ശശി തരൂര്‍ മോദി അനുകൂലിയാണെന്ന് വിശ്വസിക്കുന്നില്ല; പിന്തുണച്ച്‌ എം.കെ മുനീര്‍

മോദി സ്തുതിയില്‍ പ്രതിസന്ധിയിലായ ശശി തരൂരിനെ അനുകൂലിച്ച്‌ മുസ്ലിംലീഗ് നേതാവ് എംകെ മുനീര്‍ രംഗത്ത്. ശശി തരൂര്‍ മോദി അനുകൂലിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍, വൈ അയാം എ ഹിന്ദു’ എന്ന പുസ്തകങ്ങളത്രയും വായിച്ചൊരാള്‍ക്ക് ഒരു മോദി ഫാനായി മാറാന്‍ കഴിയുമെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ലെന്നും മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം പ്രളയനാളുകളില്‍ ഉരുള്‍ പൊട്ടലുകളില്‍ Read More …

പ്രളയബാധിതര്‍ക്ക് കുപ്പിയില്‍ നിറച്ച സ്നേഹവുമായി ശിശുഭവനിലെ കുട്ടികള്‍

കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ പ്രളയബാധിതര്‍ക്ക് കേരളത്തിന്റെ നാനാ ഭാഗത്ത് നിന്ന് സ്നേഹത്തിന്റെ രൂപത്തില്‍ സഹായമെത്തുന്നുണ്ട്. ഫിനോയില്‍ കുപ്പിയില്‍ സ്നേഹം നിറച്ച്‌ പ്രളയബാധിതര്‍ക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ് കോഴിക്കോട്ടെ ശിശുഭവനിലെ കുട്ടികള്‍. വെള്ളമിറങ്ങിയ വീട്ടിലേക്ക്‌ മടങ്ങുന്ന പ്രളയബാധിതര്‍ക്ക്‌ ശുചീകരണത്തിനായി പതിനയ്യായിരം ലിറ്റര്‍ ഫിനോയിലാണ് ശിശുഭവനിലെ കുട്ടികള്‍ നിര്‍മിച്ചു നല്‍കിയത്. നഗരത്തിന്റെ പലയിടങ്ങളില്‍ നിന്നും പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച്‌ അത് വൃത്തിയാക്കിയാണ് Read More …

കെഎം ബഷീറിന്റെ കേസ് അട്ടിമറിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതം നേരിടേ

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ അപകട മരണ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായാല്‍ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സിപിഎമ്മിന് കാന്തപുരം വിഭാഗത്തിന്റെ മുന്നറിയിപ്പ്. കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നെന്ന ആരോപണങ്ങള്‍ ശക്തമായതോടെയാണ് സര്‍ക്കാരിന് മുന്നറിയിപ്പുമായി എപി സുന്നി വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ മുതല്‍ തന്നെ സര്‍ക്കാര്‍ ശക്തമായ ഉറപ്പ് നല്‍കിയിരുന്നു. Read More …

യുഡിഎഫ് ഭരണത്തിലെത്തിയാല്‍ യൂണിവേഴ്സിറ്റി കോളേജ് മാറ്റുമെന്ന് കെ മുരളീധരന്‍

കോഴിക്കോട്: യുഡിഎഫ് ഭരണത്തിലെത്തിയാല്‍ യൂണിവേഴ്സിറ്റി കോളേജ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റുമെന്ന് കെ മുരളീധരന്‍ എംപി. യൂണിവേഴ്സിറ്റി കോളേജിനെ ചരിത്രമ്യൂസിയമോ പൊതുസ്ഥലമോ ആയി മാറ്റുമെന്നും എസ്‌എഫ്‌ഐ ഉള്ളിടത്തോളം കാലം യൂണിവേഴ്സിറ്റി കോളജിലെ രീതികള്‍ മാറാന്‍പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് ആ സ്ഥലത്ത് നിലനില്‍ക്കുന്നിടത്തോളം കാലം എസ്‌എഫ്‌ഐയുടെ തേര്‍വാഴ്ചയുണ്ടാവും. കോളേജ് അവിടെനിന്നു മാറ്റണമെന്ന് 1992ല്‍ കെ കരുണാകരന്‍ Read More …

