കക്കാടംപൊയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം ; പ്രതി അറസ്റ്റില്‍

കോഴിക്കോട് : കോഴിക്കോട് കക്കാടംപൊയില്‍ കരിമ്ബ് കോളനിക്ക് സമീപം ആദിവാസി യുവാവിന്റെ കൊലപാതകത്തില്‍ പ്രതി അറസ്റ്റില്‍. കൊല്ലപ്പെട്ട ഹരിദാസന്റെ ബന്ധു രാജേഷാണ് പ്രതി. മദ്യപിച്ചുണ്ടായ വാക്കേറ്റമാണ് കൊലയ്ക്ക് കാരണമായതെന്ന് തിരുവമ്ബാടി പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന ദിവസം മുതല്‍ രാജേഷിനെ കാണാനില്ലായിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ് വൈകിട്ടോടെ രാജേഷിനെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് നടന്ന ചോദ്യം Read More …

അക്രമത്തില്‍ തനിക്കോ പാര്‍ട്ടിക്കോ പങ്കില്ല​, നസീറിനെ സന്ദര്‍ശിച്ച്‌ പി.ജയരാജന്‍

കോഴിക്കോട്: വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ജയരാജന്‍ സന്ദര്‍ശിച്ചു. നസീര്‍ കഴിയുന്ന മുറിയില്‍ അരമണിക്കൂറോളം പി.ജയരാജന്‍ ചിലവഴിച്ചു. ആശുപത്രിയില്‍ മാദ്ധ്യമങ്ങളെ ഒഴിവാക്കിയാണ് ജയരാജന്‍ നസീറിനെ സന്ദര്‍ശിച്ചത്. നസീറിന് നേരെ നടന്ന ആക്രമണത്തില്‍ തനിക്കും പാര്‍ട്ടിക്കും പങ്കില്ലെന്ന് ജയരാജന്‍ വ്യക്തമാക്കി. നേരത്തെ സി.ഒ.ടി നസീര്‍ വധശ്രമ ഗൂഢാലോചനയില്‍ പി.ജയരാജന്‍ നേരെ Read More …

കോഴിക്കോട് കുറുക്കന്റെ ആക്രമണം: പതിനൊന്ന് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കുറുക്കന്റെ ആക്രമണത്തില്‍ പതിനൊന്ന് പേര്‍ക്ക് പരിക്ക്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് ഊരള്ളൂരിലാണ് സംഭവം. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. കുറുക്കന്റെ ആക്രമണത്തെ തുടര്‍ന്ന് ആളുകള്‍ ബഹളം വയ്ക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയര്‍ക്കെല്ലാം കടിയേറ്റു. ഏഴ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മെഡിക്കല്‍ Read More …

‘മനുഷ്യര്‍ക്ക് ആഗ്രഹങ്ങളുണ്ടാകുമല്ലോ അതുകൊണ്ട് പ്രധാനമന്ത്രിയെ കുറ്റം പറയാനാവില്ല’; നരേന്ദ്രമോദിയെ ട്രോളി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുമ്ബില്‍ മിണ്ടാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ മുഹമ്മദ് റിയാസ്. മനുഷ്യര്‍ക്ക് ആഗ്രഹങ്ങളുണ്ടാകുമല്ലോ അതുകൊണ്ട് പ്രധാനമന്ത്രിയെ കുറ്റം പറയാനാവില്ലെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പരിഹാസം. ‘ഇന്ത്യയുടെ പ്രധാനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തതിനെ തെറ്റ് അല്ലെങ്കില്‍ കുറ്റം പറയാനാവില്ല. മനുഷ്യര്‍ക്ക് ആഗ്രഹങ്ങളുണ്ടാകുമല്ലോ. അവസാനത്തെ ആഗ്രഹം അല്ലെങ്കില്‍ അന്ത്യാഭിലാഷം എന്നൊക്കെ Read More …

