സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 8750 പേരെ അയോഗ്യരാക്കി

തിരുവനന്തപുരം: കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015 നവംബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8750 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതായും തെരഞ്ഞെടുപ്പിന് പരിധിയില്‍ കൂടുതല്‍ തുക ചെലവഴിച്ചതായും കമ്മീഷന്‍ കണ്ടെയത്തിയവരെയുമാണ് അയോഗ്യരാക്കിയത്. കേരള പഞ്ചായത്ത് രാജ് ആക്ട്‌വകുപ്പ് 33, കേരള മുനിസിപ്പാലിറ്റി Read More …

ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജയലളിതയുടെ ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ദൃശ്യങ്ങള്‍ പുറത്ത്. അണ്ണാ ഡി.എം.കെയിലെ ടി.ടി.വി ദിനകരന്‍ പക്ഷമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിഡിയോ നല്‍കിയത്. ആശുപത്രിയില്‍ കഴിയുന്ന ജയലളിത എന്തോ കുടിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.

അമലാ പോള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയില്‍

കൊച്ചി: പുതുചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് വാഹന നികുതി വെട്ടിച്ചുവെന്ന കേസില്‍, നടി അമല പോള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചതിന് ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കാനിരിക്കെയാണ് അമലാ Read More …

ആറുമാസത്തെ ശിക്ഷക്ക് ശേഷം ജസ്റ്റിസ് കര്‍ണന്‍ പുറത്തിറങ്ങി

കൊല്‍ക്കത്ത: ആറുമാസത്തെ ശിക്ഷക്ക് ശേഷം കല്‍ക്കട്ട ഹൈകോടതി മുന്‍ ജഡ്ജി സി.എസ് കര്‍ണന്‍ ജയില്‍ മോചിതനായി. കോടതിയലക്ഷ്യക്കുറ്റത്തിനാണ് ജസ്റ്റിസ് ജയില്‍ ശിക്ഷ അനുഭവിച്ചത്. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലായിരുന്നു ജസ്റ്റിസ് കര്‍ണന്‍.     സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് കര്‍ണന് ആറുമാസത്തെ തടവുശിക്ഷ വിധിച്ചത്. സുപ്രീം കോടതി ജഡ്ജിയെ Read More …

ദേശാഭിമാനി സാഹിത്യ പുരസ്‌ക്കാരം ടി പത്മനാഭന്

കണ്ണൂര്‍: ഈ വര്‍ഷത്തെ ദേശാഭിമാനി സാഹിത്യ പുരസ്‌ക്കാരത്തിന് വിഖ്യാത കഥാകാരന്‍ ടി പത്മനാഭന്‍ അര്‍ഹനായി. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം.   ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം വി ഗോവിന്ദന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ കണ്ണൂരില്‍ നടക്കുന്ന ഒരാഴ്ച നീളുന്ന ടി പത്മനാഭന്‍ സാഹിത്യോല്‍സവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌ക്കാരം Read More …

വെള്ളം ചോദിച്ചെത്തിയ ഒഡീഷക്കാരിയെ വീട്ടില്‍ കയറ്റി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പാലാ: വെള്ളം ചോദിച്ചെത്തിയ ഒഡീഷക്കാരിയായ യുവതിയെ വീട്ടില്‍ കയറ്റി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പടിഞ്ഞാറ്റിന്‍കര മുണ്ടത്താനത്ത് ബിനോയി (43) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 14നായിരുന്നു സംഭവം. യുവതി ബിനോയിയുടെ വീടിന് സമീപത്തുള്ള വീട്ടില്‍ ജോലിചെയ്തുവരുകയായിരുന്നു. സംഭവദിവസം പ്രതിയുടെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ കാട് തെളിക്കുന്നതിനിടെ വെള്ളം ചോദിച്ചെത്തിയ യുവതിയെ വീട്ടില്‍ വിളിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നു. മലബാറില്‍ ജോലിനോക്കുന്ന Read More …

പാലക്കാട്ട് കുടുംബശ്രീയുടെ കേരള ചിക്കന്‍ ഫാമുകള്‍ ഒരു മാസത്തിനകം

പാലക്കാട്: പാലക്കാട് ഒരു മാസത്തിനകം കുടുംബശ്രീയുടെ കേരള ചിക്കന്‍ ഫാമുകള്‍ ആരംഭിക്കും. ഗുണമേന്‍മയുള്ള കോഴിയിറച്ചി ജനങ്ങള്‍ക്കെത്തിക്കുന്നതിനും അടിക്കടിയുണ്ടാകുന്ന വിലവര്‍ധനവ് തടയുന്നതിനുമാണ് സര്‍ക്കാര്‍ തീരുമാനപ്രകാരം കുടുംബശ്രീ യൂണിറ്റുകള്‍ വഴി ഇറച്ചിക്കോഴി ഫാമുകള്‍ക്ക് തുടക്കമിടുന്നത്. നിലവില്‍ ഫാം ലൈസന്‍സ് എടുത്ത കുടുംബശ്രീ അംഗങ്ങളെയും പുതുതായി ഫാം തുടങ്ങാന്‍ താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങളെയും ഉള്‍ക്കൊള്ളിച്ചാണ് കേരള ചിക്കന്‍ ഫാമുകള്‍ക്ക് തുടക്കമിടുന്നത്. Read More …

വീരേന്ദ്രകുമാര്‍ രാജിവയ്‌ക്കേണ്ടതില്ലായിരുന്നു: ചെന്നിത്തല

തിരുവനന്തപുരം: ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ രാജ്യസഭാ അംഗത്വം രാജിവയ്‌ക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ വോട്ട് നേടിയല്ല, യുഡിഎഫിന്റെ പിന്തുണയോടെയാണ് വീരേന്ദ്രകുമാര്‍ വിജയിച്ചതെന്ന് ഓര്‍ക്കണമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.     ജേക്കബ് തോമസ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഉദ്യോഗസ്ഥരെ കൊണ്ടുനടന്ന് Read More …