സ്മാര്‍ട്ടായി ഖത്തറിലെ ഹമദ് വിമാനത്താവളം; 25 ശതമാനം യാത്രക്കാരെ ഇനി അധികം കൈകാര്യം ചെയ്യാം

ദോഹ: സ്മാര്‍ട്ട് എയര്‍പോര്‍ട്ട് പ്രോഗ്രാമിന്റെ ആദ്യഘട്ടം ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൂര്‍ത്തിയായി. 62 സെല്‍ഫ് സര്‍വീസ് ചെക് ഇന്‍, 12 ബാഗ് ഡ്രോപ്പ് സംവിധാനങ്ങളുമായാണ് വിമാനത്താവളം മോഡി കൂടിയിരിക്കുന്നത്.ഇതോടെ ഖത്തര്‍ എയര്‍വേയ്സിന് 25 ശതമാനം അധിക യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സാധിക്കും. പുതുതലമുറ സെല്‍ഫ് സര്‍വ്വീസ് ചെക് ഇന്‍ കിയോസ്കുകള്‍ക്ക് പുറമെ 12 സര്‍ഫ് Read More …

മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി. രാവിലെ രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടെത്. അതേസമയം, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’; രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി സമര്‍പ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായാണ് നിര്‍മ്മിച്ചത്. 182 മീറ്റര്‍ ഉയരമാണ് പട്ടേല്‍ പ്രതിമയ്ക്ക് ഉള്ളത്. അമേരിക്കയുടെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ രണ്ടിരട്ടിയാണ് പട്ടേല്‍ പ്രതിമയുടെ ഉയരം. പ്രതിമയ്ക്ക് Read More …

മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റു മരിച്ച നിലയില്‍

കൊല്ലം:  മന്ത്രി മാത്യു ടി. തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റു മരിച്ച നിലയില്‍. കടയ്ക്കല്‍ ചരിപ്പറമ്ബ് സ്വദേശി സുജിത്ത് (30) ആണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയില്‍ നിന്നാണു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. രണ്ടു കൈളിലെയും ഞരമ്ബ് മുറിച്ച ശേഷം സര്‍വീസ് റിവോള്‍വര്‍ കൊണ്ട് തലയ്ക്കു വെടി വയ്ക്കുകയായിരുന്നുവെന്ന് പറയുന്നു. ബുധനാഴ്ച രാവിലെയാണു സംഭവം. അപകടാവസ്ഥയില്‍ Read More …

തിരൂരില്‍ എഎസ്‌ഐയുടെ ബൈക്ക് കത്തിച്ചു

മലപ്പുറം:  തിരൂരില്‍ എഎസ്‌ഐയുടെ ബൈക്ക് കത്തിച്ചാതായി റിപ്പോര്‍ട്ട്. തിരൂര്‍ നിറമരുതൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് എഎസ്‌ഐയുടെ ബൈക്ക് കത്തിച്ചത്. തിരൂര്‍ പൊലീസ് സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ അബ്ദുള്‍ ഷുക്കൂറിന്റെ ബൈക്കാണ് കത്തിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

മുഖ്യമന്ത്രിയെ അഭിനന്ദിച്ച്‌ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്‌ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്. കേരളത്തില്‍ ഭൂമി ഏറ്രെടുക്കല്‍ പ്രതിസന്ധി ഉണ്ടെങ്കിലും അത് സര്‍ക്കാര്‍ മറികടന്നെന്ന് നിതില്‍ ഗഡ്കരി പറഞ്ഞു. ഗെയില്‍ ദേശീയ പാത പദ്ധതികള്‍ എത്രയും വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല ഹര്‍ത്താല്‍: കെഎസ്‌ആര്‍ടിസി തകര്‍ത്ത നാല് പേര്‍ അറസ്റ്റില്‍

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടത്തിയ ഹര്‍ത്താലിനിടെ താമരശ്ശേരിയില്‍ കെഎസ്‌ആര്‍ടി ബസ്സിന് കല്ലെറിഞ്ഞ സംഭവത്തില്‍ നാല് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താമരശ്ശേരി ചാലുമ്ബാട്ടില്‍ ശ്രീഹരി, പൊല്‍പാടത്തില്‍ സുനില്‍കുമാര്‍ എന്ന ഉണ്ണി, പരപ്പന്‍പൊയില്‍ കായക്കല്‍ അര്‍ജുന്‍, കണ്ടമ്ബാറക്കല്‍ കെ പി വിനീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സിന് താമരശ്ശേരി ചുങ്കത്തുവെച്ചാണ് ഇവര്‍ Read More …

രാഹുലിനെ പിന്തുണച്ച്‌ ആനന്ദ് ശര്‍മയും; ശബരിമല വിധി സ്വാഗതാര്‍ഹം

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടിന് പിന്തുണയുമായി പ്രവര്‍ത്തക സമിതി അംഗം ആനന്ദ് ശര്‍മയും രംഗത്ത്. വിഷയത്തില്‍ രാഹുല്‍ അഭിപ്രായം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ആനന്ദ് ശര്‍മയും നിലപാട് വ്യക്തമാക്കിയത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കട്ടെ എന്ന രാഹുലിന്‍റെ നിലപാടില്‍ ഒരു തെറ്റുമില്ല. ഇതുതന്നെയാണ് എഐസിസിയുടെ Read More …