കണ്ണൂരില്‍ വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം : ചെറുമകള്‍ക്കെതിരെ കേസ്

കണ്ണൂര്‍ : കണ്ണൂരില്‍ വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം. പോലീസ് ചെറുമകള്‍ക്കെതിരെ കേസെടുത്തു. കണ്ണൂരില്‍ ആയിക്കര സ്വദേശിയായ വൃദ്ധയ്ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. മര്‍ദ്ദനദൃശ്യങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പോലീസ് സ്വമേധയായാണ് കേസ് എടുത്തിരിക്കുന്നത്. ചെറുമകള്‍ ദീപയ്‌ക്കെതിരെയാണ് കേസ്.

ഇന്ത്യയുടെ കാത്തിരിപ്പ് ‘മോഡിമുക്ത’ ഭാരതത്തിന് വേണ്ടി ; ബിജെപിയോട് പിണങ്ങി എംഎന്‍എസും പുറത്തേക്ക്

മുംബൈ: രണ്ടു തവണ സ്വാതന്ത്രം നേടിയ ഇന്ത്യ അടുത്ത വര്‍ഷം മറ്റൊരു സ്വാതന്ത്ര്യത്തിനായി കാത്തിരിക്കുകയാണെന്നും മോഡി മുക്ത ഭാരതമാണ് ഈ മൂന്നാം സ്വാതന്ത്ര്യസമരമെന്നും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറേ. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചു നിര്‍ത്തുന്നത് ലക്ഷ്യമിട്ട് ബിജെപി നീങ്ങുമ്ബോള്‍ അവരുടെ മുന്നണിയില്‍ നിന്നും പരസ്യമായി വഴക്കടിച്ച്‌ പുറത്തേക്ക് പോകുന്ന അടുത്ത Read More …

എറണാകുളത്തെ വീട്ടമ്മയുടെ കൊലപാതകം; അസം സ്വദേശി അറസ്റ്റില്‍

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ അസം സ്വദേശി പിടിയില്‍. ഇയാളാണ് കൊലയ്ക്കു പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇന്നു രാവിലെയാണ് പാലാട് ഡേവിസിന്റെ ഭാര്യ മോളി(60)യെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മനോദൗര്‍ബല്യമുള്ള മകനൊപ്പമായിരുന്നു മോളിയുടെ താമസം.

ഫിലിപ്പൈനിലെ ഹോട്ടലില്‍ വന്‍ അഗ്നിബാധ; 4 മരണം; നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു

മനില: ഫിലിപ്പൈന്‍ തലസ്ഥാനമായ മനിലയിലെ ഹോട്ടലിലുണ്ടായ അഗ്നിബാധയില്‍ നാല് മരണം. മരിച്ചവര്‍ ഹോട്ടല്‍ ജീവനക്കാരാണ്. രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടക്കുമ്ബോള്‍ ഹോട്ടലില്‍ ഉണ്ടായിരുന്ന മുന്നൂറോളം പേരെ ഒഴിപ്പിച്ചു. ചിലരെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് ഒഴിപ്പിച്ചത്. മനില പവിലിയന്‍ ഹോട്ടല്‍ ആന്‍ഡ് കാസിനോയിലാണ് അപകടമുണ്ടായത്. അതേസമയം 19 പേരെകുറിച്ച്‌ വിവരമൊന്നുമില്ലെന്ന് ദുരന്ത നിവാരണ വകുപ്പിന്റെ ചുമതല നിര്‍വഹിക്കുന്ന Read More …

എന്‍സിപിക്ക് പുതിയ സംസ്ഥാന പ്രസിഡന്റ് ഉടനെയെന്ന് ടിപി പീതാംബരന്‍

കൊച്ചി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി)ക്ക് പുതിയ സംസ്ഥാന പ്രസിഡന്റ് ഉടനെയുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍. എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തെ തുടര്‍ന്ന്, പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന മുതിര്‍ന്ന നേതാവ് ടിപി പീതാംബരന് താല്‍ക്കാലികമായി പ്രസിഡന്റിന്റെ ചുമതല നല്‍കുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ നേരത്തമുതല്‍ തോമസ് ചാണ്ടി – ശശീന്ദ്രന്‍ Read More …

ജോലി ഉറപ്പ് : പക്ഷേ സഹകരിക്കണം : ഇന്റര്‍വ്യൂവിന് വന്ന യുവതിയോട് വകുപ്പ് മേധാവി

മലപ്പുറം: തവനൂര്‍ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിങ്ങ് കോളേജില്‍ താല്‍ക്കാലിക നിയമനത്തിന് ഇന്‍ര്‍വ്യുവിനെത്തിയ ഉദ്യോഗാര്‍ത്ഥിയോട് വകുപ്പു മേധാവി അശ്ലീലമായി പെരുമാറിയതായി പരാതി. ജോലി ശരിയാക്കിത്തരാമെന്ന് ഉറപ്പു നല്‍കിയ വകുപ്പ് മേധാവി രാത്രിയിലടക്കം ഫോണില്‍ വിളിച്ച്‌ അശ്ലീലമായി സംസാരിച്ചതായും യുവതിയുടെ പരാതി. ജോലി ശരിയാക്കിത്തരാന്‍ കണ്ടറിയണമെന്നും വകുപ്പ് മേധാവി പറഞ്ഞതായി യുവതി പറയുന്നു. വിഷയം യുവതി വീട്ടുകാരോട് പറഞ്ഞതോടെ വീട്ടുകാര്‍ Read More …

ഭര്‍ത്താവിന്റെ അനുയായിക്ക് ദിവ്യ എസ് അയ്യര്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്തു

തിരുവനന്തപുരം:  ഭര്‍ത്താവായ എംഎല്‍എയുടെ കുടുംബസുഹൃത്തിന് തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി കോടികളുടെ സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്തു. 2017 ജൂലൈ ഒമ്ബതിന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളി-വര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്ന് 27 സെന്റ് സ്ഥലമാണ് കെ എസ് ശബരീനാഥന്‍ എംഎല്‍എയുടെ Read More …

കൂട്ടബലാത്സംഗത്തിന് ഇരയായ 11കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

അഹമ്മദാബാദ്: ഗുജറാത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 11കാരി പ്രസവിച്ചു. ശനിയാഴ്ച രാജ്കോട്ട് സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. മാസങ്ങള്‍ക്കു മുമ്ബ് ഇവരെ ആറുപേര്‍ ചേര്‍ന്നു തുടര്‍ച്ചയായി പീഡിപ്പിച്ചുവരികയായിരുന്നു. ഗര്‍ഭിണിയായതിനെ തുടര്‍ന്നു പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ കുറ്റക്കാര്‍ എന്നു കണ്ടെത്തിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ ഒളിവിലാണ്. അറസ്റ്റിലായ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. Read More …