വയനാട് വീട്ടമ്മയെ വളര്‍ത്തുനായ കടിച്ചുകൊന്ന സംഭവം ; ഉടമ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ വീട്ടമ്മയെ വളര്‍ത്തുനായ കടിച്ചുകൊന്ന സംഭവത്തില്‍ നായയുടെ ഉടമയെ പൊലീസ് അറസ്റ്റു ചെയ്തു. വൈത്തിരി സ്വദേശി കാരിക്കല്‍ ജോസിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോസിനെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അപകടകരമായ രീതിയില്‍ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തിയതിന്റെ പേരിലും ജോസിനെതിരെ കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് വൈത്തിരിയില്‍ വളര്‍ത്തു നായയുടെ കടിയേറ്റ് രാജമ്മ മരിച്ചത്. രാവിലെ തൊഴിലുറപ്പ് ജോലിക്ക് Read More …

പത്തു ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി

കോഴിക്കോട്: പത്തു ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി തമിഴ്നാട് സ്വദേശികള്‍ കോഴിക്കോട്ട് അറസ്റ്റില്‍. സുരേഷ്, നിര്‍മല എന്നിവരെയാണ് കോഴിക്കോട് റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളനോട്ടിന്റെ ഉറവിടത്തെ സംബന്ധിച്ച്‌ വിവരം ലഭിക്കുന്നതിനായി പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.

പത്തനംതിട്ടയില്‍ ഒരാള്‍ക്ക് ലഭിച്ചത് മൂന്ന് ആധാര്‍ കാര്‍ഡ്

പത്തനംതിട്ട: ആധാറില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാണെന്ന വാദത്തിനിടെ ഒരാള്‍ക്ക് ലഭിച്ചത് മൂന്ന് ആധാര്‍ കാര്‍ഡുകള്‍. പത്തനംതിട്ട തട്ട സ്വദേശിയായ ഋതിക്ക് എന്ന കുട്ടിക്കാണ് വ്യത്യസ്ത നമ്പറുകളില്‍ മൂന്ന് ആധാര്‍ കാര്‍ഡുകള്‍ ലഭിച്ചത്. ഒരൊറ്റ ആധാര്‍ നമ്പര്‍മാത്രം ഇന്ത്യന്‍ പൗരനു ലഭ്യമാക്കുന്ന ആധാര്‍ മൂന്ന് വ്യത്യസ്ത നമ്പറുകളിലാണ് ഋതിക്കിന് ലഭിച്ചത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു കുട്ടിയുടെ Read More …

മലപ്പുറം ജില്ലയിലെ ‘ഹംസ’ നാമധാരികളുടെ കൂട്ടായ്മ വരുന്നു

മലപ്പുറം: മലപ്പുറത്തെ ‘ഹംസ’മാരെല്ലാം ഒന്നിക്കുന്നു. മലപ്പുറത്ത് എത്ര ഹംസമാരുണ്ട് എന്ന ചോദ്യത്തിനുത്തരം ഈ മാസം അവസാനത്തോടെയറിയാം. ജില്ലയില്‍ ഹംസ നാമധാരികളുടെ സംഗമമാണ് ഈ മാസം അവസാനത്തോടെ നടക്കുന്നത്. ആദ്യമായാണ് ഒരേ നാമധാരികളുടെ ഒരുകൂട്ടായ്മ നടക്കുന്നത്. മലപ്പുറം ടൗണിലെ ആദ്യകാല വ്യാപാരിയും വ്യാപാരികളുടെ സംഘടനാ നേതാവുമായിരുന്ന ലൗലി ഹംസ ഹാജിയാണ് തന്റെ പേരുകാരുടെ സംഗമം ഒരുക്കാന്‍ നേതൃത്വം Read More …

മോദിയുടെ ഭാര്യ യശോദ ബെന്നിന് വാഹനാപകടത്തില്‍ പരുക്ക്

കോട്ടയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്നു യശോദ. വീട്ടുകാരും യശോദയോടൊപ്പമുണ്ടായിരുന്നു. സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയാണ് ഉണ്ടായത്. കോട്ടചിറ്റൂര്‍ ദേശീയപാതയിലാണ് സംഭവം. യശോദയെ ചിറ്റഗോര്‍ഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തില്‍ യശോദയ്ക്ക് ഒപ്പമുണ്ടായിരുന്ന ഒരാള്‍ മരിച്ചതായും രാജസ്ഥാന്‍ പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

സോളാര്‍ റിപ്പോര്‍ട്ട്: തിരുവഞ്ചൂരിന്റെ ഹരജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. കമീഷന്‍ റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും അടിസ്ഥാനരഹിതവുമാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നുമാണ് തിരുവഞ്ചൂര്‍ ഹരിജിയില്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം ചോദിച്ച Read More …

ജഡ്ജി ലോയയുടെ മരണം: സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ കാണും

ദില്ലി: സിബിഐ കോടതി ജഡ്ജി ബിഎച്ച് ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. എന്‍ഐഎ യിലെയും സിബിഐയിലെയും ഉദ്യോഗസ്ഥരെ ഒഴിവാക്കി അന്വേഷണത്തിന് പ്രത്യേകസംഘത്തെ രൂപീകരിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. രാഷ്ട്രപതിക്ക് കൈമാറാനുള്ള മൂന്ന് പേജ് നിവേദനത്തില്‍ വിവിധ പ്രതിപക്ഷ നേതാക്കള്‍ ഒപ്പിട്ടു. സൊഹറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ Read More …

ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുതിയ തന്ത്രവുമായി അബുദാബി

അബുദാബി: റോഡിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ തന്ത്രങ്ങള്‍ പയറ്റാന്‍ ഒരുങ്ങുകയാണ് അബുദാബി. തിരക്കേറിയ റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി ടോള്‍ പിരിക്കാനാണ് തീരുമാനം. പദ്ധതി നടപ്പിലാക്കാന്‍ ഗതാഗത വകുപ്പിന് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കി. വാഹനത്തില്‍ ഘടിപ്പിക്കുന്ന ഇലക്‌ട്രോണിക് കാര്‍ഡുകള്‍ വഴി നികുതി ഈടാക്കാനാണ് നീക്കം. ഇതുവഴി കടന്നുപോകുന്ന Read More …