്ള കരിനിയമങ്ങള്‍ ചുമത്തുന്നത് അനുവദിക്കാന്‍ കഴിയുന്നതല്ലെന്നും മതേതര ഇന്ത്യയില്‍ ഇത്തരം Read More …

ടി.പി കേസ്സ് പരോള്‍ നിഷേധിച്ചത് എലിയെ പേടിച്ച് ഇല്ലം ചുട്ടല്‍

കോഴിക്കോട്: ജയിലില്‍ കഴിയുന്നവര്‍ക്കു പരോള്‍ നിഷേധിക്കുന്നതിനെതിരേ മനുഷ്യസ്‌നേഹികളുടെ പ്രതിഷേധമുയരണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്നവരുള്‍പ്പെടെയുള്ളവര്‍ക്കു പരോള്‍ നിഷേധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രസ്താവന. ടി.പി കേസ് പ്രതികള്‍ക്കു പരോള്‍ നിഷേധിച്ചത് എലിയെ പേടിച്ച് ഇല്ലം ചുട്ടത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. 27 തടവുകാരുടെ പരോള്‍ അപേക്ഷയില്‍ രണ്ടുപേരുടെ Read More …

സന്തോഷ് ട്രോഫി: ജയത്തോടെ കേരളത്തിന്റെ തുടക്കം

കോഴിക്കോട്: സന്തോഷ് ട്രോഫിയില്‍ കേരളം ജയത്തോടെ തുടങ്ങി. ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ പുതുച്ചേരിയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ വി.ഉസ്മാന്റെ ഇരട്ട ഗോളാണ് കേരളത്തിന് മികച്ച വിജയം സമ്മാനിച്ചത്. ആദ്യപകുതിയില്‍ ജോബി ജസ്റ്റിന്റെ ഗോളിലാണ് കേരളം മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ ഉസ്മാന്‍ പുതുച്ചേരിയുടെ വലയില്‍ രണ്ടു ഗോളുകള്‍കൂടി നിക്ഷേപിച്ച് ലീഡ് മൂന്നായി ഉയര്‍ത്തി.

സന്തോഷ് ട്രോഫിയില്‍ കടല്‍ കടന്നെത്തിയ ആവേശം

കോഴിക്കോട്: ആദ്യ ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ത്രില്ലിലാണ് ലക്ഷദ്വീപ് ഫുട്‌ബോള്‍ ടീം. സന്തോഷ് ട്രോഫി കളിക്കാന്‍ കടല്‍കടന്നെത്തിയ അവരുടെ മുഖത്ത് ആവേശമുണ്ട്. പ്രത്യാശയുണ്ട്. നിശ്ചയദാര്‍ഢ്യവുമുണ്ട്. തമിഴ്‌നാടുമായി വെള്ളിയാഴ്ച വൈകീട്ട് 4.30 നാണ് ചരിത്രത്തിലേക്കുള്ള അവരുടെ കിക്കോഫ്. ആദ്യമായിട്ടാണ് സന്തോഷ് ട്രോഫിയില്‍ ടീമിന് കളിക്കാന്‍ അവസരം ലഭിക്കുന്നത്. ഡിസംബര്‍ അവസാനമാണ് ടൂര്‍ണമെന്റിലേക്ക് ലക്ഷദ്വീപിന് എന്‍ട്രി ലഭിക്കുന്നത്. ഇതോടെ Read More …