എംടി വിമര്‍ശനത്തിനതീതമല്ലെന്ന് വി. മുരളീധരന്‍

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ബിജെപി. എംടിയുടെ വാക്കും നിലപാടും എഴുത്തും വിമര്‍ശിക്കപ്പെടുമെന്നും അദ്ദേഹം വിമര്‍ശനത്തിന് അതീതനല്ലെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ പറഞ്ഞു.   എംടിയെ പിന്തുണച്ച് സംവിധായകന്‍ കമല്‍ എത്തിയതിനെയും മുരളീധരന്‍ കുറ്റപ്പെടുത്തി. ദേശീയ ഗാനവിഷയത്തിലുണ്ടായ പരിക്ക് മറക്കാനാണ് കമലിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.   Read More …

സംഘപരിവാര്‍ നീക്കം നിസാരമായി കാണാനാവില്ല

കോഴിക്കോട്: എം.ടി.വാസുദേവന്‍ നായര്‍ക്കെതിരായ സംഘപരിവാര്‍ നീക്കം നിസാരമായി കാണാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിരോധകൂട്ടായ്മയിലാണ് വിഎസ് എംടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. കല്‍ബുര്‍ഗിയെ കൈകാര്യം ചെയ്തതുപോലെ എംടിയെ കൈകാര്യം ചെയ്യാനാണോ സംഘപരിവാര്‍ ശ്രമമെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അങ്ങനെയെങ്കില്‍ ആ മോഹം കൈയില്‍വച്ചാല്‍ മതിയെന്നും വിഎസ് പറഞ്ഞു. നിര്‍മാല്യം ചിത്രീകരിച്ചതാണ് എംടിയോടുള്ള സംഘപരിവാറിന്റെ വിദ്വേഷത്തിന് കാരണമെന്ന് ചടങ്ങില്‍ Read More …

കോഴയും ലൈംഗിക സ്വാധീനവുമെന്ന് വെളിപ്പെടുത്തല്‍

കോഴിക്കോട്: സ്‌കൂള്‍ കലോത്സവത്തിന് പിന്നിലെ കോഴക്കഥകള്‍ പുറത്തു വരുന്നു. കോഴിക്കോട് സ്വദേശിയായ നൃത്താധ്യാപകന്‍ ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളോട് നേരിട്ടും പിന്നീട് ഫോണിലും നടത്തിയ വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്. എട്ടാം സ്ഥാനത്തുള്ള ശിഷ്യയെ ആദ്യ സ്ഥാനത്തെത്തിക്കാന്‍ തിരുവനന്തപുരത്തെ വിധികര്‍ത്താക്കള്‍ 1.75 ലക്ഷം രൂപ കൊടുത്തതായാണ് വെളിപ്പെടുത്തല്‍. ശാസ്ത്രീയ നൃത്തങ്ങളില്‍ ഉപജില്ലാതലം മുതല്‍ സംസ്ഥാന Read More …

എം.ടി. ക്കെതിരെ ബിജെപി

കോഴിക്കോട്  കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ച എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്കെതിരെ ബിജെപി. നോട്ട് അസാധുവാക്കിയ നടപടിയില്‍ എംടിയുെട പ്രസ്താവന നല്ല ഉദേശ്യത്തോടെയല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ഉള്‍പ്പെടെ കേരളം നടുങ്ങിയ പല ഘട്ടങ്ങളിലും മൗനം പാലിച്ച എംടി ഇപ്പോള്‍ സംസാരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം Read More …

വിനോദയാത്രയ്ക്ക് പോയ ബസ് മറിഞ്ഞു

കോഴിക്കോട്: കൊടുവള്ളിയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 39 പേര്‍ക്ക് പരിക്ക്. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളജില്‍ നിന്നുള്ള വിനോദയാത്രാ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍ പെട്ടത്. മൂന്ന്‌പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ 18 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മൈസൂരില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതവേഗമോ, ഡ്രൈവര്‍ ഉറങ്ങിപ്പോയതോ ആകാം Read More …

റെയില്‍വെ ട്രാക്കില്‍ 500 രൂപയുടെ പുതിയ നോട്ടുകെട്ടുകള്‍

കോഴിക്കോട്: റെയില്‍വെ ട്രാക്കില്‍ പുതിയ 500 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ പുതിയ 500 രൂപയുടെ നോട്ടുകളാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. റെയില്‍വെ ജീവനക്കാരന്‍ തീവണ്ടിപ്പാളം പരിശോധിക്കുന്നതിനിടെയാണ് ട്രാക്കില്‍ നോട്ട്‌കെട്ട് കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹം റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയും റെയില്‍വെ കീമാനും ആര്‍.പി.എഫ് അധികൃതരും ചേര്‍ന്ന് നോട്ടുകെട്ട് Read More …

മാവോയിസ്റ്റുകള്‍ കക്കയത്തേക്ക് നീങ്ങിയതായി സംശയം

കോഴിക്കോട് കക്കയത്ത് മാവോയിസ്റ്റ് സാന്നിധ്യമെന്ന് സംശയം. തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ മുതല്‍ ഇവിടെ പരിശോധന നടത്തുന്നു. രാവിലെ അഞ്ച് മണി മുതലാണ് തണ്ടര്‍ബോള്‍ട്ട് സംഘം കക്കയത്ത് എത്തി തെരച്ചില്‍ തുടങ്ങിയത്. 50 കമാന്റോകളാണ് സംഘത്തിലുള്ളത്. ആഴ്ചകള്‍ക്ക് മുമ്ബ് നിലമ്ബൂര്‍ വനത്തില്‍ പൊലീസിന്റെ വെടിയേറ്റ് രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇവിടെ നിന്ന് സംഘത്തിലെ മറ്റുള്ളവര്‍ കക്കയത്ത് Read More …

സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ തടയാന്‍ നടപടി

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യബസുകളുടെ മരണപ്പാച്ചില്‍ തടയാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന കാര്യം പരിഗണിക്കും. ജില്ലയില്‍ കൂടുതല്‍ സിഗ്്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. 1410 വാഹനാപകടങ്ങളാണ് ഈവര്‍ഷം ജില്ലയിലുണ്ടായത്. ഇതില്‍ 135 പേര്‍ മരിക്കുകയും 1528 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അപകടങ്ങള്‍ ഏറെയും Read More …