പ്രളയകാല പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി പ്രസംഗിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി അബ്ദുള്‍ വഹാബ്

പ്രളയകാല പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി പ്രസംഗിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി അബ്ദുള്‍ വഹാബ് എം പി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നാടിനെ ഞെട്ടിച്ച വന്‍ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്നും ജീവനുകള്‍ പൊലിഞ്ഞതിന്റെ വേദനയില്‍ നിന്നും മോചിതരാവാത്ത കുടുംബങ്ങള്‍ക്ക് മുമ്ബില്‍ അവര്‍ക്ക് അല്‍പമെങ്കിലും പ്രതീക്ഷയും ആശ്വാസവും നല്‍കാനാണു ഞാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച Read More …

കോഴിക്കോട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വിഷം കഴിച്ചു

കോഴിക്കോട്: കോഴിക്കോട് ചെലവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വിഷം കഴിച്ചു. ചെലവൂര്‍ സ്വദേശിയായ ശോഭയെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് രാഘവനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറേക്കാലമായി മനസിക രോഗത്തിനുള്ള ചികിത്സയിലായിരുന്നു രാഘവന്‍. ഇത് തന്നെയാകാം കൊലപാതകത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം Read More …

മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച്‌ വീട്ടമ്മയ്‌ക്കൊപ്പം ഒളിച്ചോടി; ഗായകനെതിരെ മുത്തലാഖ് കേസ്

കോഴിക്കോട്: കോഴിക്കോട് ഒളിച്ചോടിപോയി താമസിച്ച സംഭവത്തില്‍ യുവാവിനും യുവതിക്കുമെതിരെ കേസെടുത്തു. ഗായകന്‍ കിനാലൂര്‍ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍ കുറ്റിക്കാട്ടില്‍ ഷിബിന(31) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവര്‍ക്കും കുഞ്ഞുങ്ങളടങ്ങുന്ന കുടുംബമുണ്ട്. ഷമ്മാസ് തന്റെ കുഞ്ഞുങ്ങളെയും ഭാര്യയും ഉപേക്ഷിച്ച്‌ ഒരു കുഞ്ഞിന്റെ അമ്മയും ഭാര്യയുമായ മറ്റൊരു സ്ത്രീയ്‌ക്കൊപ്പമാണ് പോയത്. ഷമ്മാസിനെ കാണാനില്ലെന്ന് കാണിച്ച്‌ ഓഗസ്റ്റ് 30ന് ഇയാളുടെ ഭാര്യ ബാലുശ്ശേരി Read More …

ഓണം ആഘോഷിക്കാന്‍ ബീച്ചില്‍ പോയി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ഓണം ആഘോഷിക്കാന്‍ കോഴിക്കോട് ബീച്ചില്‍ പോയി തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശി ആദില്‍ അര്‍ഷാദിന്റെ(15 ) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളയില്‍ ഫിഷിങ് ഹാര്‍ബറിനടുത്ത് കടലില്‍ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബീച്ചില്‍ 15 അംഗ സംഘത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ എത്തിയതായിരുന്നു ആദില്‍ അര്‍ഷാദ്. കടലില്‍ കുളിക്കുന്നതിനിടെയായിരുന്നു Read More …

കേരളകോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല: കെ മുരളീധരന്‍

കോഴിക്കോട്: പാലാ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതു വരെ എങ്കിലും കേരള കോണ്‍ഗ്രസ് വിഷയത്തില്‍ യുഡിഎഫ് നേതാക്കള്‍ പരസ്യപ്രസ്താവന ഒഴിവാക്കണമെന്ന് വ്യക്തമാക്കി കെ മുരളീധരന്‍ രംഗത്ത്. തെരഞ്ഞെടുപ്പിന് ശേഷം കേരള കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയം നേടാന്‍ സാധിക്കും, മുളീധരന്‍ Read More …

ഒരു എസ്‌ഐ ഫോണ്‍ മനപ്പൂര്‍വ്വം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടത് നിസ്സാരമായികാണേണ്ട-വി.ടി.ബല്‍റാം

കോഴിക്കോട്: സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനും കളമശേരി എസ്.ഐ അമൃത് രംഗനും തമ്മിലുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരമൊരു സംഭാഷണം പുറത്തുവിട്ടത് നിസ്സാരമായി കാണേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് എംഎല്‍എയായ വി.ടി.ബല്‍റാം പറയുന്നത്. സക്കീര്‍ ഹുസൈന്‍ എസ്‌ഐയോട് നിയമവിരുദ്ധമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടാത്ത സ്ഥിതിക്ക് ഒരു സബ് ഇന്‍സ്‌പെക്ടര്‍ മനപൂര്‍വ്വം ഫോണ്‍ Read More …

ലീഗ് യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും തമ്മില്‍ രൂക്ഷമായ വാക്‌പോര്

കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാനസമിതിയോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ എം ഷാജി എംഎല്‍എയുള്‍പ്പടെയുള്ള നേതാക്കള്‍. രൂക്ഷവിമര്‍ശനങ്ങളാണ് കെ എം ഷാജി യോഗത്തിലുയര്‍ത്തിയത്. ഇതിന് മറുപടി പറയാനെത്തിയത് പി കെ കുഞ്ഞാലിക്കുട്ടി എം പിയും. തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് നടന്നത്. അസം, മുത്തലാഖ്, കശ്മീര്‍ – ഈ വിഷയങ്ങളൊക്കെ പാര്‍ലമെന്റിലോ പുറത്തോ ഉയര്‍ത്തുന്നതില്‍ എംപിമാരും ദേശീയ Read More …

അപാര്‍ട്ട്‌മെന്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം’ ദുരൂഹതയെന്ന് ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് ജവഹര്‍ അപാര്‍ട്ട്‌മെന്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. യുവാവ് ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കക്കോടി കിരാലൂര്‍ മാടം കള്ളിക്കോത്ത് വീട്ടില്‍ രണ്‍ദീപിനെ ഇന്നലെ വൈകിട്ടാണ് ജവഹര്‍ അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ഇയാള്‍ ഒരു യുവതിയോടൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്തത്. ഇന്നലെ വൈകിട്ട് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു Read More …