രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​ക​യാ​ണ് ത​ന്‍റെ സ്വ​പ്ന​മെ​ന്ന് ഉ​മാ ഭാ​ര​തി

പാ​റ്റ്ന: അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​ക​യാ​ണ് ത​ന്‍റെ സ്വ​പ്ന​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഉ​മാ ഭാ​ര​തി. ക്ഷേ​ത്ര​നി​ര്‍​മാ​ണ​ത്തി​ന് എ​ല്ലാ സ​ഹാ​യ​വും ചെ​യ്യാ​ന്‍ താ​ന്‍ ത​യാ​റാ​ണ്. രാ​മ ജന്മ​ഭൂ​മി ആ​ന്ദോ​ള​നില്‍ താ​ന്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. അ​തി​ന്‍റെ കേ​സ് ഇ​പ്പോ​ഴും ന​ട​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. അ​യോ​ധ്യ​യി​ല്‍ ക്ഷേ​ത്രം നി​ര്‍​മി​ക്കാ​ന്‍ മു​ന്‍​കൈ എ​ടു​ക്കു​ന്ന​തി​നാ​ണ് ബി​ജെ​പി​ക്കെ​തി​രെ ശ​ബ്ദ​മു​യ​രു​ന്ന​തെ​ന്നും ഉ​മാ ഭാ​ര​തി പ​റ​ഞ്ഞു.

മോഷണക്കുറ്റം ആരോപിച്ച്‌ അറസ്റ്റിലായ പ്രതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

കോഴിക്കോട്: അറസ്റ്റിലായ പ്രതിയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്ന് ബന്ധുക്കള്‍. കോഴിക്കോട് പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ ഇന്നലെയാണ് തമിഴ്‌നാട് സ്വദേശി സ്വാമിനാഥന്‍ മരിക്കുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്വാമിനാഥന്റെ പിതാവ് ചെല്ലപ്പന്‍ സിറ്റി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. സ്വാമിനാഥന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മോഷണക്കുറ്റം ആരോപിച്ചാണ് തിരുനെല്‍വേലിക്കാരനായ സ്വാമിനാഥനെ കോഴിക്കോട് Read More …

കുട്ടിയെ മര്‍ദ്ദിച്ച സംഭവം; അമ്മയും കാമുകനും ആസൂത്രണം ചെയ്തത് കൊലപാതകമെന്ന് പോലീസ്

കൊച്ചി:തൃക്കാക്കരയില്‍ പത്തു വയസ്സുകാരനെ ക്രൂരമായി അക്രമിച്ച സംഭവത്തില്‍ അമ്മയും കാമുകനും ചേര്‍ന്ന് ആസൂത്രണം ചെയ്തത് കൊലപാതകമായിരുന്നുവെന്ന് പോലീസ്. വീട്ടില്‍ നിന്ന് കുട്ടി ഓടി രക്ഷപ്പെട്ടതാണ് ശ്രമം പൊളിഞ്ഞതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസ് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്‌. അമ്മ ആശയും കാമുകനായ ഡോക്ടര്‍ ആദര്‍ശും ചേര്‍ന്ന് നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നും അക്രമത്തിനിരയായ പത്തുവയസ്സുകാരന്‍ പോലീസിന് മൊഴി Read More …

ഭക്തരെ പരിശോധിച്ചാല്‍ സര്‍ക്കാര്‍ ഭവിഷ്യത്ത് നേരിടണം: എം.ടി രമേശ്

തിരുവനന്തപുരം: ചെക്‌പോസ്റ്റുകളില്‍ ഭക്തരെ പരിശോധിച്ചാല്‍ സര്‍ക്കാര്‍ ഭവിഷ്യത്ത് നേരിടണമെന്ന് എം.ടി രമേശ്. സര്‍ക്കാരിന്റെ ഇംഗിതം ശബരിമലയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ ഉത്തരവാദി സര്‍ക്കാരും മുഖ്യമന്ത്രിയും മാത്രമെന്നും എം.ടി രമേശ് പറഞ്ഞു. അതേസമയം പൊലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കുമെന്ന് പന്തളം കൊട്ടാര പ്രതിനിധികള്‍ പറഞ്ഞു. പൊലീസ് വലയത്തില്‍ ശബരിമല ദര്‍ശനം നടത്തേണ്ടി വരുന്നത് ദു:ഖകരമാണെന്നും Read More …

