കോഴിക്കോട് 5 വിദ്യാര്‍ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: കൊയിലാണ്ടി കീഴ്പ്പയ്യൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥികളില്‍ അഞ്ചുപേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാല്‍പത്തിനാല് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഉച്ചഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റെന്നായിരുന്നു ആദ്യ നിഗമനം എങ്കിലും വെള്ളത്തില്‍ കണ്ടെത്തിയ കോളിഫോം ബാക്ടീരിയ ആകാം വിഷബാധയ്ക്ക് കാരണമെന്ന അനുമാനത്തിലാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ഇപ്പോഴുള്ളത്.

ബാത്ത്‌റൂമില്‍ ഒളിക്യാമറ; വടകരയില്‍ നാട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

വടകര: ഹോട്ടലിന്റെ ബാത്ത്‌റൂമില്‍ ഒളിക്യാമറ വച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. വടകര പുതിയ ബസ്റ്റാന്റിന് അടുത്തുള്ള ഹോട്ടലാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം ഹോട്ടലില്‍ മുറി എടുത്ത യുവതിയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ചും നടത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. കുളിക്കാനായി കുളിമുറിയില്‍ യുവതി Read More …

കല്ലട ബസിന്‍െറ പെര്‍മിറ്റ്​ റദ്ദാക്കാത്തത്​ ​പരിശോധിക്കും -എ.കെ ശശീന്ദ്രന്‍

കോഴിക്കോട്​: യാത്രക്കാരെ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന്​ കല്ലട ബസിന്‍െറ പെര്‍മിറ്റ്​ റദ്ദാക്കാത്തത്​ എന്തുകൊണ്ടാണെന്ന്​ പരിശോധിക്കുമെന്ന്​ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. അന്തര്‍ സംസ്ഥാന ബസുകള്‍ നാളെ സമരം തുടങ്ങുമെന്ന്​ അറിയിച്ചിട്ടില്ല. നോട്ടീസ്​ നല്‍കാതെയാണ്​ ബസുകളുടെ സമരം. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ പല സ്വകാര്യ ബസുകളും ചട്ടവിരുദ്ധമായാണ്​ സര്‍വീസ്​ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ല്‍ Read More …

രാജേഷ് അറസ്റ്റിലായതിനാല്‍ അന്വേഷണം ഷംസീറിലേക്കെത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് സി.ഒ.ടി. നസീര്‍

വടകര: രാജേഷ് അറസ്റ്റിലായതോടെ തന്നെ ആക്രമിച്ച കേസ് ഷംസീര്‍ എംഎല്‍എയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് സി.ഒ.ടി. നസീര്‍. അറസ്റ്റിലായ രാജേഷ്, ഷംസീറിന് ആരായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. തനിക്കും രാജേഷിനും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. തന്നെ ആക്രമിച്ചതിന്റെ ഗൂഢാലോചന ഷംസീറിലേക്ക് എത്തുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സി.ഒ.ടി. നസീര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തലശ്ശേരി മുന്‍ ഏരിയാ സെക്രട്ടറിയാണ് രാജേഷ്. Read More …

സംസ്ഥാനത്ത് വീണ്ടും പെട്രോള്‍ ആക്രമണം; പ്രണായാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമം

വടകര: സംസ്ഥാനത്ത് വീണ്ടും പെണ്‍കുട്ടിക്ക് നേരെ പെട്രോള്‍ ആക്രമണം. വടകര സ്വദേശി ചിത്രയെ ആണ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ചത്. ഒരു സംഘം ആക്രമികള്‍ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 11.45 ഓടെയായിരുന്നു സംഭവം. ആക്രമികള്‍ അകത്ത് കയറുന്നതിന് മുമ്ബ് വീടിനകത്ത് കയറി വാതിലടച്ചതിനാല്‍ പെണ്‍കുട്ടി പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. Read More …

കോഴിക്കോട്ട് ടൗണ്‍ സ്‌കൂളില്‍ പ്രവേശനോത്സവത്തിനിടെ കെഎസ്‌യു പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ കെഎസ്‌യു പ്രതിഷേധം. മുക്കം നീലേശ്വരം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി പരീക്ഷ എഴുതിയ സംഭവത്തിലെ കുറ്റക്കാരെ അറസ്റ്റ് ചെയ്യുക.ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കെഎസ്‌യു പ്രതിഷേധം. കോഴിക്കോട് ടൗണ്‍ സ്‌കൂളിലാണ് ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം Read More …

കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​തി​രേ വ​ധ​ഭീ​ഷ​ണി ; സെ​ന്‍​ട്ര​ല്‍ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​സ്റ്റ​ഡി​യി​ല്‍

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​തി​രേ വ​ധ​ഭീ​ഷ​ണി സന്ദേശം മു​ഴ​ക്കി​യ​ ആള്‍ പോ​ലീ​സ് കസ്റ്റഡിയില്‍ . കോ​ഴി​ക്കോ​ട് സെ​ന്‍​ട്ര​ല്‍ എ​ക്സൈ​സി​ലെ ഇ​ന്‍​സ്പെ​ക്ട​ര്‍ കൊ​ള​ത്ത​റ സ്വ​ദേ​ശി ബാ​ദ​ലി (33) നാണ് കസ്റ്റഡിയിലുള്ളത് . ഇ​യാ​ളെ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ചോ​ദ്യം ചെയ്തു വരികയാണ്. ഇന്ന് രാ​വി​ലെയാണ് സംഭവം . കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കാ​ണ് വ​ധ​ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. ബാദലിന് Read More …

‘അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണം’ – കെ സുധാകരന്‍

കോഴിക്കോട്: മോദിയെ പ്രശംസിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടിക്ക് കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കെ സുധാകരന്റെ രൂക്ഷ വിമര്‍ശനം . മോദിയെ ഗാന്ധിയോട് ഉപമിച്ച അബ്ദുള്ള കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്നും ഇരിക്കുന്ന കൊമ്ബ് മുറിക്കുകയാണ് അബ്ദുള്ളക്കുട്ടിയെന്നും കെ സുധാകരന്‍ വ്യക്തമാക്കി . ‘തിരകള്‍ വരും പോവും. ആജീവനാന്തം സ്ഥാനങ്ങള്‍ കൊടുക്കാന്‍ Read More …