പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക് വധഭീഷണി, ‘അന്ത്യം രാജീവ് ഗാന്ധിയെ പോലെ’

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ വധഭീഷണി പുറപ്പെടുവിച്ചുകൊണ്ടുള്ള കത്ത് ഇന്ന് പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് ലഭിച്ചു. മഹാരാഷ്ട്രയിലെ മഹാബലേശ്വരില്‍ നിന്ന് സ്പീഡ്‌പോസ്റ്റിലാണ് തിരുവനന്തപുരത്ത് കുന്നുകുഴിയിലുള്ള സംസ്ഥാന കമ്മിറ്റി ആഫീസിലേക്കു ശ്രീധരന്‍ പിള്ളയ്ക്ക് നേരിട്ട് ഭീഷണിക്കത്തയച്ചിട്ടുള്ളത്. ബി.ജെ.പി അദ്ധ്യക്ഷനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നയാളിന്റെ പേര് കത്തില്‍ കാണുന്നത് പ്രകാരം ഒരു മോഹന്‍ കെ.നായര്‍ എന്നാണ്. Read More …

രശ്മി നായരുടെ വീടിനു നേരെ കല്ലേറ്; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

പത്തനാപുരം: രശ്മി ആര്‍ നായരുടെ വീടിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. രശ്മിയുടെ പത്തനാപുരം കരിമ്ബാലൂരുള്ള വീടിന് നേര്‍ക്കായിരുന്നു അക്രമം. സംഭവം നടന്ന് അരമണിക്കൂറിനുള്ളില്‍ രശ്മി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. “ശബരിമലയ്ക്ക് പോകും അല്ലേടി എന്ന് ചോദിച്ചു വീടിനു നേരെ കല്ലുകള്‍ വീണു തുടങ്ങി. ഇപ്പോഴും തുടരുന്നു, കുട്ടികള്‍ പേടിച്ചിട്ടുണ്ട്. പത്തനാപുരം CI യെയും Read More …

കോഴിക്കോട് മോഷണ ശ്രമത്തിനിടെ പൊലീസ് പിടികൂടിയ തമിഴ്‌നാട് സ്വദേശി മരിച്ചു

കോഴിക്കോട്: മോഷണ ശ്രമത്തിന് പൊലീസ് പിടികൂടിയ തമിഴ്‌നാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. നാട്ടുകാരാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. തമിഴ്‌നാട് സ്വദേശി സ്വാമിനാഥാണ് (39) മരിച്ചത്. പൊലീസ് സ്റ്റേഷനില്‍ നിന്നുമാണ് സ്വാമിനാഥനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. മരണകാരണം വ്യക്തമല്ല.

ശബരിമല: റിട്ട് ഹര്‍ജികള്‍ ഭരണഘടനാബെഞ്ച് പരിഗണിക്കില്ല; പകരം മൂന്നംഗ ബെഞ്ചിന്, ജഡ്ജിമാരില്‍ മലയാളിയും

ന്യൂഡല്‍ഹി:  ശബരിമല വിധിയുമായി ബന്ധപ്പെട്ട പുതിയ റിട്ട് ഹര്‍ജികള്‍ ഇനി മുതല്‍ ഭരണഘടനാബെഞ്ച് പരിഗണിക്കില്ല. പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ചായിരിക്കും ഇനി മുതല്‍ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് കെഎം .ജോസഫ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. നവംബര്‍ 13 ന് ആണ് റിട്ട് ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്. പുന:പരിശോധനാഹര്‍ജികള്‍ ഭരണഘടനാബഞ്ചാണ് പരിഗണിക്കുന്നത്. അതേസമയം Read More …

അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ഡിസംബറില്‍ തുടങ്ങും; ലക്‌നൗവില്‍ മുസ്ലിം പള്ളിയും നിര്‍മിക്കും: രാംജന്മഭൂമി ന്യാസ് പ്രസിഡന്റ് രാം വിലാസ് വേദാന്തി