മദ്യപിച്ച്‌ ലക്കുകെട്ടു; പോലീസ് ജീപ്പില്‍ മൂത്രമൊഴിച്ചും ഛര്‍ദ്ദിച്ചും കീഴുദ്യോഗസ്ഥരെ വട്ടം കറക്കി എസ്പി

കോഴിക്കോട്: മദ്യപിച്ച്‌ ലക്കുകെട്ട എസ്പി പൊലീസ് ജീപ്പില്‍ മൂത്രമൊഴിച്ചും ഛര്‍ദ്ദിച്ചും കീഴുദ്യോഗസ്ഥരെ വട്ടംകറക്കി. കഴിഞ്ഞ മാസം 10ന് കോഴിക്കോട് വയനാട് ജില്ലകളിലേക്കായി ചാര്‍ജെടുത്ത ക്രൈംബ്രാഞ്ച് എസ്പിയാണ് ആദ്യദിവസം തന്നെ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സംഭവത്തെ തുടര്‍ന്ന് പുതുതായി ക്രൈംബ്രാഞ്ചില്‍ ചാര്‍ജെടുത്ത എസ്പിയെ തിരുവനന്തപുരത്തേക്ക് നല്ല നടപ്പിനായി പറഞ്ഞുവിട്ടു. പുതിയ എസ്പി വരുന്നതറിഞ്ഞ് പോലീസുകാര്‍ വലിയ സ്വാഗതപരിപാടികള്‍ ഒരുക്കിയിരുന്നു. എന്നാല്‍ Read More …

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍!

കോഴിക്കോട്: വിദ്യര്‍ത്ഥിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍. മടവൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പുല്ലാളൂര്‍ ചെരച്ചോറ മുഹമ്മദ്‌ റാഫിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യര്‍ത്ഥിയുടെ പരാതിയിന്‍മേലാണ് പൊലീസ് കേസെടുത്തത്. പള്ളിയില്‍ നിന്നും മടങ്ങി വരുകയായിരുന്ന തന്നെ കാറില്‍ നിര്‍ബന്ധിച്ച്‌ കയറ്റികൊണ്ടുപോയി ആളൊഴിഞ്ഞ കുന്നിന്‍ പ്രദേശത്ത് എത്തിച്ച്‌ പീഡിപ്പിച്ചുവെന്നാണ് വിദ്യര്‍ത്ഥിയുടെ പരാതി. Read More …

കുരുക്കു മുറുകുന്നു, എ.എന്‍.ഷംസീറുപയോഗിക്കുന്ന ഇന്നോവ പിടിച്ചെടുക്കും, സി.ഒ.ടി നസീര്‍ വധശ്രമകേസില്‍ എം.എല്‍.എ.യെ ചോദ്യം ചെയ്‌തേക്കും

വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സി.പി.എം വിമതനുമായ സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ തലശേരി എം.എല്‍.എ എ.എന്‍ ഷംസീറിനെ ചോദ്യംചെയ്യാന്‍ പൊലീസ് നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഷംസീറിന് നോട്ടീസ് അയക്കും. തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീറാണെന്ന് അക്രമത്തിന് ഇരയായ സി.ഒ.ടി നസീര്‍ രണ്ടു തവണ മൊഴി നല്‍കിയിരുന്നു. സി.പി.എം Read More …

‘മൂസക്കായി എന്താ പാത്തൂനെ കൂട്ടാഞ്ഞത്?’ ; ആശുപത്രിയില്‍ കാണാനെത്തിയ താരത്തോട് കുഞ്ഞ് ആരാധകന്‍

കോഴിക്കോട് : നടന്‍ വിനോദ് കോവൂര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള തന്റെ അരികിലെത്തിയപ്പോള്‍ മുഹമ്മദ് റഹ്മത്തുല്ലയെന്ന എട്ടുവയസുകരന് ആഗ്രഹസാഫല്യത്തിന്റെ നിര്‍വൃതി. എം80 മൂസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്‌ പ്രശസ്തനായ ചലച്ചിത്രതാരം വിനോദ് കോവൂരിനെ കാണണമെന്നത് റഹ്മത്തുല്ലയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ്. ജന്‍മനാ ഒരു കാലിനു സ്വാധീനക്കുറവുള്ള റഹ്മത്തുല്ല വര്‍ഷങ്ങളായി ചികിത്സയിലാണ്. കാല്‍മുട്ടിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടാഴ്ചയായി മെഡിക്കല്‍ Read More …