കുട്ടികള്‍ക്കൊപ്പം ഓണപ്പാട്ടുമായി മന്ത്രി എം.എം.മണി ഫെയ്‌സ്ബുക്കില്‍

കോഴിക്കോട്: തിരുവോണനാളില്‍ കുട്ടികള്‍ക്കൊപ്പം ഓണപ്പാട്ടും പാടി വൈദ്യുതി മന്ത്രി എംഎം മണി. പേരകുട്ടികള്‍ക്കൊപ്പം ഉല്ലാസവാനായി ഓണപ്പാട്ട് പാടുന്ന മന്ത്രിയുടെ വീഡിയോ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടത്. ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ… എന്ന പാട്ടാണ് മന്ത്രിയും പേരക്കുട്ടികളും ചേര്‍ന്ന് പാടുന്നത്. പതിവ് ഗൗരവമൊന്നുമില്ലാത്ത തീര്‍ത്തും ആഹഌദവാനായി കാണുന്ന മന്ത്രി പാട്ടിനൊടുവില്‍ ഹാപ്പി ഓണം പറയുന്നതും വീഡിയോയില്‍ Read More …

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി തേടിയെത്തുന്ന ഗള്‍ഫ് രാജ്യം

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി തേടിയെത്തുന്ന ഗള്‍ഫ് രാജ്യം യു.എ.ഇ ആണെന്ന് റിപ്പോര്‍ട്ട്. മുന്‍കാലങ്ങളില്‍ ഏറ്റവും അധികം ആളുകള്‍ ജോലി തേടിയെത്തിയിരുന്നത് സൗദി അറേബ്യയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ആറു മാസത്തെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ പേര്‍ ജോലി തേടിയെത്തിയത് യു.എ.ഇയില്‍ ആണ്. 74,778 ഇന്ത്യക്കാരാണ് ഈ കാലയളവില്‍ യു.എ.യില്‍ ജോലി തേടിയെത്തിയത്. സൗദിയില്‍ ജോലി Read More …

കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് സ്വിസ് പ്രസിഡന്റ്

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കു എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രസിഡന്റ് ഡോറിസ് ല്യൂതാര്‍ഡ്. കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവയ്ക്കുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യ നല്ല സുഹൃത്താണ്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും ല്യൂതാര്‍ഡ് പറഞ്ഞു.     നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ ല്യൂതാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച Read More …

സന്തോഷിന്റെ തല അറുത്ത് ഭാര്യയുടെ മടിയില്‍ വച്ചു : വിനോദിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

കോട്ടയം: ഭാര്യയുമായി അവിഹിത ബന്ധമുണ്ടായിരുന്ന സന്തോഷിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ കേസിലെ പ്രതി കമ്മല്‍ വിനോദ് സംഭവദിവസം പെരുമാറിയത് അതിക്രൂരമായെന്ന് പൊലീസ്. ഭാര്യയുമായി അവിഹിതം ആരോപിച്ച് പയ്യപ്പാടി മലകുന്നം പുന്നാപറമ്ബില്‍ സന്തോഷിനെ (40) കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിനോദിന്റെ ക്രൂര മുഖം മറനീക്കി പുറത്തുവന്നത്. കഴിഞ്ഞ 23 ന് രാത്രിയിലാണ് മീനടത്തെ Read More …

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതി ; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി സിബിഐ പ്രത്യേക ജഡ്ജി അരവിന്ദ് കുമാറിന് മുന്‍പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍ വ്യോമസേന മേധാവി എസ്പി ത്യാഗി അടക്കം 9 പേര്‍ക്കെതിരെയാണ് കുറ്റപത്രം. എസ്പി ത്യാഗിക്ക് പുറമെ സഹോദരന്‍ ജൂലി ത്യാഗി, അഭിഭാഷകനായ ഗൗതം ഖൈത്താന്‍, മുഖ്യ ഇടനിലക്കാരന്‍ കാര്‍ലോ ജെറോസ എന്നിങ്ങനെ Read More …

ജയിലിലായ ഗുര്‍മീതിനെ സിനിമാക്കാരും കൈവിട്ടു

സ്ത്രീപീഡനക്കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീം സിംഗിനെ സിനിമാ ടെലിവിഷന്‍ നടീനടന്മാരുടെ സംഘടന പുറത്താക്കി. സദാചാരം ലംഘിക്കുന്നതും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ആള്‍ദൈവത്തിന്റെ വര്‍ക്ക് പെര്‍മിറ്റ് സംഘടന റദ്ദാക്കിയിട്ടുണ്ട്. ഗുര്‍മീതിന്റെ എംഎസ്ജി പരമ്ബരയിലെ അടുത്ത സിനിമയായ ഓണ്‍ലൈന്‍ ഗുരുകുലിന്റ മോഷന്‍ പോസ്റ്റര്‍ റിലീസ് Read More …

നടി അവന്തിക വിവാഹിതയായി

യക്ഷി യുവേഴ്‌സ് ഫെയ്ത്ത്ഫുളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യന്‍ നടി അവന്തിക മോഹന്‍ വിവാഹിതയായി. പഞ്ചാബിക്കാരനായ ക്യാപ്റ്റന്‍ അനിലാണ് വരന്‍. ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനയാത്രയിലൂടെ പരിചയത്തിലായ അനിലുമായി സൗഹൃദത്തിലായി. പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഓഗസ്റ്റ് 31നായിരുന്നു വിവാഹം. 2012 ല്‍ യക്ഷി എന്ന ചിത്രത്തില്‍ നാഗകന്യകയായി അഭിനയിച്ചുകൊണ്ട് എത്തിയ അവന്തിക മിസ്റ്റര്‍ ബീന്‍, നീലാകാശം പച്ചക്കടല്‍ Read More …

സെറീന വില്യംസ് പെണ്‍കുഞ്ഞിന്റെ അമ്മയായി

മുന്‍ ലോക ഒന്നാം നമ്ബര്‍ ടെന്നീസ് താരം സെറീന വില്യംസിന് പെണ്‍കുഞ്ഞ്. ടെന്നീനോട് താല്‍ക്കാലികമായി വിടപറഞ്ഞ് കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സെറീന. റെഡിറ്റ് സഹസ്ഥാപകന്‍ അലക്‌സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി. മാതാപിതാക്കളായ സെറീനക്കും ഒഹാനിയനോയ്ക്കും സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. രണ്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് സെറീന സഹോദരി വീനസ് വില്യംസിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം Read More …