കാട്ടിലെ തടി, തേവരുടെ ആന; കണ്ണട വിവാദത്തില്‍ സ്പീക്കറെ പരിഹസിച്ച്‌ അഡ്വക്കറ്റ് ജയശങ്കര്‍

കൊച്ചി: ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ക്ക് പിന്നാലെ കണ്ണട വിവാദത്തില്‍ അകപ്പെട്ട നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പരിഹാസവുമായി അഡ്വക്കറ്റ് എ ജയശങ്കര്‍. കാട്ടിലെ തടി തേവരുടെ ആന, ഖജനാവില്‍ പണമങ്ങനെ കിടന്ന് ഓളം വെട്ടുമ്ബോള്‍ ആരെങ്കിലുമൊക്കെ ചെലവാക്കിയല്ലേ തീരൂവെന്ന് ജയശങ്കര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം- നിയമസഭാ സ്പീക്കര്‍ എന്നത് വെറും Read More …

മഹിളാ മന്ദിരത്തിലെ കല്ല്യാണിക്കും സുഗന്ധിക്കും വിവാഹം

തവനൂര്‍ മഹിളാമന്ദിരത്തിലെ താമസക്കാരായ കല്യാണിക്കും സുഗന്ധിക്കും സാമൂഹ്യ നീതി സമുച്ചയത്തിലെ ഉത്സവച്ചായ പകര്‍ന്ന ചടങ്ങില്‍ മാംഗല്യം. വധു വരന്‍മാരെ അനുഗ്രഹിക്കാന്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ ടി ജലീല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കല്യാണച്ചടങ്ങില്‍വധുവരന്‍മാരെ കാണാനും ആശിര്‍വദിക്കാനുമായി ആയിരത്തി അഞ്ഞൂറിലധികം പേര്‍ എത്തിയിരുന്നു. വട്ടംകുളം തെക്കുവീട്ടില്‍ മനോജ് കല്യാണിയെയും Read More …

രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രതിജ്ഞ; ഐ.പി.എസ് ഓഫീസറെ വിമര്‍ശിച്ച് അസോസിയേഷന്‍

ന്യൂഡല്‍ഹി: രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഓഫീസര്‍ സുര്യകുമാര്‍ ശുക്ലയുടെ നടപടിയെ വിമര്‍ശിച്ച് ഐ.പി.എസ് അസോസിയേഷന്‍. ഇന്ത്യന്‍ പൊലീസ് സര്‍വീസിന്റെ നിഷ്പക്ഷതക്കും സത്യസന്ധതക്കും എതിരായ നടപടിയാണ് സുര്യകുമാര്‍ ശുക്ലയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഐ.പി.എസ് അസോസിയേഷന്‍ വ്യക്തമാക്കി. ട്വിറ്ററിലുടെയായിരുന്നു അസോസിയേഷന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം രാമക്ഷേത്ര അജണ്ടയുമായി ലഖ്‌നോവില്‍ നടന്ന പരിപാടിയിലാണ് സൂര്യകുമാര്‍ ശുക്ല വിവാദ പ്രസ്താവന Read More …

പത്മാവതിനെതിരെയുള്ള സമരത്തില്‍ നിന്ന് പിന്നോട്ടില്ല; വാര്‍ത്തകള്‍ നിഷേധിച്ച്‌ കര്‍ണിസേന

ന്യൂഡല്‍ഹി: വിവാദ ചിത്രം പത്മാവതിനെതിരെ നടത്തുന്ന സമരത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന വാര്‍ത്ത നിഷേധിച്ച്‌ കര്‍ണിസേന. പത്മാവതിനെ പിന്തുണച്ചുകൊണ്ട് കര്‍ണിസേന രംഗത്തെത്തിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതെല്ലാം വ്യാജമാണെന്നാണ് കര്‍ണിസേന തലവന്‍ ലോകേന്ദ്ര സിങ് കല്‍വി മാധ്യമങ്ങളോട് പറഞ്ഞത്. തെറ്റായ വാര്‍ത്ത നല്‍കിയത് വ്യാജ കര്‍ണിസേനയാണെന്നും അദ്ദേഹം വ്യക്തമാക്കി. പലതരം കര്‍ണിസേനകള്‍ ഉണ്ടായിവരികയാണ്. ഇപ്പോള്‍ത്തന്നെ എട്ട് സംഘടനകളെങ്കിലും ഈ പേരില്‍ Read More …

