ജപ്പാനില്‍ വൃദ്ധ ഭവനത്തില്‍ തീപിടുത്തം ; 11 പേര്‍ കൊല്ലപ്പെട്ടു

ടോക്കിയോ : വടക്കന്‍ ജപ്പാനിലെ വൃദ്ധ ഭവനത്തിലുണ്ടായ തീപിടുത്തത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേരെ രക്ഷപ്പെടുത്തി. ഹോങ്കൈഡോ ദ്വീപിലെ സപോറോ നഗരത്തില്‍ ബുധനാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നും ,അപകടത്തില്‍പ്പെട്ടവരെ ഇനിയും തിരിച്ചറിയാന്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രായമായവര്‍ക്ക് തൊഴിലും ,ഭക്ഷണവും സഹായവും നല്‍കി അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന Read More …

കര്‍ണിസേന നേതാവ് സൂരജ് പാല്‍ അമു ബി.ജെ.പിയില്‍ നിന്നും രാജിവച്ചു

ഗുരുഗ്രാം: പത്മാവദ് ചിത്രവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനകള്‍ നടത്തിയ സൂരജ് പാല്‍ അമു ബി.ജെ.പിയുടെ പ്രാഥമിക അംഗത്തില്‍ നിന്നും രാജിവച്ചു. ചിത്രത്തിനെതരെ രാജ്യത്താകമാനം പ്രക്ഷോഭങ്ങള്‍ നടത്തിയ കര്‍ണി സേനയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് പാല്‍ അമു. കഴിഞ്ഞ ദിവസം ഹരിയാന ബി.ജെ.പി അദ്ധ്യക്ഷന്‍ സുഭാഷ് ബരാലയ്ക്കാണ് സൂരജ് പാല്‍ തന്റെ രാജിക്കത്ത് നല്‍കിയത്. വിവാദ Read More …

മഹാരാഷ്ട്രയില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സ്വയം വെടിവെച്ചു മരിച്ചു

ധൂലെ: മഹാരാഷ്ട്രയില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ആത്മഹത്യ ചെയ്തു. സ്വയം വെടിവെച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ പ്രാദേശിക ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു ഇന്‍സ്പെക്ടര്‍. സര്‍വീസ് തോക്ക് ഉപയോഗിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

ധനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; ബജറ്റ് ജനപ്രമാകുമെന്ന് സൂചനകള്‍

ഡല്‍ഹി: ബജറ്റ് വികസനോന്മുഖവും ജനപ്രിയവുമാകുമെന്ന് പൊതുവിലയിരുത്തല്‍. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ജനപ്രിയ ബജറ്റാകും ഇത്തവണത്തേതെന്ന് സൂചന നല്‍കി ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ലയും രംഗത്തെത്തി. സാധാരണക്കാര്‍ക്കു ഗുണകരമാകുന്ന നല്ല ബജറ്റാകുമെന്ന് മന്ത്രി പറഞ്ഞു. അരുണ്‍ ജെയ്റ്റ്ലി-നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്ബൂര്‍ണ Read More …

രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ്: രണ്ടു ലോക്സഭാ സീറ്റിലും ലീഡ് ചെയ്ത് കോണ്‍ഗ്രസ്

ജയ്പൂര്‍: ജനുവരി 29ന് രാജസ്ഥാനിലും പശ്ചിമ ബംഗാളിലും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരഭിച്ചു. രാജസ്ഥാനില്‍ അല്‍വര്‍, അജ്മീര്‍ എന്നീ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുകയാണ്. മണ്ഡല്‍ഗഡ് നിയമസഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നു. അല്‍വര്‍ ലോക്സഭാ മണ്ഡലത്തില്‍ 30,595 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നത്. അതേസമയം, അജ്മീര്‍ ലോക്സഭാ Read More …

കുവൈറ്റില്‍ പിരിച്ചുവിട്ട വിദേശികളുടെ താമസാനുമതി ആറുമാസത്തേക്കു കൂടി നീട്ടി

കുവൈറ്റ്: കുവൈറ്റില്‍ സ്വദേശിവത്കരണം കര്‍ശനമാകുമ്ബോള്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിരമിക്കാന്‍ നോട്ടീസ് നല്‍കിയ വിദേശികളുടെ താമസാനുമതി ആറുമാസത്തേക്കു കൂടി നീട്ടി നല്‍കി. മക്കളുടെ പഠന സംബന്ധമായ പ്രയാസം കണക്കിലെടുത്താണ് പിരിച്ചു വിടുന്ന ജീവനക്കാര്‍ക്ക് ആറുമാസം കൂടി സമയം അനുവദിക്കുന്നത്. ധനകാര്യമന്ത്രി അധ്യക്ഷനായുള്ള സിവില്‍ സര്‍വിസ് കമീഷന്‍ ഭരണസമിതിയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2018 ജനുവരിയോടെ Read More …

മഞ്ചേശ്വരത്ത് ട്രെയിന്‍ എഞ്ചിന്‍ തട്ടിമരിച്ചത് സഹോദരിമാരും മകനും

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ എഞ്ചിന്‍ തട്ടി മൂന്നു പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. മഞ്ചേശ്വരം സ്വദേശികളായ ആമിന (45), ആയിഷ(43),താമില്‍ (3) എന്നിവരാണ് മരിച്ചത്. ആമിനയും ആയിഷയും സഹോദരിമാരാണ്. ആയിഷയുടെ മകനാണ് തമില്‍. ബുധനാഴ്ച 12 മണിയോടെയാണ് അപകടം. റെയില്‍വേ സ്‌റ്റേഷനില്‍ വച്ചായിരുന്നു അപകടം. ഇവര്‍ പാളം Read More …

ഗതാഗത വകുപ്പില്‍ സമ്പുൂര്‍ണ സ്വദേശവത്കരണത്തിന് ഒരുങ്ങി സൗദി

ജൂണ്‍ മുതല്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് പുറമെ ഗതാഗത മേഖലയില്‍ സമ്ബൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സൗദി. പുതിയ തിരുമാനം മലയാളികള്‍ക്ക് കനത്ത തിരിച്ചടിയാകും. ഹൗസ് ഡ്രൈവര്‍മാരായും വിവിധ സ്ഥാപനങ്ങളിലെ ഡ്രൈവര്‍മാരായും ജോലി ചെയ്യുന്നതില്‍ നല്ലൊരു ശതമാനം പേരും മലയാളികള്‍ ആണ്. അടുത്ത 45 ദിവസത്തിനകം ഗതാഗത മേഖലയില്‍ സമ്ബൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുമെന്നാണ് വിവരം. Read More …