ഖഷോഗി വധം : അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂട്ടര്‍

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധകേസില്‍ മുഖ്യപ്രതികളായ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂട്ടര്‍. ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടതിലും കൊലപാതകം നടപ്പാക്കിയതിലും നേരിട്ടുപങ്കുള്ള അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ക്കാണ് വധശിക്ഷ നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അറസ്റ്റിലായ 21 പ്രതികളില്‍ 11 പേര്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു. വധത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കില്ലെന്നും അദ്ദേഹം വ്യാഴാഴ്ച Read More …

തമിഴ്‌നാട്ടില്‍ വ്യാപക നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്; മരണം ആറ് ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക നാശം വിതച്ച ഗജ ചുഴലിക്കാറ്റില്‍ മരണം ആറ് ആയി. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയത്. നാഗപട്ടണം വേദാരണ്യത്ത് നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് 81,000ല്‍ അധികം പേരെ ഇതിനകം തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. നാഗപട്ടണം, പുതുകോട്ട, Read More …

പാസ് എടുക്കാത്ത വാഹനങ്ങളെ തിരിച്ചയക്കില്ലെന്ന് എസ്പി യതീശ് ചന്ദ്ര

പത്തനംതിട്ട: പാസ് എടുക്കാത്ത വാഹനങ്ങളെ തിരിച്ചയക്കില്ലെന്ന് എസ്പി യതീശ് ചന്ദ്ര. അത്തരം വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ കര്‍ശന പരിശോധന ഉണ്ടാകുമെന്നും പാസ് എടുത്ത് വരുന്നതാണ് കൂടുതല്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു കാനനപാതയിലൂടെയുള്ള പ്രവേശനത്തിനും നിയന്ത്രണങ്ങളുണ്ടാകുമെന്നും എസ്പി വ്യക്തമാക്കി. ശബരിമല തീര്‍ത്ഥാടനത്തിനായി ഇന്ന് രാവിലെ നെടുമ്ബാശേരിയിലെത്തിയ തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ശബരിമല Read More …

തൃപ്തി ദേശായി നിലയ്ക്കലില്‍ എത്തിയാല്‍ സുരക്ഷ ഒരുക്കാമെന്ന് പോലീസ്; അയവില്ലാതെ പ്രതിഷേധം

കൊച്ചി: അയ്യപ്പ ദര്‍ശനത്തിന് ശബരിമലയില്‍ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 4.45 ഓടെ നെടുമ്ബാശ്ശേരി വിമാനത്താളത്തിലെത്തിയ തൃപ്തിക്കും സംഘത്തിനും പ്രതിഷേധത്തെത്തുടര്‍ന്ന് നാലു മണിക്കൂറിന് ശേഷവും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയ്ക്ക് നിലയ്ക്കലില്‍ എത്തിയാല്‍ ദര്‍ശനത്തിന് സുരക്ഷ ഒരുക്കാമെന്ന് പോലീസ് അറിയിച്ചു. പോലീസ് Read More …

അയ്യനെ കാണാതെ മടങ്ങില്ലെന്ന് തൃപ്‌തി, സമരം കടുപ്പിക്കുമെന്ന് പ്രതിഷേധക്കാര്‍: കൊച്ചിയില്‍ നാടകീയ രംഗങ്ങള്‍

കൊച്ചി: ഓണ്‍ലൈന്‍, സ്വകാര്യ ടാക്‌സിക്കാരും കൈയ്യൊഴിഞ്ഞെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്താതെ തിരിച്ച്‌ പോകില്ലെന്ന നിലപാടുമായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടരുന്നു. രാവിലെ നാലരയോടെ ഇന്‍ഡിഗോ വിമാനത്താവളത്തില്‍ കൊച്ചി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലിലെത്തിയ തൃപ്‌തിയും സംഘവും ബി.ജെ.പി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നാല് മണിക്കൂറിലേറെയായി അവിടെത്തന്നെ തുടരുകയാണ്. Read More …

ഷാ​പ്പി​ല്‍ ഗ്ലാ​സി​ലെ നു​ര മാ​ത്രം മ​തി; പ്ലേ​റ്റി​ല്‍ ക​റി വി​ല്‍​ക്കാ​ന്‍ വ​കു​പ്പി​ല്ലെ​ന്ന് എ​ക്സൈ​സ്

മ​ല​പ്പു​റം: ഷാ​പ്പു​ക​ളി​ല്‍ ക​ള്ള​ല്ലാ​തെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കാ​ന്‍ അ​നു​വാ​ദ​മി​ല്ലെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​ന് നി​ല​ന്പു​ര്‍ എ​ക്സൈ​സ് ന​ല്‍​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കേ​ര​ള​ത്തി​ലു​ട​നീ​ളം ഷാ​പ്പു​ക​ളി​ല്‍ ക​പ്പ​യും മീ​ന്‍​ക​റി​യും ഉ​ള്‍​പ്പെ​ടെ ഭ​ക്ഷ​ണം വി​ല്‍​ക്കു​ന്നു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ല്‍ ഇ​ട​പാ​ടു​കാ​രെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ഷാ​പ്പി​നു മു​ന്നി​ല്‍ ക​രി​മീ​ന്‍, താ​റാ​വ് ഇ​റ​ച്ചി തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളു​ടെ ബോ​ര്‍​ഡും പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ള്ളി​നൊ​പ്പം “​ട​ച്ചിം​ഗ്സ്’ വി​ല്‍​ക്കാ​ന്‍​പോ​ലും അ​നു​വാ​ദ​മി​ല്ലാ​ത്തി​ട​ത്താ​ണ് Read More …

സംസ്ഥാനത്ത്‌ നാളെ ശക്തമായ കാറ്റിന്‌ സാധ്യത

തിരുവനന്തപുരം :  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത്‌ മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുടനീളവും കന്യാകുമാരി ഭാഗത്തും വെള്ളിയാഴ്‌ച മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാറ്റിന്റെ തീവ്രത മണിക്കൂറില്‍ Read More …

സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ സംഘപരിവാര്‍ അക്രമം: മുഖ്യമന്ത്രി അപലപിച്ചു

തിരുവനന്തപുരം :  എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ സംഘപരിവാറുകാര്‍ നടത്തിയ അക്രമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തിയായി പ്രതിഷേധിച്ചു. ആര്‍എസ്‌എസിന്റെ വര്‍ഗീയ അജണ്ടക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നതാണ് അക്രമത്തിന് കാരണമെന്ന് വ്യക്തമാണ്. എതിര്‍ക്കുന്നവരെ ശാരീരികമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ആര്‍എസ്‌എസ് രീതിയാണ് ഇവിടെയും കണ്ടത്. സംസ്‌കൃത സര്‍വകലാശാല അധികൃതര്‍ നല്‍കിയ പരാതിയുടെ Read More …