മകളെ കുത്തിക്കൊലപ്പെടുത്തിയ വിവരം മാതാപിതാക്കള്‍ അറിഞ്ഞത് ടിവി വാര്‍ത്തയിലൂടെ

പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് മലയാളി വിദ്യാര്‍ത്ഥിനിയെ കര്‍ണാടകയിലെ സുളള്യയില്‍ യുവാവ് കുത്തിക്കൊലപ്പെടുത്തിയ വിവരം മാതാപിതാക്കള്‍ അറിയുന്നത് ടിവി വാര്‍ത്തയിലൂടെ. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നെഹ്റു കോളേജ് വിദ്യാര്‍ത്ഥിനി അക്ഷിതയുടെ മാതാപിതാക്കളാണ് ടിവി വാര്‍ത്തയിലൂടെ സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ സുള്ള്യയിലേക്ക് പുറപ്പെടുകയായിരുന്നു. മൂന്നു ദിവസം മുന്‍പ് ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് പെണ്‍കുട്ടിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. Read More …

കരിപ്പൂര്‍ യാത്രക്കാരുടെ ബാഗേജ് മോഷണം പോയത് ദുബൈയില്‍ നിന്ന്

കൊണ്ടോട്ടി: കരിപ്പൂരില്‍ യാത്രക്കാരുടെ ബാഗേജുകളില്‍ നിന്ന് വിലപിടിപ്പുളള സാധനങ്ങള്‍ മോഷണം പോയത് ദുബൈയില്‍ നിന്ന്. എയര്‍പോര്‍ട്ട് അഥോറിറ്റിയും,കരിപ്പൂര്‍ പോലീസും വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കരിപ്പൂരില്‍ വെച്ച് ബാഗേജുകള്‍ മോഷണം പോയിട്ടില്ലെന്ന് കണ്ടെത്തിയത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നാണെന്ന് ബാഗേജുരകള്‍ നഷ്ടമായതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ദുബൈയില്‍ നിന്ന് കരിപ്പരിലെത്തിയ യാത്രക്കാരില്‍ നിന്നാണ് ബാഗേജിലെ Read More …

ലഗേജ് നഷ്ടപെട്ട സംഭവം; വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം:കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനജേര്‍ ആനന്ദ് ശുഭറാം, സ്റ്റേഷന്‍ മാനേജര്‍ റസ അലി ഖാന്‍  എന്നിവരുമായി പികെ കുഞ്ഞാലിക്കുട്ടി എംപി ചര്‍ച്ച നടത്തി. ലഗേജ് നഷ്ടപെട്ടതായി വാര്‍ത്ത വന്നയുടന്‍ എയര്‍പോര്‍ട്ട് ഡയറക്ടറുമായി കുഞ്ഞാലിക്കുട്ടി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ എംപിയുമായി ചര്‍ച്ച നടത്തിയത്. എയര്‍പോര്‍ട്ട് Read More …

സ്വകാര്യ ബസ് ഇടിച്ച്‌ സ്കൂട്ടര്‍ യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു

കോട്ടയം : അമിതവേഗത്തിലെത്തിയ ബസ് സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.മുണ്ടക്കയം പാക്കാനം പന്നകത്തിങ്കല്‍ ജോണ്‍സണ്‍( 28), ഇയാളുടെ ബന്ധു കോത്തല എണ്ണശേരില്‍ സുബിന്‍ (26) എന്നിവരാണ് മരിച്ചത്.

വരുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് എട്ടുസീറ്റ് അമിത് ഷാ ഉറപ്പു നല്‍കിയെന്ന് തുഷാര്‍

ആലപ്പുഴ: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് എട്ടു സീറ്റുകള്‍ നല്‍കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.ഇതിനുപുറമെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മത്സരിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയും ദേശീയ നേതൃത്വത്തിന് നല്‍കിയതായും കൂടാതെ കേരളത്തില്‍ ബിഡിജെഎസുമായി സഖ്യം ഉണ്ടാക്കിയത് ബിജെപിക്ക് വലിയ നേട്ടമായെന്നും വോട്ടുകള്‍ കൂടാന്‍ കാരണമായെന്നും തുഷാര്‍ അറിയിച്ചു. എന്നാല്‍ ബിജെപി Read More …

കേരളാ സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളാ സാഹിത്യ അക്കാദമിയുടെ 2016 വര്‍ഷത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ എഴുത്തുകാരായ ഇയ്യങ്കോട് ശ്രീധരന്‍, ലളിതാ ലെനിന്‍, സി.ആര്‍.ഓമനക്കുട്ടന്‍, പി.കെ.പാറക്കടവ്, പൂയപ്പള്ളി തങ്കപ്പന്‍, ജോസ് പുന്നപ്പറമ്ബില്‍ എന്നിവര്‍ക്കാണ് വിവിധ വിഭാഗങ്ങളില്‍ പുരസ്കാരം നല്‍കുന്നത്.

സൗദിയില്‍ വിജനമായ സ്ഥലത്ത് നടന്നത് ആസൂത്രിത കൊലപാതകം : ദമ്പതികളുടെ മരണത്തിന്റെ ഞെട്ടലില്‍ മലയാളികള്‍

ജിദ്ദ : സൗദിയിലെ അല്‍ഹസ്സ നഗരത്തിനു സമീപം വിജനമായ സ്ഥലത്ത് മലയാളി ദമ്ബതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത വിട്ടുമാറിയില്ല. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (38 ), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്വാന(30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞബ്ദുല്ല റിസ്വാനയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാകാം എന്നാണ് പുതിയ നിഗമനം. Read More …

ഷുഹൈബിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവെന്ന് മൊഴി

കണ്ണൂര്‍ : ഷുഹൈബിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവെന്ന് പ്രതികളുടെ മൊഴി. ഡമ്മി പ്രതികളെ നല്‍കാമെന്ന് പാര്‍ട്ടി ഉറപ്പ് നല്‍കിയിരുന്നു, അടിച്ചാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് ശഠിച്ചു. ഭരണമുണ്ടെന്നും പാര്‍ട്ടി സഹായമുണ്ടാകുമെന്നും ഉറപ്പ് കിട്ടിയെന്നും പ്രതി ആകാശ് മൊഴി നല്‍കി. കൃത്യം നടത്തിയ ശേഷം നാട്ടിലേക്ക് തിരിച്ചു. ഒരു ക്ഷേത്രോത്സവത്തില്‍ രാത്രി ഒരു Read More …