കാമുകിയുമായി അടിച്ചുപിരിഞ്ഞ അറബ് യുവാവ് ചെയ്തത്

ഷാര്‍ജ: കാമുകിയുമായി തെറ്റിപ്പിരിഞ്ഞ അറബ് യുവാവ് അമിതമായി ഗുളിക വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷാര്‍ജയിലാണ് സംഭവം. 24 ഓളം ഗുളികകള്‍ വിഴുങ്ങിയ 21 കാരന്‍ ഇപ്പോള്‍ ഷാര്‍ജ കുവൈത്തി ആശുപത്രിയില്‍ ചികിത്സയിലാണ്. ആവശ്യമായ ചികിത്സകള്‍ നല്‍കിയ ഇയാളെ നിരീക്ഷണ വിഭാഗത്തില്‍ കിടത്തിയിരിക്കുകയാണ്. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. നില മെച്ചപ്പെട്ട ശേഷം ഇയാളെ പോലീസ് Read More …

ചാലക്കുടി കൊലപാതകം: അഡ്വ. ഉദയഭാനു ഏഴാം പ്രതി

കൊച്ചി:  ചാലക്കുടി കൊലപാതക കേസില്‍ അഡ്വ. സിപി ഉദയഭാനു ഏഴാം പ്രതിയാണെന്ന് അന്വേഷണ സംഘം ഹൈക്കോടതിയില്‍. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ നോട്ടിസ് നല്‍കി ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി പൊലീസിന് അനുവാദം നല്‍കി. മുദ്രവെച്ച കവറിലാണ് അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കിയത്. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കവേയാണ് പ്രോസിക്യൂഷന്‍ അഭിഭാഷകനെ പ്രതി ചേര്‍ത്തതായി അറിയിച്ചത്. അതേസമയം Read More …

സാമൂഹ്യമാധ്യമങ്ങളില്‍ താരമായി ഗള്‍ഫില്‍ നിന്നുള്ള മുഖ്യമന്ത്രിയുടെ അപരന്‍

വളരെ വേഗമാണ് പ്രശസ്തരുടെ അപരന്മാര്‍ ശ്രദ്ധ നേടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുമായുള്ള സാമ്യം പലര്‍ക്കും ശ്രദ്ധ നേടി കൊടുത്തിട്ടുണ്ട്. ഇതു പോലെ ഒരു അപരനാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരം. മുഖ്യമന്ത്രി പിണറായി വിജയന്റെ അപരനായ ഖത്തര്‍ സ്വദേശിയാണ് കക്ഷി. പ്രവാസിയായ Read More …

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര സഹായം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് കണ്ണന്താനം

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണത്തിന് ആവശ്യമായ കേന്ദ്ര സഹായം ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മഹാരാജാസ് മുതല്‍ കലൂര്‍ വരെ മെട്രോയില്‍ യാത്ര ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.   ഡല്‍ഹി മെട്രോയേക്കാള്‍ മികച്ചതാണ് കൊച്ചി മെട്രോയെന്നും അദ്ദേഹം പ്രശംസിച്ചു.സുരക്ഷയൊന്നുമില്ലാതെ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയാണ് കണ്ണന്താനം മെട്രോ യാത്ര Read More …

പെരുമഴയത്ത് കായിക മേള, സംഘാടകര്‍ക്ക് മന്ത്രി മണിയുടെ വക ശകാരവര്‍ഷം

ഇടുക്കി: പെരുമഴയത്ത് കായികമേള നടത്തിയ സംഘാടകര്‍ക്ക് മന്ത്രി എം.എം മണിയുടെ വക ശകാരവര്‍ഷം. പെരുമഴയത്ത് ഇടുക്കി റവന്യു ജില്ലാ കായികമേള നടത്താനുള്ള അധികൃതരുടെ നീക്കമാണ് ഉദ്ഘാടകനായ മന്ത്രിയുടെ കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. മറ്റു രാജ്യങ്ങള്‍ കായികമേളകളില്‍ സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍ ഇന്ത്യ പുറകിലായിപ്പോകുന്നത് ഇതുകൊണ്ടാണെന്നും, മഴ പെയ്തു പഴച്ചാറു പോലെയായ ഗ്രൗണ്ടില്‍ കുട്ടികള്‍ എങ്ങനെ ഓടാനാണെന്ന് മന്ത്രി Read More …

ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് പതിനാറാം തീയതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന് മാറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമാധാനപരമായ ഹര്‍ത്താലായിരിക്കുന്ന നടക്കുക. നിലവിലെ സാഹചര്യത്തില്‍ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിക്കാന്‍ പ്രതിപക്ഷം നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഹര്‍ത്താലിനെതിരേ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം ഹൈക്കോടതി രംഗത്തെത്തിയിരുന്നു. എന്തിന് വേണ്ടിയാണ് ഹര്‍ത്താലെന്ന് പ്രതിപക്ഷ നേതാവ് നേരിട്ടെത്തി വിശദീകരിക്കണമെന്ന് Read More …

ബീഹാര്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് പ്രധാനമന്ത്രി

പാറ്റ്‌ന: എന്‍ഡിഎയിലേക്ക് മടങ്ങിയെത്തിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. നിതീഷ് കുമാര്‍ ബീഹാറിനെ വികസനത്തിലേക്ക് നയിക്കുകയാണ്. ബീഹാറിന്റെ വികസനത്തിന് നിതീഷ് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. 2022ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്‌ബോള്‍ രാജ്യത്തെ ഏറ്റവും വികസനം നേടിയ സംസ്ഥാനമായി ബീഹാര്‍ മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാറ്റ്‌ന സര്‍വകലാശാലയുടെ നൂറാം വാര്‍ഷികാഘോഷ Read More …

ഔഡ്രേ അസോലെ യുനെസ്‌കോയുടെ പുതിയ മേധാവി

പാരിസ്: ഫ്രഞ്ച് സാംസ്‌കാരിക മന്ത്രിയായ ഔഡ്രേ അസോലെയെ യുനെസ്‌കോയുടെ പുതിയ മേധാവിയായി തിരഞ്ഞെടുത്തു. ഖത്തറിെന്റ ഹമദ് ബിന്‍ അബ്ദുല്‍ അസീസിനെ അഞ്ചാംവട്ട വോട്ടെടുപ്പില്‍ പിന്തള്ളിയാണ് അസോലെ മുന്നിലെത്തിയത്. ആദ്യമായാണ് ഒരു ജൂത വംശജ യുെനസ്‌കോയുടെ തലപ്പത്തെത്തുന്നത്. യുനെസ്‌കോയില്‍ നിന്ന് അമേരിക്കയും ഇസ്രായേലും പിന്മാറിയതിന് പിന്നാലെയാണ് ഓഡ്രേ അസോലെ തലപ്പത്തേക്ക് എത്തുന്നത്. യുനെസ്‌കോയില്‍ നിന്ന് പിന്മാറാനുള്ള യു.എസിെന്റയും Read More …