അയോധ്യയില്‍ ക്ഷേത്രത്തെ എതിര്‍ക്കുന്നവര്‍ പാകിസ്താനില്‍ പോകട്ടെ ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

ഫൈസാബാദ്: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവര്‍ പാകിസ്താനില്‍ പോകണമെന്ന് ഉത്തര്‍ പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി. അയോധ്യയില്‍ രാമക്ഷേത്രത്തെ എതിര്‍ത്ത് ബാബരി മസ്ജിദ് നിര്‍മിക്കാന്‍ ആവശ്യപ്പെടുന്ന മത മൗലികവാദികള്‍ പാകിസ്താനിലോ ബംഗ്ലാദേശിലോ പോകണം. അത്തരം മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല. പള്ളിയുടെ പേരില്‍ ജിഹാദ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ സിറിയയിലെ അബുബക്കര്‍ ബാഗ്ദാദിയുടെ സംഘടനയായ Read More …

കാനം രാജേന്ദ്രന്‍ സിപിഎം വിരോധിയാണെന്ന ലേബലൊട്ടിക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍

ഉറച്ച നിലപാടുകളാണ് കാനം പറയുന്നത്. കാനം രാജേന്ദ്രന്‍ സിപിഎം വിരോധിയാണെന്ന ലേബലൊട്ടിക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ എംകെ അയ്യപ്പന്‍ മാസ്റ്റര്‍ പുരസ്കാരം കാനം രാജേന്ദ്രന് സമര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനം സിപിഎം വിരോധിയാണെന്ന് രാഷ്ട്രീയം ശരിക്കും അപഗ്രഥിക്കുന്നവര്‍ക്കും തോന്നില്ല. ഉറച്ച നിലപാടുകളാണ് Read More …

ഫ്രഞ്ച് സൈനിക ഹെലികോപ്റ്ററുകള്‍ തകര്‍ന്ന് അപകടം ; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

മാര്‍സെയില്‍:പരിശീലനം നടത്തിയിരുന്ന ഫ്രഞ്ച് സൈനിക ഹെലികോപ്റ്ററുകള്‍ തകര്‍ന്ന് അപകടം. അപകടത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. തെക്ക് കിഴക്കന്‍ വാന്‍ മേഖലയിലാണ് അപകടം നടന്നത്. അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

വൈറ്റില മേല്‍പാലം: ആര്‍ക്ക് വേണ്ടിയാണ് ഗുണം ചെയ്യാത്ത ഇത്തരം പദ്ധതികളെന്ന് കോടതി

കൊച്ചി: വൈറ്റില മേല്‍പാലം നിര്‍മാണത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച്‌ ഹൈകോടതി. ആര്‍ക്ക് വേണ്ടിയാണ് ഗുണം ചെയ്യാത്ത ഇത്തരം പദ്ധതികളെന്ന് കോടതി ചോദിച്ചു. പൊതുജനത്തിന്റെ നികുതി പണം ഉപയോഗിച്ചുണ്ടാക്കുന്ന പദ്ധതികള്‍ അവര്‍ക്ക് ഉപകരിക്കുന്നതാവണമെന്നും കോടതി നിരീക്ഷിച്ചു. പാലത്തിന്റെ അലൈന്‍മെന്റ് സംബന്ധിച്ച ഷമീര്‍ അബ്ദുല്ലയുടെ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം. മേല്‍പാലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കുരുക്കുകളില്ലാത്ത വിധം Read More …

ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിലായി സംസ്ഥാന ബജറ്റെന്ന് എം.എം ഹസ്സന്‍

കാസര്‍ഗോഡ്: തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് നിരാശാജനകമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍. ബജറ്റ് പ്രസംഗമല്ല ,ഇത് കഥാപ്രസംഗമാണെന്നും എം.എം ഹസ്സന്‍ പരിഹസിച്ചു. ഇടിവെട്ടിയവനെ പാമ്ബ് കടിച്ച അവസ്ഥയിലായി സംസ്ഥാന ബജറ്റെന്നും എം എം ഹസ്സന്‍ കുറ്റപ്പെടുത്തി. ബജറ്റില്‍ കര്‍ഷകരെ പൂര്‍ണ്ണമായും അവഗണിച്ചു. കഴിഞ്ഞ ബജറ്റിന്റെ ആവര്‍ത്തനമാണ് ഇത്തവണയും ഉണ്ടായത്, ധനമന്ത്രിയുടെ സ്വപ്നങ്ങളാണ് വിളിച്ച്‌ പറഞ്ഞത് Read More …

മതേതര മുന്നണിക്ക് എസ് ഡി പി ഐ പിന്തുണ; നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ഗീത രാജിവെച്ചു

മലപ്പുറം: എസ് ഡി പി ഐയുടെ പിന്തുണ നേടിയുള്ള മതേതര മുന്നണി സഖ്യത്തില്‍ പ്രതിഷേധിച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് വിജയിച്ച സിപിഎം നേതാവ് രാജിവെച്ചു. കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ച സിപിഎമ്മിന്റെ പി ഗീതയാണ് രാജിവെച്ചത്. ചെയര്‍പേഴ്‌സണ്‍ സഥാനം ഉറപ്പിക്കാന്‍ സി പി എം കോണ്‍ഗ്രസ് കക്ഷികളടങ്ങുന്ന മതേതര മുന്നണി എസ് ഡി പി Read More …

ശുദ്ധവായു പത്തനംതിട്ടയില്‍; വായുമലിനീകരണം ഏറ്റവും കൂടുതല്‍ ദില്ലിയില്‍

ദില്ലി: രാജ്യത്ത് വായുമലിനീകരണം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ടയാണെന്ന് പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍പീസ് സംഘടന.26 ആണ് പത്തനംതിട്ടയിലെ വായു ഗുണനിലവാരസൂചിക.കേരളത്തില്‍ വായുമലിനീകരണം ഏറ്റവും കൂടുതല്‍ തൃശൂരിലാണ്,55 ആണ് സൂചിക.ഗുണനിലവാരസൂചിക 60 വരെ സുരക്ഷിതമാണ്.കേരളത്തില്‍ ഒരിടത്തും 60 ല്‍ കൂടുതല്‍ രേഖപ്പെടുത്തിയിട്ടില്ല.ഇത്തരത്തില്‍ സൂചിക 60 കടക്കാത്ത ഏക സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം Read More …

ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകും; സാമ്പത്തിക പരിഷ്‌ക്കരണ പരിപാടി വിജയം

ഡല്‍ഹി: സാമ്പത്തിക പരിഷ്‌ക്കരണ നടപടിയില്‍ വിജയമെന്ന് അരുണ്‍ ജെയ്റ്റിലി. ഇന്ത്യ അഞ്ചാമത്തെ സാമ്ബത്തിക ശക്തിയായി മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബജറ്റവതരണ ത്തിനിടെയാണ് അരുണ്‍ ജെയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്.ഉത്പാദന മേഖലയില്‍ വളര്‍ച്ച, നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്.നോട്ടു നിരോധനം നികുതി അടവില്‍ മാറ്റം വരുത്തിയെന്നും ബജറ്റില്‍ പറഞ്ഞു. ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പാര്‍ലമെന്റില്‍ ബജറ്റവതരണം ആരംഭിച്ചു. Read More …