ശിവദാസന്റേത് അപകട മരണമാണെന്ന് വിശ്വസിക്കുന്നില്ല : ഭാര്യ ലളിത

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകന്‍ ശിവദാസന്റേത് അപകടമരണമായി കരുതുന്നില്ലെന്ന് ഭാര്യ ലളിത. കഴിഞ്ഞ പതിനെട്ടിന് ശബരിമലയില്‍ തീര്‍ത്ഥാടനത്തിനായി പോയ ശിവദാസ് തൊട്ടടുത്ത ദിവസം വീട്ടില്‍ വിളിച്ചിരുന്നെന്നും ഭാര്യ ലളിത പറഞ്ഞു.” അയല്‍ക്കാരുമായുള്ള തര്‍ക്കം നേരത്തേ പരിഹരിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണം അപകടത്തെ തുടര്‍ന്നാണെന്ന് വിശ്വസിക്കുന്നില്ല”- ലളിത പറഞ്ഞു. മകന്‍ ശരത്ത് പൊലീസിനെതിരെ കടുത്ത ആരോപണമാണ് ഉന്നയിക്കുന്നത്. 22ന് Read More …

എന്‍ബിഎ അക്രഡിറ്റെഷന്‍ പ്രശ്നം, പരിഹാരം കാത്ത് കുവൈറ്റിലെ ഇന്ത്യന്‍ എന്ജീനിയര്‍മാര്‍

കുവൈറ്റ്‌ സിറ്റി:  കുവൈറ്റിലെ ഇന്ത്യന്‍ എഞ്ചിനിയര്‍മാര്‍ക്ക് വിസ പുതക്കണമെങ്കില്‍ തങ്ങള്‍ പഠിച്ച സ്ഥാപനങ്ങള്‍ക്ക് എന്‍.ബി.എ അക്രഡിറ്റെഷന്‍ നിര്‍ബന്ധമാക്കികൊണ്ടുള്ള കുവൈറ്റ്‌ അധികൃതരുടെ തീരുമാനം പുതിയ തലങ്ങളിലേക്ക് മാറുന്നു. മാസങ്ങളായി ഇന്ത്യയും കുവൈറ്റും വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടും ഇന്നും പ്രശനത്തിന് പരിഹാരമായിട്ടില്ല. കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ നേതൃത്വത്തിലുള്ള സംഘം കുവൈറ്റിലെ മന്ത്രിമാര്‍ Read More …

ബന്ധുനിയമന ആരോപണത്തില്‍ കെ ടി ജലീലിനെ പരിഹസിച്ച്‌ വി ടി ബല്‍റാം

കൊച്ചി: ബന്ധുനിയമന ആരോപണത്തില്‍ കെ ടി ജലീലിനെ പരിഹസിച്ച്‌ എംഎല്‍എ വിടി ബല്‍റാം രംഗത്ത്. അഭിമുഖത്തിന് വന്ന മൂന്നു പേര്‍ക്കും യോഗ്യതയില്ലാത്തവരായിരുന്നുവെന്നും അതിനാല്‍ ബന്ധുവിനെ അങ്ങോട്ട് വിളിച്ച്‌ നിയമിക്കുകയായിരുന്നുവെന്നുമാണ് യൂത്ത് ലീഗ് ആരോപണം ഉന്നയിച്ചത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായാണ് മന്ത്രി പിതൃസഹോദര പുത്രനെ നിയമിച്ചത്. എന്നാല്‍ കയറ്റിയിരുത്താന്‍ യോഗ്യതയുള്ള കേരളത്തിലെ ഒരേ Read More …

ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കുവാനാണ് പൊലീസ് ശ്രമമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കുവാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ലുക്ക് ഔട്ട് നോട്ടീസ്, കോടതിയുടെ നോട്ടീസ് എന്നിവ ഇല്ലാതെ നിരപരാധികളായവരുടെ ഫോട്ടോ പ്രസിദ്ധീകരിച്ച പൊലീസ് നടപടി നിയമവിരുദ്ധമാണെന്നും പൊലീസിന്റെ കൈയ്യേറ്റം കാരണമാണ് ശിവദാസന്‍ എന്ന ഭക്തന്‍ മരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ നടതുറക്കേണ്ടതുണ്ടോയെന്ന് ആലോചിക്കണമെന്ന് തന്ത്രി സമാജം Read More …