സരിതയുടെ കത്ത് ; കോടതി പരാമര്‍ശം ജനാധിപത്യ വിരുദ്ധമാണെന്ന് ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് പറയുന്ന കോടതി പരാമര്‍ശം ജനാധിപത്യ വിരുദ്ധമാണെന്ന് ആനത്തലവട്ടം ആനന്ദന്‍ ആരോപിച്ചു. സഭയില്‍വച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യരുതെന്ന് പറയുന്നത് ആരെയോ സംരക്ഷിക്കാനാണെന്നും, പരാമര്‍ശം നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ സി.പി.എം പഞ്ചായത്തംഗം രാജിവച്ച് മുസ്ലീം ലീഗില്‍ ചേര്‍ന്നു

പേരാവൂര്‍: കണ്ണൂരില്‍ സി.പി.എം പഞ്ചായത്തംഗം രാജിവച്ച് മുസ്ലീം ലീഗില്‍ ചേര്‍ന്നു. സി.പി.എം അംഗവും ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പൂക്കോത്ത് സിറാജാണ് പഞ്ചായത്തംഗത്വം രാജിവച്ചത്. നിലവില്‍ സി.പി.എം പേരാവൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സിറാജ് ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. മതന്യൂനപക്ഷങ്ങളോട് സി.പി.എം തുടരുന്ന വഞ്ചനാപരമായ Read More …

പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ ചെലവഴിച്ചത് 5000 കോടിയോളം രൂപ

ന്യൂഡല്‍ഹി: പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 5000 കോടിയോളം രൂപ. ധനവകുപ്പ് സഹമന്ത്രി പി രാധാകൃഷ്ണനാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. നോട്ട് നിരോധത്തിനു ശേഷം പുത്തന്‍ അഞ്ഞൂറിന്റെ 1695.7 കോടി നോട്ടുകളാണ് അച്ചടിച്ചതെന്ന് പി രാധാകൃഷ്ണന്‍ എഴുതിത്തയ്യാറാക്കിയ മറുപടിയില്‍ സഭയെ അറിയിച്ചു. ഇതിനായി 4968.84 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു. Read More …

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി ; കന്യാകുമാരി സന്ദര്‍ശിച്ച ശേഷം പൂന്തുറയിലെത്തും

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച ലക്ഷദ്വീപ് സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് 1.45ഓടെ പ്രത്യേക വിമാനത്തില്‍ എത്തിയ പ്രധാനമന്ത്രിയെ സുരേഷ് ഗോപി എം.പിയും ബി.ജെ.പി നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഹെലികോപ്ടറില്‍ അദ്ദേഹം കന്യാകുമാരിയിലേക്ക് തിരിച്ചു. കന്യാകുമാരിയില്‍ ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിച്ചശേഷം വൈകിട്ട് 4ന് മോദി തിരുവനന്തപുരത്ത് തിരിച്ചെത്തും. വിമാനത്താവളത്തില്‍ Read More …

കേളി ഇടപെടല്‍ ഫലം കണ്ടു; ദുരിതങ്ങള്‍ക്കൊടുവില്‍ നിലമ്പൂര്‍ സ്വദേശികളായ ദമ്പതികള്‍ നാടണഞ്ഞു

റിയാദ് ഏറെ ദുരിതങ്ങള്‍ക്കൊടുവില്‍ കേളി ജീവകാരുണ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് നിലമ്പുര്‍ സ്വദേശികളായ കുഞ്ഞിമൊയ്ദീന്‍ കുട്ടി ഷിബാബീവി ദമ്പതികള്‍ക്ക് നാട്ടില്‍ തിരിച്ചെത്താനായി. ഒരു വര്‍ഷം മുന്‍പാണ് കുഞ്ഞിമൊയ്ദീന്‍കുട്ടിയും ഭാര്യ ഷിബാബീവിയും റിയാദിലെ ബദിയയിലുള്ള ഒരു സ്വദേശി പൗരന്റെ വീട്ടില്‍ ജോലിക്കായി എത്തിയത്. രണ്ട് പേര്‍ക്കും കൂടി 2500 റിയാലാണ് ശമ്ബളം വാഗ്ദാനം ചെയ്തത്. താമസിക്കാന്‍ സൗകര്യം Read More …

ഹിമാചല്‍ തിരഞ്ഞെടുപ്പ്; ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധുമാലിന് ദയനീയ പരാജയം

ഷിംല: ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധുമാലിന് പരാജയപ്പെട്ടു. ഹിമാചല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം കാഴ്ചവെച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത് പാര്‍ട്ടിക്ക് തിരച്ചടിയായി. സുജന്‍പൂര്‍ മണ്ഡലത്തില്‍ നിന്നാണ് പ്രതിപക്ഷ നേതാവ് കൂടിയായ പ്രേം കുമാര്‍ ധുമാലിയെ പരാജയപ്പെട്ടത്. കോണ്‍ഗ്രസിലെ രജീന്ദ്ര റാണയാണ് പ്രേംകുമാരിനെ പരാജയപ്പെടുത്തിയത്. രണ്ട് തവണ ബിജെപിയുടെ മുഖ്യമന്ത്രിയായിരുന്നു Read More …

നിര്‍മാതാവിനെതിരേ ലൈംഗിക ആരോപണവുമായി പ്രശസ്ത നടി

പ്രശസ്ത സിനിമാ നിര്‍മാതാവിനെതിരേ ഓസ്‌കാര്‍ പുരസ്‌കാരം നോമിനേഷന്‍ ലഭിച്ച നടിയുടെ ലൈംഗിക ആരോപണം. നിര്‍മാതാവ് നിരന്തരം തന്നെ വേട്ടയാടിയെന്നും വഴങ്ങിക്കൊടുക്കാത്തതിനാല്‍ ഏറെ പ്രയാസം നേരിടേണ്ടിവന്നുവെന്നുമാണ് നടി ന്യൂയോര്‍ക്ക് ടൈംസിലെഴുത്തിയ ലേഖനത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഫ്രിദ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ നോമിനേഷന്‍ ഉള്‍പ്പെടെ സ്വന്തമാക്കിയ സല്‍മ ഹയക് ആണ് ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരേ Read More …

ഉംറക്ക് പോയ മലപ്പുറം താനൂര്‍ സ്വദേശിനി മദീനയില്‍ മരണപ്പെട്ടു

മലപ്പുറം: ഉംറക്ക്‌പോയ മലപ്പുറം താനൂര്‍ സ്വദേശിനിയായ 66വയസ്സുകാരി മദീനയില്‍വെച്ചുമരണപ്പെട്ടു. താനൂര്‍ തലക്കടത്തൂര്‍ സ്വദേശിയും നിറമരുതൂര്‍ പത്തംമ്ബാട് താമസക്കാരനുമായ പിലാത്തോട്ടത്തില്‍ മൊയ്തീന്‍ കുട്ടിയെന്ന കുഞ്ഞിബാവായുടെ ഭാര്യ ബീവിഹജ്ജുമ്മ(66)യാണ് മദീനയില്‍ വെച്ച് മരണപെട്ടത്. സ്വകാര്യ ഉംറ ഗ്രുപ്പിന്റെ കീഴില്‍ ഉംറക്ക് പോയതായിരുന്നു. അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.     തീര്‍ഥാടനത്തിനിടെ ശാരീരിക പ്രയാസങ്ങള്‍ ഉണ്ടായതോടെ ആശുപത്രിയില്‍ Read More …