ന്യൂഡല്‍ഹി:  അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ഡിസംബറില്‍ തുടങ്ങുമെന്ന് രാംജന്മഭൂമി ന്യാസ് പ്രസിഡന്റ് രാം വിലാസ് വേദാന്തി . തര്‍ക്കത്തിലെ രണ്ടു കക്ഷികളുടെയും ഉഭയ സമ്മതത്തോടെയാവും ക്ഷേത്രനിര്‍മാണമെന്ന് പറഞ്ഞ അദ്ദേഹം ഇതോടൊപ്പം ലക്‌നൗവില്‍ മുസ്ലിം പള്ളിയും നിര്‍മിക്കുമെന്നും അറിയിച്ചു. എന്നാല്‍ ക്ഷേത്രത്തിന്റെയും പള്ളിയുടെയും നിര്‍മാണത്തിന് ഒരു ഓര്‍ഡിനന്‍സിന്റെയും ആവശ്യമില്ലെന്നും ബിജെപി മുന്‍ എംപി കൂടിയായ വേദാന്തി അറിയിച്ചു. രാമക്ഷേത്ര നിര്‍മാണത്തിനുള്ള Read More …

കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു; സ്വയരക്ഷയ്ക്കായി തൊഴിലുടമയെ കൊലപ്പെടുത്തിയ ഫിലിപ്പീന്‍ യുവതിയുടെ വധശിക്ഷ ദുബൈ കോടതി റദ്ദാക്കി

ദുബൈ:  കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷയ്ക്കായി തൊഴിലുടമയെ കൊലപ്പെടുത്തിയ ഫിലിപ്പീന്‍ യുവതിയുടെ വധശിക്ഷ ദുബൈ കോടതി റദ്ദാക്കി. യുഎഇ സ്വദേശിയായ തൊഴിലുടമയെ സ്വയരക്ഷയ്ക്കായി കൊലപ്പെടുത്തിയ കേസിലാണ് ഫിലിപ്പീന്‍ യുവതി ജെന്നിഫര്‍ ഡാല്‍ക്കസിന്റെ(31) വധശിക്ഷ ദുബൈ കോടതി റദ്ദാക്കിയത്. 2014 ഡിസംബറില്‍ ആണു കേസിനാസ്പദമായ സംഭവം നടന്നത്. 2015 മേയില്‍ അല്‍ഐന്‍ കോടതി ജെന്നിഫറിനു വധശിക്ഷ Read More …

തകര്‍ന്നു വീണ ലയണ്‍ എയര്‍ വിമാനത്തിന്റെ രണ്ടാം ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ തുടരുന്നു

ജക്കാര്‍ത്ത: 189 യാത്രക്കാരുമായി പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കടലില്‍ പതിച്ച ലയണ്‍ എയര്‍ വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ തുടരുന്നു. ഒരു ബ്ലാക്ക് ബോക്‌സ് നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ അത് കേടുവന്ന നിലയിലാണ്. ഇതില്‍നിന്നു വിവരം വീണ്ടെടുക്കാന്‍ പ്രയാസമാകുമെന്നാണ് വിദഗ്ധര്‍ അറിയിച്ചത്. ലയണ്‍ എയറിന്റെ ബോയിങ് 737 മാക്‌സ് എട്ട് വിമാനം തിങ്കളാഴ്ചയാണു തകര്‍ന്നു വീണത്. Read More …

ശബരിമല: പൊലീസിനോട് കൊമ്ബുകോര്‍ക്കാന്‍ തന്നെയൊരുങ്ങി സംഘപരിവാര്‍, ദക്ഷിണേന്ത്യയില്‍ നിന്ന് അണികളെത്തും

ചെങ്ങന്നൂര്‍: ബലപ്രയോഗത്തിലൂടെ ശബരിമലയില്‍ യുവതി പ്രവേശനം സാദ്ധ്യമാക്കിയാല്‍ കേരളം നിശ്ചലമാക്കാനും പ്രക്ഷോഭം ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിക്കാനും സംഘപരിവാര്‍ സംഘടനകള്‍ ഒരുങ്ങുന്നു. സമാന ചിന്താഗതിക്കാരായ ഹൈന്ദവ സംഘടനകളുടെ സംയുക്ത കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്ന തിങ്കളാഴ്ച മുതല്‍ ശബരിമലയെ നാല് മേഖലകളായി തിരിച്ച്‌ പൊലീസ് വലയത്തിലാക്കുന്നതിനിടെയാണ് സംഘപരിവാര്‍ സംഘടനകള്‍ നിലപാട് കടുപ്പിച്ച്‌ രംഗത്ത് Read More …