സാന്ത്വനം , സാഫല്യം പദ്ധതി ഉദ്ഘാടനം ചെയ്തു

മലപ്പുറം : സാമൂഹ്യ സേവന രംഗത്തും സാന്ത്വന പരിചരണ രംഗത്തും പ്രതിബന്ധതയോടെയുള്ള ഇടപെടല്‍ ലക്ഷ്യമാക്കി മലപ്പുറം ജില്ലയിലെ സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകര്‍ രൂപം നല്‍കിയ ഷെല്‍ട്ടറിന്റെ ഒന്നാം വാര്‍ഷിക ജനറല്‍ ബോഡി യോഗം മലപ്പുറം കെ എസ് ടി എ ഹാളില്‍ നടന്നു.   ജില്ലയിലെ അശരണവും നിരന്തര ചികിത്സ ആവശ്യമുള്ളവരുമായ രോഗികള്‍ക്കുള്ള സഹായ Read More …

മുഖ്യമന്ത്രിയുമായുളള പോര് രാജിയിലേക്ക്; പുതുച്ചേരി ലഫ്. ഗവര്‍ണര്‍ പദവി ഒഴിയുമെന്ന് കിരണ്‍ ബേദി

ചെന്നൈ: പുതുച്ചേരി ലഫ്. ഗവര്‍ണര്‍ പദവി ഒഴിയുമെന്ന് കിരണ്‍ ബേദി. ലഫ്. ഗവര്‍ണറായി ചുമതലയേറ്റ് രണ്ടുവര്‍ഷം തികയുന്ന 2018 മേയ് 29ന് സ്ഥാനമൊഴിയുമെന്നാണ് ബേദി പ്രഖ്യാപിച്ചിരിക്കുന്നത്. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയും കിരണ്‍ ബേദിയും തമ്മിലുള്ള പോര് പരസ്യമായതോടെയാണ് പദവി ഒഴിയാന്‍ അവര്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. നേരത്തെ, ജനാധിപത്യ സര്‍ക്കാരിന്റെ അധികാരത്തില്‍ ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദി Read More …

ജേക്കബ് തോമസിനെതിരെ സുരേന്ദ്രന്‍; ജേക്കബ് തോമസ് വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലത

പ്രസംഗമൊക്കെ കേട്ടപ്പോള്‍ ജേക്കബ് തോമസ് എന്തെങ്കിലും ചെയ്യും എന്നൊക്കെയാണ് കരുതിയിരുന്നത്. എന്നാല്‍ അഴിമതിക്കേസുകളില്‍ ഒരു ചുക്കും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടി, കെ. ബാബു, എ. പി അനില്‍കുമാര്‍, കെ. എം മാണി, രമേശ് ചെന്നിത്തല എന്നിവര്‍ പ്രതികളായ മുഴുവന്‍ കേസ്സുകളും പൂര്‍ണ്ണമായും നിലച്ചു. ഇതൊക്കെ വെറും തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. Read More …

പാവങ്ങളെ സഹായിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ: അമിത് ഷാ

ന്യൂഡല്‍ഹി: സമ്പന്നരുടെ സര്‍ക്കാരെന്ന കോണ്‍ഗ്രസ് ആക്ഷേപത്തെ പ്രതിരോധിക്കാനുള്ള പദ്ധതികളുമായി ബിജെപി മുന്നോട്ട്. പാവപ്പെട്ടവരെ കുറിച്ച് കൂടുതല്‍ സംസാരിച്ച് അവരുടെ ശ്രദ്ധ സമ്പാദിക്കാനാണ് നേതാക്കളുടെ ശ്രമം. ദരിദ്രര്‍ക്കായുള്ള പദ്ധതികളെ കുറിച്ച് പ്രതിപക്ഷത്തിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ പ്രചാരണം നടത്താനാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് മീറ്റില്‍ അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. രാജ്യത്തിന്റെ പല Read More …

ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ തയാറെന്നു വിരാട് കോഹ്ലി

ന്യൂഡല്‍ഹി: നിയന്ത്രിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ താന്‍ തയാറെടുത്തുകഴിഞ്ഞതായി വിരാട് കോഹ്ലി. ഇപ്പോള്‍തന്നെ താന്‍ കുറച്ചു തന്ത്രങ്ങള്‍ പഠിച്ചുകഴിഞ്ഞതായും വരുകാലങ്ങളില്‍ അത് കൂടുതല്‍ മെച്ചെപ്പെടുമെന്നും കോഹ്ലി പറഞ്ഞു. ബിസിസിഐ ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് കോഹ്ലി നിലപാട് വ്യക്തമാക്കിയത്. 2014 ഡിസംബറില്‍ അഡ്‌ലെയ്ഡ് ടെസ്റ്റിനു തൊട്ടുമുമ്പാണ് എന്നോട് ധോണിയുടെ അഭാവത്തില്‍ നായകസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നത്. Read More …

നോട്ട് അസാധുവാക്കലില്‍ ഉര്‍ജിത് പട്ടേലിനോടു വിശദീകരണമാവശ്യപ്പെട്ട് പാര്‍ലമെന്റ് കമ്മിറ്റി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ ചോദ്യംചെയ്ത് പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി(പിഎസി). മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് അധ്യക്ഷനായ കമ്മിറ്റിയാണ് ആര്‍ബിഐ ഗവര്‍ണറോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. തീരുമാനത്തിലെ റിസര്‍വ് ബാങ്കിന്റെ പങ്ക്, സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങള്‍, രണ്ട് മാസത്തിനിടെ ചട്ടങ്ങള്‍ മാറ്റിമറിച്ചതെന്തിന്? തുടങ്ങിയ ചോദ്യങ്ങളാണ് പിഎസി ചോദിച്ചിരിക്കുന്നത്. തിടുക്കത്തില്‍ Read More …

സ്വാതന്ത്ര്യദിനത്തിലെ പട്ടം പറത്തല്‍ മകരസക്രാന്തിയേക്ക് മാറ്റണം; ആര്‍എസ്എസ്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന പട്ടംപറത്തല്‍ ചടങ്ങ് മകര സംക്രാന്തിയിലേക്കു മാറ്റണമെന്ന ആവശ്യവുമായി ആര്‍എസ്എസ്. ആര്‍എസ്എസിന്റെ പോഷക സംഘടനയായ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രസര്‍ക്കാരിനു കൈമാറിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ജനുവരി 14ന് നടക്കുന്ന മകരസംക്രാന്തി ആഘോഷത്തോടനുബന്ധിച്ച് പട്ടംപറത്തല്‍ ചടങ്ങുകള്‍ നടത്തിയാല്‍ ഒരു പുതിയ പാരമ്പര്യം സൃഷ്ടിക്കാന്‍ കഴിയുമെന്നും രാജസ്ഥാനിലും ഗുജറാത്തിലും ഇത്തരത്തില്‍ ചെയ്യുന്നുണ്ടെന്നും Read More …

മുന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

മംഗളൂരു: മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റു. കര്‍ണാടകത്തിലെ കുന്ദാപുരയ്ക്കടുത്ത് ഡോമ്ബിയിലുള്ള ശേഖര്‍ പൂജാരി, നാഗമ്മ ദമ്ബതികളാണ് നവജാത ശിശുവിനെ വിറ്റത്. ഒരു ലക്ഷം രൂപയാണ് കുഞ്ഞിന് മാതാപിതാക്കള്‍ വിലയിട്ടത്. ദാരിദ്ര്യം കാരണമാണ് ദമ്ബതികള്‍ കുഞ്ഞിനെ വിറ്റത്. ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ് കുഞ്ഞിനെ വാങ്ങിയത്. സംഭവത്തില്‍ ശിശുക്ഷേമ സമിതി ഇരുവരില്‍ നിന്നും മൊഴി എടുത്തു. Read More …