ആര്‍ദ്രം രണ്ടാംഘട്ടത്തില്‍ വൈകുന്നേരം വരെ ഒ.പി സംവിധാനത്തിന് പ്രാധാന്യം; മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട്: സംസ്ഥാനത്ത് ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തില്‍ നിലവില്‍ ഉച്ചവരെയുള്ള ഒ.പി സംവിധാനം വൈകുന്നേരം വരെയാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. തിരുവള്ളൂര്‍ സിഎച്ച്‌സി ഈവനിംഗ് ഒ.പി ഉദ്ഘാടനവും സമഗ്രമാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി . സംസ്ഥാനത്തെ ആശുപത്രികള്‍ മുഴുവന്‍ പരിഷ്‌ക്കരണത്തിന്റേയും വികസനത്തിന്റേയും പാതയിലാണ് .അതിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ Read More …

റിട്ട. അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യക്കുറിപ്പ് ലഭിച്ചു

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ റിട്ട. അധ്യാപകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുഹമ്മദലി(65) ആണ് മരിച്ചത്. ഗുരുതരമായ വൈറസ് രോഗം തനിക്കുള്ളതായി മുഹമ്മദലി ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിന്റെയും പിതാവിന്റെയും പല രേഖകളും നഷ്ടപ്പെട്ടതായും പൗരത്വഭേദഗതി നിയമം നടപ്പില്‍ വരുമ്ബോള്‍ ഇതു പ്രശ്‌നമാകുമോ എന്നും ഇദ്ദേഹത്തിന്റെ ആത്മഹത്യക്കുറിപ്പില്‍ ഉള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

കൂടത്തായി: റോയി തോമസ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

വടകര: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ ജോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് 1800 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. റോയി തോമസ് വധക്കേസുമായി ബന്ധപ്പെട്ടാണ് നിലവില്‍ ജോളിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ജോളിയെ കൂടാതെ എം.എസ്.മാത്യു, പ്രജികുമാര്‍, മനോജ് എന്നിവരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 322 രേഖകള്‍ ഹാജരാക്കുമെന്ന് അന്വേഷണം സംഘം Read More …

പൗരത്വ ഭേദഗതി നിയമം: കേന്ദ്രം ഉരുണ്ടുകളിക്കുന്നു-​ കാന്തപുരം

പൗരത്വ​ ​േഭദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്നും ഏറ്റവും വലിയ പീഡനമനുഭവിക്കുന്ന മുസ്​ലിംകളായ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തള്ളി ഏത്​ മതന്യൂനപക്ഷങ്ങള്‍ക്കാണ്​ അഭയം നല്‍കുന്നതെന്ന്​ കേന്ദ്രം വ്യക്തമാക്കണമെന്നു​ം കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. ദുരിതമനുഭവിക്കുന്നവര്‍ക്ക്​ അഭയം നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍, ഇതില്‍ മുസ്​ലിംകളെ ഉള്‍പ്പെടുത്തിയാല്‍ എന്താണ്​ തെറ്റ്​. ജാമിഅ മര്‍ക്കസ്​ 43ാം വാര്‍ഷികസമ്മേളനത്തി​​െന്‍റ സംസ്​ഥാനതല പ്രചാരണോദ്​ഘാടനത്തില്‍ മുഖ്യപ്രഭാഷണം Read More …

നാളെത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ബസുടമകള്‍

കോഴിക്കോട്: നാളെത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ബസുടമകള്‍. ഹര്‍ത്താലില്‍ സര്‍വീസ് മുടക്കില്ലെന്ന് ബസ് ഉടമകളുടെ സംഘടന. ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കണമെന്ന് ആരും രേഖാമൂലമോ അല്ലാതെയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഹര്‍ത്താലിന്റെ പേരില്‍ സര്‍വീസ് മുടക്കേണ്ടന്നാണ് ബസ് ഉടമകളുടെയും ജീവനക്കാരുടെയും സംഘടനകളുടെയും തീരുമാനം. എന്നാല്‍ അക്രമം ഉണ്ടാവുകയാണെങ്കില്‍ സംരക്ഷണം തരണമെന്ന് Read More …

ജോളി ആളു കൊള്ളാമല്ലോ; ആളൂരിനെ വീണ്ടും പിടിച്ചു

അഭിഭാഷകന്റെ കാര്യത്തില്‍ മലക്കംമറഞ്ഞ് കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളി. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്ന ബി എ ആളൂരിനെ കൂടത്തായി കൊലപാതക പരമ്ബരയിലെ നാലു കേസുകളില്‍ക്കൂടി വക്കാലത്ത് ഏല്‍പ്പിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള അപേക്ഷ താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് ജോളി നല്‍കി. പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലക്കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായതും ആളൂരായിരുന്നു. Read More …

കോഴിക്കോട് വിലങ്ങാട് യുവാവ് വെടിയേറ്റ് മരിച്ചു

കോഴിക്കോട്: വിലങ്ങാട് യുവാവ് വെടിയേറ്റ് മരിച്ചു. മണ്ടേപ്പുറം സ്വദേശി റഷീദാണ്(30) മരിച്ചത്. സംഭവത്തില്‍ വിലങ്ങാട് സ്വദേശിയായ ലിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ വേട്ടയാടാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ വെടിയുതിര്‍ന്നതാണെന്നാണ് പോലീസ് പറയുന്നത്.

പശുകിടാങ്ങളുടെ ജഡം ചാണകകുഴിയില്‍ തള്ളി; മറവ് ചെയ്തത് നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍; പരാതി

കോഴിക്കോട്: പശുകിടാങ്ങളുടെ ജഡം മറവു ചെയ്യാതെ ചാണകകുഴിയില്‍ തള്ളിയതായി പരാതി. കോഴിക്കോട് ജില്ലയിലെ കാരശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ കറുത്ത പറമ്ബ് തരിപ്പാല പറമ്ബില്‍ സ്വകാര്യ വ്യക്തിയുടെ കന്നുകാലി ഫാമിനെതിരെയാണ് പരാതി ഉയര്‍ന്നത്. അസുഖം ബാധിച്ചും മറ്റും മരിച്ച കന്നുകാലുകളുടെ ജഡം മറവു ചെയ്യാതെ ചാണകക്കുഴിയില്‍ തള്ളുകയായിരുന്നു. ഇതിനെതിരെ പരിസരവാസികള്‍ ശബ്ദമുയര്‍ത്തിയതോടെയാണ് പശുക്കളുടെ ജഡം മറവ് Read More …