നാണം കെട്ട നേതാവ്’: സോഷ്യല്‍ മീഡിയയില്‍ വൈറലായി പിസി ജോര്‍ജിനെ കുറിച്ചുള്ള ശോഭ സുരേന്ദ്രന്റെ പ്രതികരണം

വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്ത സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്ബോള്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പിസി ജോര്‍ജിനെക്കുറിച്ചുള്ള പഴയകാല പ്രതികരണം വൈറലാകുന്നു. നാണം കെട്ട നേതാവ് എന്നാണ്, വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വിഡിയോയില്‍ പിസിയെ കുറിച്ച്‌ ശോഭ സുരേന്ദ്രന്‍ പറയുന്നത്. പരമ ചെറ്റയെന്ന് പിസിയെ എല്ലാവരും ചേര്‍ന്ന് വിളിക്കേണ്ട ഗതികേട് Read More …

പെണ്‍കുട്ടികളെ ഓണ്‍ലൈനായി വില്‍ക്കുന്ന സെക്‌സ് റാക്കറ്റിനെ കൊള്ളയിച്ച യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്‌ത യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തുള്ള സെക്സ് റാക്കറ്റ് കേന്ദ്രീകരിച്ചിരുന്ന ഒഴുകരയിലെ ഫ്ലാറ്റാണ് യുവാക്കള്‍ കൊള്ളയടിച്ചത്. ഫ്ലാറ്റിലുണ്ടായിരുന്ന യുവതികളെയും യുവാക്കളെയും സംഘം അക്രമിച്ചു. ഇവരുടെ പക്കല്‍ നിന്നും 17000 രൂപയും മൊബെെല്‍ ഫോണുകളും ജാക്കറ്റുമൊക്കെ ഇവര്‍ ഭീഷണിപ്പെടുത്തി കരസ്ഥമാക്കുകയായിരുന്നു. കവര്‍ച്ച നടത്തിയ അരുണ്‍ Read More …

നാദാപുരത്ത് പിതാവിനെ മകന്‍ കുത്തി കൊലപ്പെടുത്തി

നാദാപുരം: ഉറങ്ങി കിടക്കുകയായിരുന്ന പിതാവിനെ മകന്‍ കുത്തി കൊലപ്പെടുത്തി. മീത്തലെ മുടവന്തേരിയിലെ പറമ്പത്ത് സൂപ്പി(61)യാണ് മരിച്ചത്. മകന്‍ മുഹമ്മദലി(31)യാണ് പിതാവിനെ കുത്തിയത്. അക്രമത്തിനിടയില്‍ മുഹമ്മദലിയുടെ കാലിന് വെട്ടേറ്റു. ഇയാള്‍ മാനസിക രോഗിയാണെന്ന് പറയുന്നു.സാരമായ പരുക്കുള്ള മുഹമ്മദലിയേയും സൂപ്പിയുടെ ഭാര്യ ജമീല,മകന്‍ മുനീര്‍ എന്നിവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി വൈകി വീട്ടില്‍ നിന്ന് കൂട്ടക്കരച്ചില്‍ കേട്ട് Read More …

തുടര്‍ ഭരണത്തിന്‍റെ പേരില്‍ നെഗളിച്ചാല്‍ ത്രിപുരയും ബംഗാളും ആവര്‍ത്തിക്കും; കെ.മുരളീധരന്‍

കോഴിക്കോട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ കടുത്ത വിമര്‍ശനവുമായി കെ.മുരളീധരന്‍ എംപി രംഗത്ത്. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രോഗ്രസ് കാര്‍ഡ് കാലിയാണ് . വട്ടപൂജ്യമാണ്. തൃക്കാക്കരയില്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം വിലയിരുത്തപ്പെടും. തുടര്‍ ഭരണത്തിന്റെ പേരില്‍ നെഗളിച്ചാല്‍ ത്രിപുരയും ബംഗാളും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ ആശയ ദാരിദ്ര്യമാണ് സുധാകരനെതിരെ Read More …

കൊയിലാണ്ടിയില്‍ എട്ട് വയസുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയില്‍ എട്ട് വയസുകാരന്‍ മുങ്ങിമരിച്ചു. പുളിയഞ്ചേരി സ്വദേശി ഷാജിറിന്‍റെ മകന്‍ മുസമ്മിന്‍ ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന്, നാട്ടുകാര്‍ തെരച്ചില്‍ നടത്തി. തുടര്‍ന്ന്, പുഴയോരത്ത് അവശനിലയില്‍ ആണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കേരളത്തിലെ ദേശ വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്; ശക്തമായ നടപടി തന്നെ കൈക്കൊള്ളുമെന്ന് ജെ.പി. നദ്ദ

കരിപ്പൂര്‍: കേരളത്തിലെ ദേശ വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണ്. ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി തന്നെ കൈക്കൊള്ളുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. കരിപ്പൂരില്‍ വന്നിറങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുള്ളവര്‍ പൊതുവേ ദേശ സ്നേഹികളാണ്. എന്നാല്‍ സംസ്ഥാനത്തും ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇവയെല്ലാം കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. ഉചിതമായ നടപടി Read More …

എല്‍.പി. സ്‌കൂള്‍ അധ്യാപകരെ ലക്ചറര്‍ പോസ്റ്റിലേക്ക് നിയമിക്കുന്നു: ആരോപണവുമായി പി.കെ. ഫിറോസ്

കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാര്‍ ചട്ടങ്ങളും നിയമങ്ങളും മറികടന്ന് സര്‍ക്കാര്‍ സര്‍വീസില്‍ പാര്‍ട്ടിക്കാരെയും സ്വന്തക്കാരെയും സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കയാണ്. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡയറ്റില്‍ ലക്ചര്‍ തസ്തികയില്‍ 89 പേരെയാണ് സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് കോഴിക്കോട് നടത്തിയ പത്രസമ്മേളനത്തില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചു. 2018 നവമ്ബറിലാണ് പാര്‍ട്ടിക്ക് താത്പര്യമുള്ള Read More …

ബസില്‍ അമ്മയുടെ കൈയില്‍ ഇരുന്ന ആറ് വയസുകാരിയെ കടന്നുപിടിച്ചു; അറസ്റ്റ്

കോഴിക്കോട്: കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ആറ് വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമം. സംഭവത്തില്‍ നിലമ്ബൂര്‍ സ്വദേശി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടക്കാവ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രിയാണ് തൃശൂര്‍ – കണ്ണൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ Read More …