Category: Kozhikode
ആശുപത്രിയില്‍ നിന്നും 5 ലക്ഷം വാങ്ങാന്‍ ശ്രമം
കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ നിന്നും ഭീഷണിപ്പെടുത്തി പണം വാങ്ങുവാന്‍ ശ്രമിച്ച ബിജെപി സംസ്ഥാന നേതാവിന് ആര്‍എസ്എസ് നേതൃത്വത്തിന്റെ താക്കീത്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിനെ ഭീഷണപ്പെടുത്തി 5 ലക്ഷം രൂപവാങ്ങുവാന്‍ ശ്രമിച്ചു എന്ന ആരോപണത്തിലാണ് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ നേതാവിനെ താക്കീത് ചെയ്തത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നിസ്സാര Read More …
ജിഷ്ണു കേസില്‍ അപാകത പരിഹരിക്കും
വടകര: ജിഷ്ണു വധക്കേസില്‍ ചില അപാകതകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. അപാകതകള്‍ സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ തന്നെ ധരിപ്പിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ പ്രതിനിധി എന്ന നിലയിലാണ് താന്‍ ജിഷ്ണുവിന്റെ Read More …
ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാത്ത ഒരേഒരാള്‍ മുഖ്യമന്ത്രി
കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കാത്ത ഒരേഒരാള്‍ മുഖ്യമന്ത്രി മാത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ജിഷ്ണുവിന്റെ വസതിയില്‍ മൂന്നാം തവണയും സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ നിലപാടുകള്‍ വിമര്‍ശിച്ചത്. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വടകരയില്‍ നടത്തുന്ന ഏകദിന സത്യാഗ്രഹം സുധീരന്‍ Read More …
28 നു ശേഷം പ്രത്യക്ഷ സമരത്തിന് ജിഷ്ണുവിന്റെ കുടുംബം
കോഴിക്കോട്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് പാമ്ബാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണുവിന്റെ മാതാപിതാക്കള്‍. മുഖ്യമന്ത്രി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കണം. അറസ്റ്റു നീളുന്നതില്‍ ഗൂഡാലോചനയുണ്ട്. 28 നു ശേഷം സെക്രട്ടറിയേറ്റിനുമുന്നില്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും മാതാപിതാക്കള്‍ പറഞ്ഞു. നടിയുടെ കേസില്‍ പ്രതികളെ വേഗം അറസ്റ്റുചെയ്തു. ജിഷ്ണുവിന്റെ കാര്യത്തില്‍ അവഗണന Read More …
ബിജെപി നേതൃത്വത്തിലേക്കു മടങ്ങാന്‍ ആഗ്രഹം: പി.പി. മുകുന്ദന്‍
കോഴിക്കോട്• ബിജെപി നേതൃത്വത്തിലേക്കു മടങ്ങാനുള്ള ആഗ്രഹം വ്യക്തമാക്കി പി.പി. മുകുന്ദന്‍. സംഘടനാകാര്യങ്ങള്‍ ഗൗരവത്തിലെടുക്കാത്ത ന്യൂനപക്ഷമാണു തന്റെ മടങ്ങിവരവിനെ എതിര്‍ക്കുന്നതെന്നു മുകുന്ദന്‍ പറഞ്ഞു. തന്നെ തിരികെ കൊണ്ടുവരുമെന്നു പറഞ്ഞതു കുമ്മനമാണ്. എന്തുകൊണ്ടു തിരികെ കൊണ്ടുവന്നില്ലെന്നു കുമ്മനത്തോടു ചോദിക്കണം. ഭാരവാഹിത്വത്തിലേക്കു മടങ്ങി വരുമെന്നു പ്രതീക്ഷയുണ്ട്. ഓരോ കാര്യത്തിലും നമുക്ക് ഓരോ പ്രതീക്ഷയുണ്ട്. പ്രതീക്ഷ പോലെ നടക്കണമെന്നില്ല. പ്രായം പറഞ്ഞിട്ടാണ് Read More …
ധനസഹായമല്ല, നീതിയാണ് വേണ്ടത്
കോഴിക്കോട് : ഞങ്ങള്‍ക്ക് ആവശ്യം ധനസഹായമല്ല നീതിയാണെന്ന് പാന്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാര്‍ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മാനേജുമെന്റുകള്‍ക്ക് അനുകൂലമായാണ് ഇപ്പോഴത്തെ അന്വേഷണമെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. അതേസമയം, ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കും വരെ പോരട്ടം തുടരാനാണ് ആക്ഷന്‍ കമ്മറ്റിയുടെ Read More …
നടപടി ഉറപ്പാക്കേണ്ട ബാധ്യത പൊതുസമൂഹത്തിന്
കോഴിക്കോട് : ലോ അക്കാദമിക്കെതിരെ സര്‍ക്കാരും സര്‍വകലാശാലയും നടപടി സ്വീകരിക്കും എന്ന കാര്യം ഉറപ്പാക്കാനുള്ള ബാധ്യത കേരളീയ പൊതുസമൂഹത്തിനുണ്ടെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി അഭിപ്രായപ്പെട്ടു. കേരള സാഹിത്യോല്‍സവത്തില്‍ എന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ നടന്ന മുഖാമുഖത്തില്‍ കഥാകാരന്‍ ടി. പത്മനാഭന്റെ ചോദ്യത്തിനു മറുപടിയായാണ് ബേബി ഇക്കാര്യം പറഞ്ഞത്. ലോ അക്കാദമിയുമായി ബന്ധപ്പെട്ടു Read More …
