ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റ് കിരീടം കേരളത്തിന്

പൂന: ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് 20–ാം കിരീടം. 11 സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 30 മെഡലുമായി 112 പോയിന്റോടെയാണ് കേരളം കിരീടം നേടിയത്. 56 പോയിന്റുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്തെത്തി. അബിത മേരി മാനുവല്‍, സി. ബബിത, മുഹമ്മദ് അജ്മല്‍, അനില വേണു എന്നിവര്‍ അവസാന ദിനം കേരളത്തിനായി Read More …

14 ശതമാനം വരുന്ന മുസ്ലിങ്ങളെ മുഖ്യധാരയില്‍ നിന്ന് ആട്ടിയിറക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട; മുസ്ലിം ലീഗിന്റെ ‘ജനജാഗരണ’ കാമ്പയിന്‍

കോഴിക്കോട്: ഭരണകൂട ഭീകരതക്കെതിരെയുള്ള മുസ്ലിം ലീഗിന്റെ ‘ജനജാഗരണ’ കാമ്ബയിന് തുടക്കമായി. കേന്ദ്ര  സംസ്ഥാന സര്‍ക്കാറുകളുടെ ഭരണ ഭീകരതക്കെതിരെയുള്ള പ്രതിഷേധ സൂചകമായാണ് പതിനായിരങ്ങള്‍ അണി നിരന്ന റാലിയോടെ കാമ്ബയിന് തുടക്കം കുറിച്ചത്. ഭീകരതയുടെ പേരില്‍ മുസ്ലിം സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ യു എ പി എ പോലെയുള്ള കരിനിയമങ്ങള്‍ ചുമത്തുന്നത് അനുവദിക്കാന്‍ കഴിയുന്നതല്ലെന്നും മതേതര ഇന്ത്യയില്‍ ഇത്തരം Read More …

മുതിര്‍ന്ന പൗരന്‍മാരുടെ പെന്‍ഷന്‍ ഇരട്ടിയാക്കി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വന്‍ ആനുകൂല്യങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍. മുതിര്‍ന്ന പൗരന്‍മാര്‍, സ്ത്രീകള്‍, 12,000 രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ എന്നിവരുടെ പെന്‍ഷനില്‍ വന്‍ വര്‍ധനവാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നവരുടെ വരുമാനപരിധി ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ മുമ്പ് 60,000 രൂപയായിരുന്ന വരുമാന പരിധി ഒരു ലക്ഷത്തിലേക്കും ഭിന്നശേഷിക്കാരുടെ പരിധി 75,000ലേക്കും ഉയരും. Read More …

ജനസംഖ്യാ വര്‍ധനവിന് കാരണം നാലു ഭാര്യമാരും 40 കുട്ടികളും

മീററ്റ്: രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളെ വീണ്ടും കുറ്റപ്പെടുത്തി ബിജെപി എംപിയും വിവാദനേതാവുമായ സാക്ഷി മഹാരാജ് രംഗത്ത്. മീററ്റില്‍ ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യവെയായിരുന്നു സാക്ഷി മഹാരാജിന്റെ വിവാദ പ്രസ്താവന. നാലു ഭാര്യമാരും 40 കുട്ടികളും എന്നുള്ള സങ്കല്‍പ്പത്തെ പിന്തുണയ്ക്കുന്നവരാണ് ഇന്ത്യയില്‍ ജനസംഖ്യ വര്‍ധിക്കുന്നതിന് കാരണമെന്നായിരുന്നു ബിജെപി എംപിയുടെ വാക്കുകള്‍. എത്രയും വേഗത്തില്‍ Read More …

ബന്ധുനിയമനം: മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം

കൊച്ചി:  മുന്‍ മന്ത്രി ഇ.പി. ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് ഉടന്‍ വിജിലന്‍സിന് കത്ത് നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു. കൊച്ചിയില്‍ യുഡിഎഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം െചയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.പി കേസ്സ് പരോള്‍ നിഷേധിച്ചത് എലിയെ പേടിച്ച് ഇല്ലം ചുട്ടല്‍

കോഴിക്കോട്: ജയിലില്‍ കഴിയുന്നവര്‍ക്കു പരോള്‍ നിഷേധിക്കുന്നതിനെതിരേ മനുഷ്യസ്‌നേഹികളുടെ പ്രതിഷേധമുയരണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്നവരുള്‍പ്പെടെയുള്ളവര്‍ക്കു പരോള്‍ നിഷേധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രസ്താവന. ടി.പി കേസ് പ്രതികള്‍ക്കു പരോള്‍ നിഷേധിച്ചത് എലിയെ പേടിച്ച് ഇല്ലം ചുട്ടത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. 27 തടവുകാരുടെ പരോള്‍ അപേക്ഷയില്‍ രണ്ടുപേരുടെ Read More …

ഘടകകക്ഷികളുടെ വകുപ്പുകളില്‍ ഇടപെടാന്‍ സി.പി.എം

തിരുവനന്തപുരം: ഘടകകക്ഷികളുടെ വകുപ്പുകളില്‍ പരിശോധന നടത്താന്‍ സി.പി.എം സംസ്ഥാന സമിതിയില്‍ തീരുമാനം. എല്‍.ഡി.എഫ് എന്ന നിലയില്‍ പരിശോധന നടത്താനാണ് നീക്കം. ഇതുസംബന്ധിച്ച കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പ്രവര്‍ത്തനം 6 മാസത്തിലൊരിക്കല്‍ വിലയിരുത്താനും സംസ്ഥാന സമിതിയില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി നേരിട്ട് പേഴ്‌സണല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചത്. മന്ത്രിമാരുടെ പ്രവര്‍ത്തനത്തെപ്പറ്റി സംസ്ഥാന Read More …

മുംബൈ വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടിയുടെ സ്വര്‍ണ ബിസ്‌ക്കറ്റ് പിടികൂടി

മുംബൈ: മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണ ബിസ്‌ക്കറ്റുകളുമായി യുവാവ് പിടിയില്‍. ബുധനാഴ്ച രാവിലെ 11.15 നായിരുന്നു സംഭവം. കബാഡ്ഷ മുഹമ്മദ് (26) എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാളില്‍നിന്നും 42 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തത്. ഒരു ബിസ്‌ക്കറ്റിന് 4.9 കിലോ തൂക്കമാണുണ്ടായിരുന്നത്. ഇവയ്ക്ക് വിപണിയില്‍ 1.29 കോടി രൂപ വിലവരും. Read More …