ശ്രീധരനെയും ചെന്നിത്തലയേയും ഉള്‍പ്പെടുത്തണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: മെട്രോ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവിനേയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്നതാണ് കത്തിലെ പ്രധാന ആവശ്യം. സ്ഥലം എം.എല്‍.എ പി ടി തോമസിനേയും ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെട്രോയുടെ ഉദ്ഘാടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയിലാണ് ഇ. ശ്രീധരന്‍ ഉള്‍പ്പടെയുള്ള പ്രമുഖരെ ഒഴിവാക്കിയതായി അറിയിച്ചത്. Read More …

ഇ.ശ്രീധരനെ ഒഴിവാക്കിയ സംഭവം പുനഃപരിശോധിക്കണം

കോട്ടയം: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിന്റെ വേദിയില്‍ നിന്ന് മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ഒഴിവാക്കിയ സംഭവം പ്രതിഷേധാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ് എം വൈസ്‌ചെയര്‍മാന്‍ ജോസ്.കെ.മാണി എംപി. ശ്രീധരനെ ഒഴിവാക്കിയ സംഭവം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; വിജ്ഞാപനമായി

ന്യൂഡല്‍ഹി: ജൂലായ് 17ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറത്തിറക്കി. ജൂണ്‍ 28 മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് തിയതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 20നാണ് വോട്ടെണ്ണല്‍. ഭരണകക്ഷിയായ എന്‍.ഡി.എയെ നേരിടാനായി പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതിനും പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനായി ധാരണയിലെത്തിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത Read More …

ബഹ്‌റൈനില്‍ പാളയത്തില്‍ പട

മനാമ: ഖത്തറിനെതിരേ സൗദിയും ബഹ്‌റൈനും യുഎഇയും ചേര്‍ന്ന് ഉപരോധം പ്രഖ്യാപിച്ചതാണ് ഗള്‍ഫ് പ്രതിസന്ധിക്ക് കാരണം. ഈ പ്രശ്‌നം ലോകത്തുടനീളം ചര്‍ച്ചയായിരിക്കെ, ബഹ്‌റൈനില്‍ നിന്നു വേറിട്ട റിപ്പോര്‍ട്ട്. ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ നടപടി തെറ്റാണെന്ന് പ്രമുഖ അഭിഭാഷകന്‍ തുറന്നടിച്ചു. ഇക്കാര്യം പറയുക മാത്രമല്ല, സര്‍ക്കാര്‍ നടപടിക്കെതിരേ അദ്ദേഹം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയുമുണ്ടായി. ഖത്തറിനെതിരേ സ്വീകരിച്ച നടപടി ഭരണഘടനാ Read More …

കശ്മീരിലെ ഒമ്പതു കുട്ടികള്‍ എന്‍ട്രന്‍സ് പാസായി

ന്യൂഡല്‍ഹി: കശ്മീരിലെ യുവജനങ്ങളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സേന നടത്തിയ പരിശീലനപരിപാടിയില്‍ ഒമ്പതു പേര്‍ ഐ.ഐ.ടിയിലേക്കുള്ള പ്രവേശന പരീക്ഷ പാസായി.  സൂപ്പര്‍ 40 എന്ന പേരില്‍ സൈന്യം നടത്തിയ പരിശീലനപരിപാടിയില്‍ 40 കുട്ടികളാണ് പങ്കെടുത്തത്. ഇതില്‍ രണ്ടു പെണ്‍കുട്ടികളടക്കം 28 പേര്‍ ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ മെയിന്‍ പരീക്ഷ പാസായിരുന്നു. അഞ്ചുപേര്‍ Read More …

മന്ത്രവാദത്തിന്റെ പേരില്‍ പതിനെട്ടുകാരിയെ ചാണകം തീറ്റിച്ചു

മുംബൈ: മന്ത്രവാദത്തിന്റെ പേരില്‍ പതിനെട്ടുകാരിയെ ചാണകം തീറ്റിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തിന്റെ ദ്യശ്യം സോഷ്യല്‍ മീഡിയയിലൂടെ വന്‍തോതില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മഹാരാഷ്ട്രയിലെ ലത്തൂര്‍ സ്വദേശിയായ പെണ്‍ക്കുട്ടിയാണ് മന്ത്രവാദ ചികിത്സയുടെ പേരില്‍ ക്രൂര പീഡനത്തിന് ഇരായായത്. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കലശലായ വയറു വേദനയെ തുടര്‍ന്നാണ് മന്ത്രവാദിയുടെ അടുത്തെത്തിച്ചത്. ചികിത്സയുടെ ഭാഗമായി Read More …

കേരളം ഭരിക്കാനൊരുങ്ങി ബിജെപി

തിരുവനന്തപുരം: കേരള ഭരണം ഉടന്‍ കൈകളിലെത്തുമെന്ന പ്രതീക്ഷയില്‍ ബിജെപി നേതൃത്വം. ഉടന്‍ തങ്ങള്‍ കേരളം ഭരിക്കുമെന്ന് ബിജെപി നേതാക്കള്‍ പ്രസ്താവിക്കുമ്പോള്‍ പുച്ഛിച്ച് തള്ളുന്നവര്‍ക്കുള്ള മറുപടിയായാണ് ബിജെപിയുടെ ഈ ‘പ്രതീക്ഷ’. ഇക്കാര്യം നടക്കുമെന്ന് ഉറപ്പിച്ച ബിജെപിക്കാര്‍ അമിത് ഷാ തറക്കല്ലിട്ട പുതിയ ആസ്ഥാനമന്ദിരത്തിന്റെ രൂപരേഖയില്‍ മുഖ്യമന്ത്രിയ്ക്കായി ഓഫീസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്ത് നിന്നും ഈ വാര്‍ത്ത മലയാള മനോരമയാണ് Read More …

പകര്‍ച്ച വ്യാധി പ്രതിരോധത്തിന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: മഴക്കാലം ആരംഭിച്ചതോടെ ജില്ലകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസുകളിലും ആരോഗ്യവകുപ്പ് ആസ്ഥാനത്തും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പനി സംബന്ധിച്ചുള്ള ദിവസേനയുള്ള സ്ഥിതിവിവരക്കണക്കുകള്‍ www.dhs.kerala.go.ശില്‍ ലഭിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍: അഡീഷനല്‍ പൊതുജനാരോഗ്യം ഇന്‍ ചാര്‍ജ് 9946105463. 14 ഡി.എം.ഒമാര്‍ ജില്ല, ഓഫിസ് നമ്പര്‍, മൊബൈല്‍ എന്നീ ക്രമത്തില്‍: തിരുവനന്തപുരം: 0471 2471291, Read More …