ഗോരഖ് പൂര്‍ ആശുപത്രിയിലെ കുട്ടികളുടെ കൂട്ടമരണം; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന

മുംബൈ:  ഗോരഖ്പൂരിലെ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കുട്ടികളുടെ കൂട്ടമരണത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് സഖ്യകക്ഷി ശിവസേന രംഗത്ത്. യുപിയിലെ കുഞ്ഞുങ്ങളുടെ മരണം കൂട്ടക്കൊലപാതകമാണെന്ന് മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന ആരോപിക്കുന്നു. ദുരന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന് അപമാനമാണെന്നും സാമ്‌നയിലൂടെ കുറ്റപ്പെടുത്തുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെയും മുഖപ്രസംഗത്തില്‍ ശിവസേന കുറ്റപ്പെടുത്തി. അധികാരത്തില്‍ Read More …

വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു

കല്‍പ്പറ്റ: വയനാട്ടില്‍ പൊഴുതന ആറാമൈലില്‍ ജനവാസ മേഖലയിലെ കിണറില്‍ പുള്ളിപുലി വീണു. പുലര്‍ച്ചെയാണ് സംഭവം. ആഴമുള്ള കിണറായതിനാല്‍ പുലിക്ക് സ്വയം കയറാനായിട്ടില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും വൈത്തിരി പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയെ കരക്കു കയറ്റാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ക്വാണ്ടം സാറ്റ്‌ലൈറ്റ് രഹസ്യപ്പൂട്ടുള്ള സന്ദേശം അയച്ചു; ഇനി ഹാക്കിങ് പേടിക്കണ്ട

ചൈന: ചൈനയുടെ ഹാക്ക്പ്രൂഫ് ക്വാണ്ടം കമ്യൂണിക്കേഷന്‍ സാറ്റലൈറ്റ് സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. സാറ്റ്‌ലൈറ്റ് കൈമാറുന്നത് മൂന്നാമത് ഒരാള്‍ക്ക് പെട്ടെന്ന് കണ്ടെത്താനാകാത്ത രഹസ്യപ്പൂട്ടുള്ള സന്ദേശമാണ്. ക്വാണ്ടം കീ ഇത് ആദ്യമായാണ് ബഹിരാകാശത്തു നിന്നു ഭൂമിയിലേക്ക് കൈമാറുന്നത്. ഈ സാറ്റ്‌ലൈറ്റ് കഴിഞ്ഞ ഓഗസ്റ്റിലാണ് വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് 645 കി.മീ നും 1200 കി.മീറ്ററിനും ഇടയിലുള്ള ബഹിരാകാശത്തു നിന്നാണ് Read More …

ഗജദിനത്തില്‍ ആനകളെ കാണാന്‍ ചിത്രയും കുട്ടികളുമെത്തി

കോന്നി: ലോക ഗജദിനമായ  ശനിയാഴ്ച്ച  കോന്നി ആനക്കുട്ടില്‍ വിവിധ  ഗജവിഞ്ജാന പരിപാടികള്‍ നടത്തി. വനംവകുപ്പിന്റെയും ഗായിക ചിത്രാഅയ്യര്‍  സ്ഥാപകയായ ദി സൊസൈറ്റി ഫോര്‍ എലിഫെന്റ് വെല്‍ഫെയറും ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ചിത്ര അയ്യര്‍ ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ശരത്ചന്ദ്രന്‍ അധ്യക്ഷനായി. മാവടി ഗവ.സ്‌കൂള്‍ എച്ച്എം സരള, അധ്യാപകന്‍ ഉദയന്‍, രാജീവ് എന്‍ എന്നിവര്‍ Read More …

ജനരോഷത്തിനിടെ ആദിത്യനാഥ് ഗോരഖ്പൂരിലെ ആശുപത്രി സന്ദര്‍ശിച്ചു

ലഖ്‌നോ: ഓക്‌സിജന്‍ കിട്ടാതെ നിരവധി കുഞ്ഞുങ്ങള്‍ മരിച്ച ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി നഡ്ഡയും സന്ദര്‍ശനം നടത്തി. അതിനിടെ മരിച്ച കുട്ടികളുടെ എണ്ണം 70 ആയി. ഞായറാഴ്ച ഉച്ചയോടെയാണ് ആദിത്യനാഥും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നഡ്ഡയും ആശുപത്രിയിലെത്തിയത്. ജനരോഷം ഭയന്ന് വന്‍ പൊലീസ് Read More …

ഹമീദ് അന്‍സാരിയ്ക്ക് എതിരെ ആര്‍.എസ്.എസ് നേതാവ്

നാഗ്പുര്‍: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഇന്ത്യയില്‍ അരക്ഷിതാവസ്ഥയുണ്ടെങ്കില്‍ അദ്ദേഹത്തിന് സുരക്ഷിതം എന്നു തോന്നുന്ന എത് രാജ്യത്തേക്കും പോകാമെന്നാണ് ഇന്ദ്രേഷിന്റെ നിര്‍ദേശം. ഉപരാഷ്ട്രപതി സ്ഥാനത്തുനിന്നുള്ള വിടവാങ്ങല്‍ പ്രസംഗത്തിലാണ് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് സുരക്ഷയില്ലെന്ന വിവാദ പരാമര്‍ശം ഹമീദ് അന്‍സാരി നടത്തിയത്. രക്ഷാ ബന്ധന്‍ ആഘോഷത്തിന്റെ ഭാഗമായി രാഷ്ട്രീയ Read More …

ജിഷ്ണു കേസ്: അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്ക് ജിഷ്ണുവിന്റെ അമ്മ കത്ത് നല്‍കി

തൃശൂര്‍: ജിഷ്ണു പ്രണോയി കേസിന്റെ അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്ക് ജിഷ്ണുവിന്റെ അമ്മ കത്ത് നല്‍കി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വ്യാജ ആത്മഹത്യാക്കുറിപ്പ് സൃഷ്ടിച്ചതടക്കമുള്ള വിവാദങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്. ജിഷ്ണു കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറി കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍ നിലവില്‍ കേസുകളുടെ ബാഹുല്യമുള്ളതിനാല്‍ അന്വേഷണം ഏറ്റെടുക്കണമോയെന്ന കാര്യത്തില്‍ സി.ബി.ഐ അന്തിമ തീരുമാനം Read More …

സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് എംഎം മണിയല്ല, കോടിയേരിയാണെന്ന് ബിനോയ് വിശ്വം

കാഴിക്കോട്: അതിരപ്പിള്ളി പദ്ധതിയില്‍ സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് എംഎം മണിയല്ല കോടിയേരി ബാലകൃഷ്ണനാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയും എംഎം മണിയും പരസ്പരം പിന്തുണക്കുന്നത് വിചിത്രമായ കാര്യമാണ്. അതിരപ്പിള്ളി പദ്ധതി ഒരിക്കലും നടപ്പിലാവില്ലെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.