‘കൊടുത്താല്‍ കൊല്ലത്തും കിട്ടു’ : എം.കെ മുനീര്‍

കോഴിക്കോട്: സരിതയുടെ പേരില്‍ ഉമ്മന്‍ ചാണ്ടിക്ക് നേരെ വാരി എറിഞ്ഞതെല്ലാം ഇപ്പോള്‍ സ്വപ്‌നയുടെ രൂപത്തില്‍ ബൂമറാങ് പോലെ പിണറായി വിജയന്റെ നെഞ്ചത്ത് കൊണ്ടിരിക്കുകയാണെന്ന് എം.കെ മുനീര്‍ എംഎല്‍എ. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന ചൊല്ല് ഇത്രമേല്‍ അന്വര്‍ഥമായ ഒരു രാഷ്ട്രീയ സാഹചര്യം വേറെയുണ്ടായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. എം.കെ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം: ‘കൊടുത്താല്‍ Read More …

പെട്രോള്‍ പമ്ബിലെ കവര്‍ച്ച; പ്രതി മുന്‍ ജീവനക്കാരന്‍: എടപ്പാള്‍ സ്വദേശിയായ സാദിഖിനെ പൊക്കി പൊലിസ്

കോഴിക്കോട്: പെട്രോള്‍ പമ്ബില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്ന കേസില്‍ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. മലപ്പുറം എടപ്പാള്‍ സ്വദേശിയായ സാദിഖി(22)നെയാണ് പോലിസ് പിടികൂടിയത്. പെട്രോള്‍ പമ്ബിലെ മുന്‍ ജീവനക്കാരെ കേന്ദ്രീകരിച്ച്‌ പോലിസ് നടത്തിയ അന്വേഷണത്തിലാണ് സാദിഖ് കുടുങ്ങിയത്. മറ്റെല്ലാ ജീവനക്കാരും ഫോണ്‍ അറ്റന്റ് ചെയ്തപ്പോള്‍ സാദിഖിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. ഇതാണ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം Read More …

നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

കോഴിക്കോട് നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് ഇരുപതുകാരി. യുവതിയുടെ ദേഹമാസകലം വെട്ടേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവവും ഉണ്ട്. ഇന്ന് ശസ്ത്രക്രിയകള്‍ ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പ്രതി റഫ്‌നാസിനെതിരെ വധശ്രമത്തിന് പോലീസ് കേസ് എടുത്തു. ഇയാളുടെ വിശദമായ മൊഴി ഇന്ന് Read More …

നാദാപുരത്ത് പെണ്‍കുട്ടിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു, നില ഗുരുതരം

കോഴിക്കോട്: നാദാപുരത്ത് പെണ്‍കുട്ടിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് ഉച്ചയ‌്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വടകര എംഇടി കോളേജിലെ ബി കോം വിദ്യാര്‍ത്ഥിനി നഹീമയ‌്ക്കാണ് വെട്ടേറ്റത്. പേരോട് തട്ടാറത്ത് പള്ളിക്ക് സമീപമാണ് പെണ്‍കുട്ടിക്ക് വെട്ടേറ്റത്. കൃത്യത്തിന് ശേഷം പ്രതി നഹാസ് കൈഞരമ്ബ് മുറിച്ച്‌ ആത്മത്യക്ക് ശ്രമിച്ചു. നഹീമയ‌െ ഗുരുതര പരിക്കുകളോടെ വടകരയിലെ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ Read More …

കോട്ടുളിയില്‍ പെട്രോള്‍ പമ്ബ് ജീവനക്കാരനെ കെട്ടിയിട്ട് 50000 രൂപ തട്ടിയടുത്തു

കോട്ടുളി : കോട്ടുളിയില്‍ പമ്ബ് ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച്‌ അന്‍പതിനായിരം രൂപ കവര്‍ന്നു. മോഷ്ടാവ്‌ ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന്‍ പമ്ബിന്റെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് മുളകുപൊടി വിതറിയശേഷമായിരുന്നു ആക്രമണം വ്യാഴാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മല്‍പ്പിടിത്തത്തിലൂടെ സെക്യൂരിറ്റി Read More …

മഞ്ചേശ്വരം കള്ളക്കേസും ബത്തേരി കള്ളക്കേസും ദ്രുതഗതിയില്‍ കുത്തിപ്പൊക്കിയതിന് പിന്നില്‍ പ്രതികാരം’; കെ സുരേന്ദ്രന്‍

കോഴക്കേസും സുല്‍ത്താന്‍ ബത്തേരി കോഴക്കേസും ഇപ്പോള്‍ കുത്തിപ്പൊക്കിയതിന് പിന്നില്‍ പ്രതികാര നടപടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും പ്രതിസന്ധിയിലായതിന്റെ പ്രതികാര നടപടിയാണ് തനിക്കെതിരെ നടക്കുന്നത്. ഞങ്ങള്‍ക്ക് അറസ്റ്റും, ജയിലറകളും പുത്തരിയല്ലെന്ന് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. കെ സുരേന്ദ്രന്റെ Read More …

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥയില്‍ സര്‍‍ക്കാര്‍ നടപടി; നാല് സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി നിയമിക്കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥയില്‍ സര്‍‍ക്കാര്‍ നടപടി . കുതിരവട്ടത്തെ സുരക്ഷ കര്‍ശനമാക്കാന്‍ 4 പേരെ അധികമായി നിയമിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. പാചക ജീവനക്കാരുടെ തസ്തികയിലും നിയമനം നടത്താന്‍ ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സ കഴിഞ്ഞിട്ടും ബന്ധുക്കള്‍ കൊണ്ടുപോകാത്തവരെ പുനരധിവസിപ്പിക്കാന്‍ മൂന്ന് ചികിത്സാ കേന്ദ്രങ്ങളിലും ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കുതിരവട്ടം Read More …

മഞ്ചേശ്വരം കോഴക്കേസില്‍ കെ.സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ്; ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വിവാദമായ മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി. പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പാണ് കെ. സുരേന്ദ്രനെതിരെ അധികമായി ചുമത്തിയിരിക്കുന്നത്. മഞ്ചേശ്വരം കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍‌ട്ടിലാണ് ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനായി രണ്ടര ലക്ഷ Read More …