കടലിനടിയില്‍ ന്യൂക്ലിയര്‍ ടോര്‍പിഡോ നിര്‍മ്മിക്കാന്‍ റഷ്യ ഒരുങ്ങുന്നു ; പെന്റഗണ്‍

വാഷിംഗ്ടണ്‍: ശത്രു രാജ്യങ്ങള്‍ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തി കടലിനടിയില്‍ ന്യൂക്ലിയര്‍ ടോര്‍പിഡോ നിര്‍മ്മിക്കാന്‍ റഷ്യ ഒരുങ്ങുന്നതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനം പെന്റഗണ്‍. യുഎസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ റിപ്പോര്‍ട്ടനുസരിച്ച്‌ റഷ്യ കടലിനടിയില്‍ ന്യൂക്ലിയര്‍ ടോര്‍പിഡോ നിര്‍മ്മിക്കുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റഷ്യ വികസിപ്പിക്കാനൊരുങ്ങുന്ന ന്യൂക്ലിയര്‍ ടോര്‍പിഡോ അഥവാ ആണവ ആയുധം, കടലിനടിയിലൂടെ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിക്കാനുള്ള Read More …

ഒരു മുന്നണിയിലും പിന്‍താങ്ങി മാത്രം നില്‍ക്കുക പതിവുള്ളതല്ലെന്ന് ബാലകൃഷ്ണപിള്ള

തിരുവനന്തപുരം : ഒരു മുന്നണിയിലും പിന്‍താങ്ങി മാത്രം നില്‍ക്കുക എന്നത് കേരള കോണ്‍ഗ്രസ്സ് ബിക്ക് പതിവുള്ളതല്ലെന്ന് ബാലകൃഷ്ണപിള്ള. പ്രശ്നം പരിഹരിച്ചാലേ പ്രവര്‍ത്തകരേ സജീവമായി രംഗത്തിറക്കാന്‍ പറ്റൂവെന്നും പിള്ള പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ മാനസിക പ്രയാസമുണ്ട്. ഇത് എത്രയും വേഗം മുന്നണി പരിഹരിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ കഴിഞ്ഞാല്‍ ഇടതുപക്ഷത്ത് ജനങ്ങളുടെ പിന്‍തുണയുള്ള പാര്‍ട്ടി കേരളകോണ്‍ഗ്രസ് Read More …

കുടപ്പനക്കുന്നില്‍ എസ്ബിഐയുടെ എടിഎം വാതില്‍ തകര്‍ത്ത നിലയില്‍

തിരുവനന്തപുരം: കുടപ്പനക്കുന്നില്‍ എസ്ബിഐയുടെ എടിഎം വാതില്‍ തകര്‍ത്ത നിലയില്‍. മോഷണശ്രമമായിരിക്കുമെന്നാണ് പൊലീസ് നിഗമനം. എസ്ബിഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷമായിരിക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാവുകയുള്ളൂ. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നടന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

എസ്.ബി.ഐ ജൂനിയര്‍ അസോസിയേറ്റ് തസ്തികയില്‍ 8301 അവസരങ്ങള്‍; കേരളത്തില്‍ മാത്രം 247 ഒഴിവുകള്‍.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ലറിക്കല്‍ കേഡറില്‍ ജൂനിയര്‍ അസോസിയേറ്റുമാരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലുമായി 8301 ഒഴിവുകളാണുള്ളത്.കേരളത്തില്‍ മാത്രം 247 ഒഴിവുകളാണുള്ളത്.ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തേ ഒഴിവിലേക്കു മാത്രമേ അപേക്ഷിക്കാനാവു. ഏതെങ്കിലും വിഷത്തിലുള്ള ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.പ്രിലിംസ്,മെയില്‍ എന്നീ രണ്ടു ഘട്ടങ്ങളായി നടത്തുന്ന പരീക്ഷയില്‍ നിന്നാണ് തിരഞ്ഞെടുപ്പു നടത്തുക.പ്രിലിമിനറി പരീക്ഷ Read More …