കേന്ദ്രമന്ത്രി വി മുരളീധരന് വധഭീഷണി

കോഴിക്കോട് : കേന്ദ്രസഹമന്ത്രി വി മുരളീധരന് വധഭീഷണി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോഴിക്കോട് സ്വദേശിയായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനാണ് ഭീഷണിക്ക് പിന്നിലെന്നാണ് സൂചന. ഇയാള്‍ക്ക് സിം കാര്‍ഡ് എടുത്തു നല്‍കിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്.

കെഎസ്‌ആര്‍ടിസി, കെടിഡിഎഫ്സി വായ്പ കണക്കുകളില്‍ പൊരുത്തക്കേട്

കോഴിക്കോട്∙ കെടിഡിഎഫ്സി, കെഎസ്‌ആര്‍ടിസിക്കു നല്‍കിയ വായ്പ സംബന്ധിച്ച്‌ ഇരു കോര്‍പറേഷനുകളുടെയും കണക്കുകളില്‍ പൊരുത്തക്കേട്. കെടിഡിഎഫ്സിയുടെ കണക്കനുസരിച്ച്‌ ഹ്രസ്വകാല, ദീര്‍ഘകാല വായ്പകളിലായി പലിശയടക്കം 491.64 കോടിരൂപ കെഎസ്‌ആര്‍ടിസി തിരിച്ചടയ്ക്കാനുണ്ട്. എന്നാല്‍ കെഎസ്‌ആര്‍ടിസിയുടെ കണക്കുകളില്‍ ഈ തുക ഉള്‍പ്പെയുത്തിയിട്ടില്ല. ഹ്രസ്വകാല വായ്പ ഇനത്തില്‍ 332.37 കോടി രൂപയും അതിന്റെ പലിശ 23.27 കോടിയും ദീര്‍ഘകാല വായ്പ 121 കോടിയും Read More …

കോഴിക്കോട് മലയോര മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു: നൂറിലധികം പേര്‍ ചികിത്സ തേടി

കോഴിക്കോട്: കോഴിക്കോട് ജില്ലയില മലയോര മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളിലുള്ളവരാണ് ഡെങ്കിപ്പനിയുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. പനി നിയന്ത്രിക്കാനുള്ള ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മരുതോങ്കര പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ മാത്രം 84 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കുണ്ടുതോട്, പുതുക്കാട്, വട്ടിപ്പന മേഖലകളിലും ഡെങ്കിപ്പനി പടരുകയാണ്. മരുതോങ്കര പഞ്ചായത്തിലെ കുടില്‍പാറ ചോലനായിക്കര്‍ Read More …

മുഖ്യമന്ത്രിയുടെ അകമ്ബടിവാഹനം വീണ്ടും വഴിതെറ്റി ; എസ്‌ഐക്കും രണ്ട് ഡ്രൈവര്‍മാര്‍ക്കും സസ്‌പെന്‍ഷന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്ബടിവാഹനം വീണ്ടും വഴിതെറ്റി. സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐയേയും രണ്ട് പൊലീസ് ഡ്രൈവര്‍മാരെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സിറ്റി ട്രാഫിക് എസ് ഐ ഗണേശന്‍, ഇവിടത്തെ ഡ്രൈവര്‍ ബൈജു, മാറാട് സ്‌റ്റേഷനിലെ ഡ്രൈവര്‍ സത്യനേശന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അകമ്ബടിപോയ മാറാട് Read More …

നിപ്പാ വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതെങ്ങനെ? രോഗം പകരുന്നതെങ്ങനെ? മുന്‍കരുതലെടുക്കാം ഭയക്കാതെ!

കോഴിക്കോട്: എറണാകുളത്ത് ചികിത്സയില്‍ തുടരുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പാ ബാധയാണെന്ന സംശയം ഉയര്‍ന്നതിനു പിന്നാലെ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കടുത്ത പനിയുമായി കൊച്ചി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിക്കാണ് നിപ്പാ ലക്ഷണങ്ങള്‍ കണ്ടത്. അതേസമയം, നിപ്പാ സ്ഥിരീകരിക്കാന്‍ ഇനിയും പരിശോധനാ റിപ്പോര്‍ട്ടുകള്‍ പുറത്തുവരേണ്ടതുണ്ട്. അതിനിടയ്ക്ക് അനാവശ്യമായ ഭയമോ വ്യാജപ്രാരണങ്ങളില്‍ ഭാഗമാകാതിരിക്കാനോ എല്ലാവരും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അതേസമയം, Read More …

അല്‍പനേരത്തിന് ശേഷം ബാങ്ക് മാനേജര്‍ വിചാരിച്ചു, ‘ഇനിയെനിക്ക് എന്തും ആവാം. ബാങ്കിന് ഇനി അല്പം പോലും കാവലില്ലല്ലോ!’ ; കണ്ണന്താനത്തെ ട്രോളി പ്രശാന്ത് നായര്‍

കോഴിക്കോട് : മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ പരോക്ഷമായി പരിഹസിച്ച്‌ പ്രശാന്ത് നായര്‍ ഐ.എ.എസ്. അല്‍പന്‍സ് എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് പ്രശാന്ത് നായര്‍ ഐ.എ.എസ് കണ്ണന്താനത്തെ ട്രോളിയത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം അല്‍പന്‍സ് അല്‍പനേരത്തിന് ശേഷം ബാങ്ക് മാനേജര്‍ വിചാരിച്ചു, ‘ഇനിയെനിക്ക് എന്തും ആവാം. ബാങ്കിന് ഇനി അല്പം പോലും കാവലില്ലല്ലോ!’ ഇതൊന്നും TVÂ Read More …

കേരളത്തിലുളളവര്‍ മൂന്ന് നേരം മതേതരത്വം തിന്ന് വയര്‍ നിറയ്ക്കട്ടെ! ബിജെപി തോല്‍വിയില്‍ കലിച്ച്‌ ഗോപാലകൃഷ്ണന്‍!

കോഴിക്കോട്: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ കേരളത്തിനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ പരാജയപ്പെട്ടതിലാണ് ഗോപാലകൃഷ്ണന്‍ അമര്‍ഷം പരസ്യമാക്കി രംഗത്ത് വന്നത്. കേരളത്തിന് കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദാര്യം കൊണ്ടാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ കേരളത്തിന് Read More …

ഗായകന്‍ കൊല്ലം ഷാഫിയുടെ സഹോദരന്‍ മുസ്തഫ കാറപകടത്തില്‍ മരിച്ചു

കോഴിക്കോട്: ​ഗായകന്‍ കൊല്ലം ഷാഫിയുടെ സഹോദരന്‍ മുസ്തഫ(42) കാറപകടത്തില്‍ മരിച്ചു. ബുധനാഴ്ച രാത്രി കൊയിലാണ്ടി ടൗണില്‍ സ്റ്റേഡിയത്തിനു സമീപമായിരുന്നു അപകടം. സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ചു കടക്കവെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ മുസ്തഫയെ ഇടിക്കുകയായിരുന്നു. കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം Read More …