വയനാട്ടില്‍ വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: വയനാട്ടില്‍ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്‍സ്റ്റഗ്രാമില്‍ മരിക്കുന്നതിനെ കുറിച്ച്‌ പോസ്റ്റിട്ട ശേഷമായിരുന്നു ഇരുവരും തൂങ്ങി മരിച്ചത്. ഏകാന്തതയും മരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുറിപ്പുകളുമാണ് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്. വിദ്യാര്‍ത്ഥികള്‍ നിരാശരായിരുന്നുവെന്നും ജീവിതത്തോട് നിഷേധ മനോഭാവം പുലര്‍ത്തിയിരുന്നവരാണെന്നും പോസ്റ്റുകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ആത്മഹത്യയ്ക്ക് മുമ്ബ് ഇവര്‍ സുഹൃത്തുകള്‍ക്ക് വിരുന്നു Read More …

ചിത്തിര ആട്ടതിരുന്നാള്‍ കടുത്ത ആചാരംലംഘനമാണ്, ദേവസ്വത്തിന്റെ ചിലവില്‍ എന്തിനാണ് ഇത്തരം ദുരാചാരം: ലക്ഷ്‌മി രാജീവ്

തിരുവനന്തപുരം: ചിത്തിര ആട്ട തിരുന്നാള്‍ കടുത്ത ആചാരലംഘനമാണെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ്. തിരുവിതാംകൂറിലെ അവസാന രാജപ്രമുഖന് വേണ്ടി പ്രത്യേകമായി ഉണ്ടാക്കിയ ആചാരമാണിതെന്നും ദളിത് ക്ഷേത്രങ്ങള്‍ സവര്‍ണവത്കരിക്കാന്‍ അനാവശ്യമായിട്ടാണ് ഇത്തരം ആചാരങ്ങള്‍ തിരുകി കയറ്റിയതാണെന്നും ലക്ഷ്മി വ്യക്തമാക്കി. ചിത്തിര തിരുന്നാള്‍ മഹാരാജാവ് മരിച്ച്‌ പോയി, ഇനി എന്തിനാണ് ദേവസ്വം ബോ‌ര്‍ഡിന്റെ ചിലവില്‍ ഇത്തരം ദുരാചാരങ്ങളെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ Read More …

പുര കത്തുമ്ബോള്‍ വാഴ നടാം എന്ന നിലയിലാണ് ചിലരുടെ പ്രതികരണം: എ. പദ്മകുമാര്‍

പത്തനംതിട്ട: ശബരിമലയോട് വനംവകുപ്പ് ശത്രുതാപരമായി നിലപാട് സ്വീകരിക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ഇത് ശരിയല്ല. പുരകത്തുമ്ബോള്‍ വാഴ വെട്ടാം എന്ന നിലയിലാണ് ചിലരുടെ പ്രതികരണം. അത്യാവശ്യ സൗകര്യങ്ങളൊരുക്കുന്നതില്‍ പോലും വനംവകുപ്പ് ഇടപെടുന്നു. അനധികൃത നിര്‍മാണം നടത്തുന്നതിനോട് ബോര്‍ഡിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കലില്‍ പുതിയതായി 20 ഇടത്താവളങ്ങള്‍ കൂടി സജ്ജീകരിക്കുമെന്നും പ്രളയം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ Read More …

ശബരിമല കോടതി അലക്ഷ്യക്കേസില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ പിന്‍മാറി

പത്തനംതിട്ട: ശബരിമല കോടതി അലക്ഷ്യക്കേസില്‍ നിന്ന് എജി പിന്‍മാറി. എന്നാല്‍ പിന്മാറാന്‍ ഉള്ള കാരണം വ്യക്തമല്ല. കേസില്‍ നേരത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായിരുന്നു. കെ.കെ വേണുഗോപാല്‍ അപേക്ഷ സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കൈമാറുകയും ചെയ്തു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ തീരുമാനം എടുക്കുമെന്നാണ് തുഷാര്‍ മേത്ത അറിയിച്ചിരിക്കുന്നത്. ശ്രീധരന്‍ പിള്ള Read More …

കോട്ടയത്ത് തട്ടിപ്പു കേസില്‍ പ്രതിയായ ജ്വല്ലറി ഉടമ ആത്മഹത്യ ചെയ്ത നിലയില്‍

കോട്ടയം: തട്ടിപ്പു കേസില്‍ പ്രതിയായ ജ്വല്ലറി ഉടമയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ.വി.വിശ്വനാഥനെയാണ് (68) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് ചാടിയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. രാവിലെ 8.30 ന് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് Read More …

താലിബാന്‍ ‘ഗോഡ്ഫാദര്‍’ മൗലാന സമി ഉള്‍ ഹഖ് വെടിയേറ്റു മരിച്ച നിലയില്‍

റാവല്‍പിണ്ടി:  താലിബാന്റെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന മൗലാന സമി ഉള്‍ ഹഖിനെ (82) വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഹഖ് വീട്ടില്‍ വിശ്രമിക്കുന്ന അവസരത്തിലാണ് കൃത്യം നടത്തിയത്. ഈ സമയത്ത് ഹഖിന്റെ അംഗരക്ഷകന്‍ പുറത്ത് പോയിരുന്നു. ‘അംഗരക്ഷന്‍ പുറത്ത് പോയിരുന്നു, ഈ 15 മിനുട്ടിലാണ് അക്രമണമുണ്ടായത്. അംഗരക്ഷന്‍ തിരിച്ചെത്തിയ സമയത്ത് ഹഖ് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നതാണ് Read More …

തിരുവനന്തപുരത്ത് ശക്തമായ മഴ; നെയ്യാര്‍, പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴ. തുലാവര്‍ഷമെത്തിയതോടെയാണ് സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടത്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കനത്തമഴ തുടരുകയാണ്. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ 4 ഷട്ടറുകള്‍ ഒരടി വീതം ഉയര്‍ത്തി. പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. കരമനയാറിന്റേയും നെയ്യാറിന്റേയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചനവകുപ്പ് മുന്നറിയിപ്പ് നല്‍കി. അടുത്ത ആറ് ദിവസം Read More …

വിവാഹവാഗ്ദാനം നല്‍കി പതിനഞ്ച് വര്‍ഷം പീഡനം; ദന്ത ഡോക്ടര്‍ അറസ്റ്റില്‍

കണ്ണൂര്‍: പതിനഞ്ചുവര്‍ഷത്തോളം വിവാഹവാഗ്ദാനം നല്‍കി പിലാത്തറയിലെ യുവതിയെ പീഡിപ്പിക്കുകയും സ്വത്ത് തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയില്‍ ചെറുപുഴയിലെ നിത്യചൈതന്യ ദന്തല്‍ ക്ലിനിക്ക് ഉടമ കോഴിക്കോട് സ്വദേശി ശ്യാംകുമാര്‍ എന്ന ഡോ. ഷാ മേനോനെ (48) അറസ്റ്റ് ചെയ്തു. ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം പരിയാരം പോലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് കാഞ്ഞങ്ങാട്ട് വ്യാഴാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്. പരിയാരം Read More …