പരാതി നല്‍കാന്‍ ഒരുങ്ങി ഹനാന്‍

കൊച്ചി: തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങിയിരിക്കുകയാണ് ഹനാന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കോതമംഗലത്തെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടി വരികയാണെന്നും ആശുപത്രി വിട്ടാല്‍ ഉടന്‍ കൊച്ചി സിറ്റി പോലീസിന് പരാതി നല്‍കുമെന്നും ഹനാന്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളിലൂടെ തന്നെ വ്യക്തിപരമായി ആക്രമിച്ച വയനാട് സ്വദേശി നീറുദ്ദീനെതിരെ പരാതി നല്‍കുമെന്നും അയാള്‍ Read More …

സൈബര്‍ ആക്രമണം ; സോഷ്യല്‍മീഡിയയില്‍ ജോസഫൈന്റെ പേര് പറഞ്ഞ് അശ്ലീല പരാമര്‍ശം

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനെതിരെ സോഷ്യല്‍മീഡിയയില്‍ അശ്ലീല പരാമര്‍ശങ്ങള്‍. ജോസഫൈന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും അശ്ലീല പരാമര്‍ശമാണ് നടത്തുന്നത്. ഇന്നലെ കോഴിക്കോട് നടന്ന വനിതാ കമ്മീഷന്‍ സിറ്റിങ്ങിനെ കുറിച്ചായിരുന്നു കൂടുതലും പരാമര്‍ശവും ആക്രമണവും. നേരത്തെ പള്ളികളിലെ കുമ്ബസാരം നിര്‍ത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ വിഷയത്തില്‍ Read More …

മുന്നണി വിപുലീകരണം: ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: ഒപ്പം നില്‍ക്കുന്നവരെ മുന്നണിയുടെ ഭാഗമാക്കാന്‍ സിപിഎം, സിപിഐ എന്നീ കക്ഷികള്‍ തീരുമാനിച്ചെങ്കിലും വിഷയം എല്ലാ പാര്‍ട്ടികളും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യട്ടെ എന്നാണ് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചത്.എല്‍ഡിഎഫുമായി സഹകരിക്കുന്ന എല്ലാ കക്ഷികളെയും ഒപ്പം നിര്‍ത്തണമെന്നാണ് മുന്നണിയുടെ പൊതുവായ തീരുമാനം. വിഷയം എല്ലാ കക്ഷികളും ചര്‍ച്ച ചെയ്ത ശേഷം പുതിയ പാര്‍ട്ടികളെ മുന്നണിയുടെ Read More …

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ജോലി നേടിയ എന്‍ജിനീയര്‍മാര്‍ക്കെതിരെ നടപടിയുമായി ഈ ഗള്‍ഫ് രാജ്യം

റിയാദ് : വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ജോലി നേടിയ എന്‍ജിനീയര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി അറേബ്യ. രാജ്യാന്തര തലത്തിലെ പ്രശസ്ത യൂണിവേഴ്സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച 712 എന്‍ജിനീയര്‍മാര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ മൂന്നു വര്‍ഷം തടവും മൂന്ന് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ നല്‍കണമെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുന്നവരെ ആജീവനാന്ത Read More …

കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നു ; പമ്ബ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത

പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്ബ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതുസമയവും തുറക്കാന്‍ സാധ്യത. പമ്ബ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. അതേ സമയം ജലനിരപ്പ് ഉയര്‍ന്നതിനാല്‍ 10 ദിവസത്തിനുള്ളില്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. ജലനിരപ്പ് 2388 അടിവരെ എത്തി. 2400 Read More …

ഹനാനെ സോഷ്യല്‍ മീഡയയിലൂടെ അധിക്ഷേപിക്കുന്നവര്‍ സൂക്ഷിക്കുക; നിങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്

തിരുവനന്തപുരം: കേരള ജനതയെ പിടിച്ചുകുലുക്കി ജനശ്രദ്ധനേടിയ ഹനാന്‍ എന്ന പെണ്‍കുട്ടിയെ സോഷ്യല്‍ മീഡയയിലൂടെ അധിക്ഷേപിക്കുന്നവര്‍ സൂക്ഷിക്കണം നിങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്. പഠനത്തിനിടെ മത്സ്യവ്യാപാരം നടത്തി ജീവിക്കാന്‍ വരുമാനം കണ്ടെത്തുന്ന പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങള്‍ തന്നെയാണ് ആദ്യം പാലൂട്ടി വളര്‍ത്തിയതും പിന്നെ തിരിഞ്ഞ് കൊത്തിയതും. ഹനാന്റെ കഠിനാധ്വാനത്തെ വനോളം പുകഴ്ത്തിയ മലയാളികള്‍ തന്നെ പിന്നീട് സിനിമാപ്രമോഷന്റെ ഭാഗമായി സംഭവം Read More …

പിടിമുറുക്കി എക്‌സൈസ്; ജിഎന്‍പിസി അഡ്മിന്‍ അജിത്തിനെ ഉടന്‍ നാട്ടിലെത്തിക്കും

കൊച്ചി: മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചെന്ന കാരണം കാണിച്ച്‌ ഫേസ്ബുക്ക് കൂട്ടായ്മ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഗ്രൂപ്പിനെതിരെ കേസെടുത്ത എക്‌സൈസ് കടുത്ത നടപടികള്‍ തുടരുന്നു. അഡ്മിന്‍ നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാര്‍ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് അറിയിച്ചു. ഇയാള്‍ വിദേശത്തേക്ക് കടന്നതായി അദ്ദേഹം സ്ഥിരീകരിച്ചു. എക്‌സൈസ് വകുപ്പ് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന Read More …

സിറിയയിലെ ഐഎസ് ആക്രമണം: മരണം 200 കവിഞ്ഞു

ഡമാസ്കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ വിവിധ സ്ഥലങ്ങളില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. 215 പേര്‍ മരിച്ചതായാണ് സിറിയന്‍ ഒബ്സര്‍വേറ്ററി അറിയിച്ചിരിക്കുന്നത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം സ്വെ​​യ്ദ ന​​ഗ​​ര​​ത്തി​​ന് സമീപമുള്ള ഗ്രാ​​മ​​ങ്ങ​​ളി​​ലാണ് ഐ​​എ​​സ് ഭീകരര്‍ തുടരെ തുടരെ ആക്രമണം നടത്തിയത്. സി​​റി​​യ​​യു​​ടെ ഭൂ​​രി​​ഭാ​​ഗം പ്ര​​ദേ​​ശ​​വും സി​​റി​​യ​​ന്‍ Read More …