വര്‍ഗീയ സംഘര്‍ഷങ്ങളുടെ സ്വന്തം നാട് യുപി

ദില്ലി: 2017 ലെ ആദ്യ ആഞ്ചുമാസങ്ങളില കണക്കു പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷം നടന്നിട്ടുള്ളത് ബിജെപിക്കും ആര്‍എസ്എസിനും ഒരു പോലെ പ്രിയപ്പെട്ട യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍. അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് 300 വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നിട്ടുണ്ട് അതില്‍ അതില്‍ ഭൂരിഭാഗവും ബിജെപി ഭരിക്കുന്ന യുപി(60) ലാണ്. യുപിയെ കൂടാതെ ബിജെപി Read More …

വയനാട്: സിവില്‍ സ്റ്റേഷന്‍ ഇനി ക്യാമറ കണ്ണുകള്‍ക്കുള്ളില്‍

വയനാട്: സിവില്‍ സ്റ്റേഷന്‍ ഇനി നിരീക്ഷണ ക്യാമറകളുടെ വലയത്തില്‍. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ സി.സി.ടി.വി. സിവില്‍ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായിട്ടാണ് ക്യാമറകള്‍ സ്ഥാപിച്ചത്. 16 ലക്ഷം രൂപ ചെലവിട്ട് സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ഭാഗങ്ങളും കവര്‍ ചെയ്യുന്ന രീതിയില്‍ 25 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതോടൊപ്പം അഞ്ച് ക്യാമറകള്‍ കളക്ടറുടെ ക്യാമ്ബ് ഓഫീസിലും സ്ഥാപിച്ചിട്ടുണ്ട്. Read More …

രജനിയെ കാണാന്‍ ബി.ജെ.പി എം.പിയെത്തി: രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അഭ്യൂഹം

ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്തിനെ കാണാന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി പാര്‍ലമെന്ററി അംഗം പൂനം മഹാജന്‍ എത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കി. രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന് സൂചന നല്‍കിയ താരത്തിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യാനാണ് എം.പി എത്തിയതെന്നാണ് വിവരം. എന്നാല്‍ പോയസ് ഗാര്‍ഡനിലുള്ള രജനീകാന്തിന്റെ വീട്ടിലെത്തിയത് സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമാണെന്ന് പൂനം പ്രതികരിച്ചു. Read More …

നന്ദിയറിയിച്ച് ചിത്ര കായിക മന്ത്രിയെ കണ്ടു

തിരുവനന്തപുരം: ലോക അത്‌ലറ്റിക് മീറ്റില്‍ നിന്നും ഒഴിവാക്കിയതിനെതിരേ നടത്തിയ നിയമപോരാട്ടത്തിനും പരിശീലനത്തിന് നല്‍കിയ സാന്പത്തിക സഹായങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച് അത്‌ലറ്റ് പി.യു.ചിത്രം കായിക മന്ത്രിയെ സന്ദര്‍ശിച്ചു. മന്ത്രി എ.സി.മൊയ്തീന്റെ ഓഫീസില്‍ എത്തിയാണ് ചിത്ര നന്ദി അറിയിച്ചത്. പരിശീലനത്തിനായി ചിത്രയ്ക്ക് പ്രതിമാസം 25,000 രൂപ സഹായ ധനമായി നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. മാസം 10,000 Read More …

ദുബായിലെ ഹോട്ടലില്‍ തീപിടിത്തം

ദുബായ്: ദുബായിലെ ഹോട്ടലില്‍ വന്‍ അഗ്‌നിബാധ. മറീന ടൂറിസ്റ്റ് കേന്ദ്രത്തിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്‌നിശമനസേന അധികൃതര്‍ അറിയിച്ചു. മുവന്‍പിക് ജുമെറിയ ബീച്ച് റെസിഡന്‍സ് ഹോട്ടലിനാണ് തീപിടിച്ചത്. ഒരാഴ്ചക്കിടെ ഈ പ്രദേശത്ത് അഗ്‌നിബാധയുണ്ടാകുന്ന മൂന്നാമത്തെ ഹോട്ടലാണ് ഇത്.

ജീന്‍ പോള്‍ ലാലിന്റെയും ശ്രീനാഥ് ഭാസിയുടെയും ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി

കൊച്ചി: പുതുമുഖ നടിയുടെ പരാതിയിലുളള കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഹണീ ബി ടു എന്ന സിനിമയില്‍ മറ്റൊരാളുടെ ശരീരം ചിത്രീകരിച്ച് തന്റേതെന്ന പേരില്‍ പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ച് നടി നല്‍കിയ പരാതിയിലാണ് കേസ്. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ Read More …

കടലില്‍ മാംസം ഭക്ഷിക്കുന്ന ചെറുജീവി; 16കാരന്റെ കാലില്‍നിന്ന് ചോരപ്പുഴ

മെല്‍ബണ്‍: കടല്‍ വെള്ളത്തില്‍ ജീവിക്കുന്ന ചെറു ജീവികള്‍ കൗമാരക്കാരന്റെ കാലിലെ മാംസം ഭക്ഷിച്ചതായി റിപ്പോര്‍ട്ട്. മെല്‍ബണിലെ സാം കനിസെ എന്ന 16കാരനാണ് പേന്‍ പോലുള്ള ചെറു ജീവികളുടെ ആക്രമണത്തിനിരയായത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് കടല്‍വെള്ളത്തില്‍ കാലു കഴുകാനിറങ്ങിയ സാമിന്റെ കാലില്‍ ജീവികള്‍ പറ്റിപ്പിടിക്കകയും കാലിലെ മാംസം ഭക്ഷിക്കുകയുമായിരുന്നു. കടല്‍വെള്ളത്തില്‍നിന്ന് തിരിച്ചു കയറി മിനിറ്റുകള്‍ക്കുള്ളില്‍ കാലില്‍നിന്ന് രക്തപ്രവാഹമുണ്ടായി. Read More …

മോഡലിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ഫോട്ടോ ഷൂട്ടിനായി എത്തിയ മോഡലിനെ മയക്കുമരുന്നു നല്‍കി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇറ്റാലിയന്‍ നഗരമായ മിലനിലെത്തിയ ബ്രിട്ടീഷ് മോഡലിനെ മയക്കുമരുന്നു നല്‍കി തട്ടിക്കൊണ്ടുപോയി കൈയാമം വെച്ച് വടക്കന്‍ ഇറ്റലിയിലെ ഒരു വീട്ടില്‍ പാര്‍പ്പിക്കുകയായിരുന്നു. അതിനുശേഷം ഓണ്‍ലൈന്‍ അടിമവ്യാപാര വിപണിയില്‍ യുവതിയെ വില്‍ക്കാന്‍ ശ്രമിച്ച യുവാവാണ് ഇറ്റലിയില്‍ അറസ്റ്റിലായിരിക്കുന്നത്. ലൂക്കാസ് പവല്‍ ഹെര്‍ബയെന്ന പോളിഷ് പൗരനാണ് Read More …