എളമരത്ത് കാട്ടുപന്നിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തി

മാവൂര്‍: എളമരം തിരുത്യാട്ടുമ്മല്‍ പുതിയോത്ത് പറമ്ബില്‍ വെടിയേറ്റ കാട്ടുപന്നിയെ അവശനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പതിനൊന്നു മണിയോടെയാണ് സംഭവം നാട്ടുകാര്‍ കാണുന്നത് . തുടര്‍ന്ന് വിവരം വനം വകുപ്പുദ്യോഗസ്ഥരെ അറിയിച്ചു . ഏതാനും മണിക്കുറുകള്‍ക്കകം പന്നിയെ സ്ഥലത്ത് നിന്ന് കാണാതായി. തൊട്ടടുത്തകരിമല കാട്ടില്‍ നിന്നുമിറങ്ങിയ പന്നിയാവമെന്നാണ് അധികൃതരുടെ നിഗമനം . കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത്‌മൂലം ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ് Read More …

അധ്യാപകര്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവം: ഫലം തടഞ്ഞുവച്ച വിദ്യാര്‍ത്ഥിനിക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

മുക്കം: കോഴിക്കോട് നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയതിനെത്തുടര്‍ന്ന് തടഞ്ഞുവച്ചിരുന്ന വിദ്യാര്‍ത്ഥിനുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. അഖില എന്ന വിദ്യാര്‍ത്ഥനിയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലം വന്നപ്പോള്‍ ്‌അഖില എല്ലാ വിഷയത്തിലും എ പ്ലസ് നേടി. നീലേശ്വരം സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ത്ഥിനിയാണ് അഖില. അതേസമയം അധ്യാപകന്‍ തിരുത്തിയ നാലുചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഒഴിവാക്കിയാണ് മൂല്യനിര്‍ണയം Read More …

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ടെലിവിഷന്‍ പരിപാടി ‘നാം മുന്നോട്ട്’ നിര്‍മാണം പാര്‍ട്ടി ചാനലിന് നല്‍കിയതില്‍ അഴിമതിയെന്ന് വി. മുരളീധരന്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ടി’ന്റെ നിര്‍മാണം കൈരളി ചാനലിന് കൈമാറിയതിന് പിന്നില്‍ ഗൂഢാലോചനയും അഴിമതിയുമുണ്ടെന്ന് വി. മുരളീധരന്‍ എം.പി. സി-ഡിറ്റ് നിര്‍മിച്ചുകൊണ്ടിരുന്ന പരിപാടി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എം.ഡി. ആയിട്ടുള്ള ചാനലിന് നല്‍കിയതില്‍ അഴിമതിയുണ്ടെന്നും സി-ഡിറ്റിന്റെ ടെന്‍ഡറും കൈരളിയുടെ ടെന്‍ഡറും ഒരേ ആസ്ഥാനത്താണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. പരിപാടിയുടെ Read More …

കോഴിക്കോട്ട് മൂന്നരവയസ്സുകാരന്‍ പരിക്കേറ്റ നിലയില്‍: അമ്മയും കാമുകനും പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: മൂന്നര വയസ്സുള്ള കുട്ടിയെ കോഴിക്കോട്ട് പരിക്കേറ്റ നിലയില്‍ കണ്ടെത്തി. കോഴിക്കോട്ട് നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ ഒപ്പമുണ്ടായിരുന്ന മകനെയാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ആരാണ് കുട്ടിയെ പരിക്കേല്‍പിച്ചതെന്ന് വ്യക്തമല്ല. യുവതിയും കാമുകനും ചേര്‍ന്ന് കുട്ടിയെ പൊള്ളിച്ചെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. കുട്ടിയുടെ അമ്മ സുലൈഹയെയും കാമുകന്‍ അല്‍ത്താഫിനെയും നടക്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിയുടെ മുഖത്തും കാലിലും ഗുരുതരമായ Read More …