മലപ്പുറത്ത് ഹോണ്ടയുടെ ഷോറൂമില്‍ അഗ്നിബാധ: 18 വാഹനങ്ങള്‍ കത്തിനശിച്ചു

മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് എഎം ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 18 വാഹനങ്ങളും കത്തി നശിച്ചു. രാവിലെ ആറു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പരിസരത്തുണ്ടായിരുന്നവരാണ് തീപടരുന്ന വിവരം അറിയിച്ചത്. ഷോറൂമും അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററും ഉള്‍പ്പെട്ട ഇരുനില കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു. കെട്ടിടത്തിലുള്ള ജനറേറ്റര്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിന്നാണ് തീപടര്‍ന്നതെന്നാണ് നിഗനമനം. Read More …

ദേശീയപാത: ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി പി കെ കുഞ്ഞാലിക്കുട്ടി എം പി

മലപ്പുറം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി ഇന്നലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിനാണ് ജനങ്ങളുടെ ആശങ്കയയില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉചിതമായ നടപടിയുണ്ടാകുമെന്നും, ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാമെന്നും Read More …

നിലമ്ബൂര്‍ – നഞ്ചന്‍കോട് റെയില്‍പാത സാദ്ധ്യമാവില്ലെന്ന് മന്ത്രി

കര്‍ണാടകത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും എതിര്‍പ്പു കാരണം നിലമ്ബൂര്‍ – നഞ്ചന്‍കോട് റെയില്‍പാത സാദ്ധ്യമാവില്ലെന്നും ബദല്‍ അലൈന്‍മെന്റ് പരിഗണിക്കുകയാണെന്നും മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. തുരങ്കപാത അടക്കം പരിഗണനയിലുണ്ട്. തലശേരിമൈസൂര്‍ പാതയ്ക്കും കര്‍ണാടകം എതിരാണ്. നേരത്തേ സമ്മതിച്ചിരുന്നതാണെങ്കിലും ഇപ്പോള്‍ ആളുകളെ ഇളക്കിവിട്ട് തടയുകയാണെന്ന് എം.ഉമ്മറിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി. വയനാട്ടിലെ ചുരം റോഡുകള്‍ക്ക് ബദല്‍ റോഡുകളുണ്ടാക്കുമെന്ന് സി.കെ.ശശീന്ദ്രന് Read More …

കോട്ടക്കല്‍ ദേശീയപാത ബൈപാസ്; നിരാഹാരമിരുന്ന ഷബീനയെ അറസ്റ്റ് ചെയ്ത് നീക്കി

കോട്ടക്കല്‍: മലപ്പുറം കോട്ടക്കലില്‍ ദേശീയപാത ബൈപാസ് നിര്‍മാണത്തിനെതിരെ നിരാഹാര സമരം നയിച്ച ഷബീനയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഷബീനയുടെ നേതൃത്വത്തില്‍ സ്ത്രീകളാണ് ഇവിടെ സമരം നടത്തുന്നത്. വയലുകളും തണ്ണീര്‍ തടങ്ങളും നികത്തി ദേശീയ പാതക്ക് ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെയാണ് ഇവിടെ ജനകീയ കൂട്ടായ്മ സമരം തുടങ്ങിയത്. ഷബീനയെ രാവിലെ പോലീസിന്റെ സാന്നിധ്യത്തില്‍ മെഡിക്കല്‍ സംഘം പരിശോധിച്ചിരുന്നു. Read More …

കേരളത്തിന്റെ സന്തോഷ് ട്രോഫി താരം അഫ്ദലിന് രാജകീയ സ്വീകരണം

മലപ്പുറം: കേരളത്തിന്റെ അഭിമാനം കാത്ത അഫ്ദലിന് ജന്മനാട്ടില്‍ ഈഷ്മളമായ സ്വീകരണം. 5 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം സന്തോഷ് ട്രോഫിയുടെ ഫൈനലിലെത്തിച്ച കേരള ടീമംഗം കിഴക്കേപാണ്ടിക്കാട് സ്വദേശി വി.കെ അഫ്ദലിന് നെല്ലിക്കുത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വിവിധ ക്ലബ്ബ് പ്രവര്‍ത്തകരും, ഫുഡ്‌ബോള്‍ പ്രേമികളും ഒത്തുകൂടി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ജ•നാടായ ഒലിപ്പുഴയിലേക്ക് ആനയിച്ചു. Read More …

നാഥനില്ലാ കളരികളായി നമ്മുടെ കാമ്പസുകള്‍ മാറുന്നത് ആശങ്കയുളവാക്കുന്നു: കാന്തപുരം

മലപ്പുറം: കുത്തഴിഞ്ഞ വിദ്യാഭ്യാസ രംഗവും അധാര്‍മിക പ്രവണതകളും നാടിന്റെ സ്വാസ്ഥ്യം തകര്‍ക്കുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. നാഥനില്ലാ കളരികളായി നമ്മുടെ കാമ്ബസുകള്‍ മാറുന്നത് ആശങ്കയുളവാക്കുന്നതാണ്. വ്യക്തി – ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കേണ്ട ശ്രദ്ധ നല്‍കാതെ അരാജകത്വത്തിലേക്കു വിടുന്ന പ്രവണത അപകടകരമാണെന്നും അദ്ദേഹം Read More …

വധശ്രമമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായി ഒളിവിലായിരുന്ന പ്രതിയെ മലപ്പുറം പോലീസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു

മലപ്പുറം കോഡൂര്‍ വലിയപറമ്പ് സ്വദേശി ആമിയന്‍ ഷംനാദ് എന്ന കുങ്കന്‍ ബാവ (25 വയസ്സ്) എന്നയാളാണ് പിടിയിലായത്. 2015 ല്‍ മലപ്പുറം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. ഒരു പരാതി അന്വേഷണത്തിനായ വന്ന പോലീസ് ഉദ്യോഗസ്ഥരെ മലപ്പുറം കോഡൂരില്‍ വെച്ച് പ്രതിയും സംഘവും ചേര്‍ന്ന് ആക്രമിക്കുകയും വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു. Read More …

പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ തുടര്‍ന്നും മലപ്പുറത്ത് ലഭ്യമാകും: പി കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് ഓഫിസുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് മലപ്പുറത്ത് തന്നെ തുടര്‍ന്നും ലഭിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. ഇതിനായി മലപ്പുറം പാസ് പോര്‍ട്ട് സേവാ കേന്ദ്രത്തിലെ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥനെ പ്രത്യേകം ചുമതലപ്പെടുത്തിയതായി എം പി അറിയിച്ചു. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയതായി എം പി പറഞ്ഞു. ആറ് മാസം മുമ്പാണ് മലപ്പുറം Read More …