വൈവിധ്യമാണ് രാഷ്ട്രത്തിന്റെ സൗന്ദര്യം

മലപ്പുറം വിവിധ ജാതികളും മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ഉള്‍ക്കൊള്ളുന്ന നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യ എക്കാലവും ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യമെന്നും ഈ വൈവിധ്യമാണ് രാഷ്ട്രത്തിന്റെ സൗന്ദര്യമെന്നും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീല്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. 70-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയി സംസാരിക്കുകയായിരുന്നു മന്ത്രി. Read More …

അപകടങ്ങള്‍ തടയാന്‍ വിവിധ പരിപാടികള്‍

മലപ്പുറം : വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ തടയാന്‍ റാഫുമായി സഹകരിച്ച് വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം സംസ്ഥാന കമ്മിറ്റിയുടെയും രാജാജി അക്കാദമിയുടേയും ആഭിമുഖ്യത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച റോഡ് സുരക്ഷ, എന്റെ രക്ഷ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More …

ബീച്ച് ഫുട്‌ബോള്‍

മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴില്‍ ഓഗസ്റ്റ് 20,21 തീയതികളില്‍ നടത്തുന്ന ബീച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി പ്രകാശനം ചെയ്തു. പ്രതിരോധ കുത്തിവെപ്പിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തുന്നത്. പടിഞ്ഞാറേക്കര ബീച്ചിലാണ് മത്സരം നടത്തുന്നത്. സംസ്ഥാന താരങ്ങളടക്കമുള്ളവര്‍ വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങുന്നുണ്ട്. മത്സരത്തിന്റെ ഭാഗമായി ടൂറിസം Read More …

മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍

മലപ്പുറം: മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കാന്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഇതിനു മുന്നോടിയായി ജില്ലാ കണ്‍വന്‍ഷനുകള്‍ പൂര്‍ത്തീകരിക്കും. തീവ്രവാദത്തിനെതിരെ ശക്തമായ പോരാട്ടം കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് യോഗത്തിന് ശേഷം ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ Read More …

അബ്ദുഹാജി തിരുത്തുന്നു’

ഡിഫ്തീരിയ പ്രതിരോധിക്കുന്നതിന് കുത്തിവെപ്പിന്റെ അനിവാര്യതയുമായി ബന്ധപ്പെട്ട് നിര്‍മിച്ച ‘അബ്ദുഹാജി തിരുത്തുന്നു’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതിക്ക് നല്‍കി സി.ഡി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. സംവിധായകന്‍ സതീഷ് നാരായണ സ്വാമി ഡോക്യുമെന്ററി പരിചയപ്പെടുത്തി. വൈസ് Read More …

നെടുമ്പാശ്ശേരിയിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി

മലപ്പുറം ഹജ് തീര്‍ഥാടനം സുഗമമാക്കുന്ന ഈ വര്‍ഷവും ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ കോഴിക്കോട്, മലപ്പുറം, തലശ്ശേരി യൂനിറ്റുകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി സ്‌പെഷല്‍ സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. കോഴിക്കോട് നിന്നും രാവിലെ 9.30നും 9.45നും നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടിലേക്ക് എ.സി ലോ ഫ്‌ളോര്‍ സര്‍വീസും മലപ്പുറത്ത് Read More …

തെങ്ങ് കയറാന്‍ പുതിയ യന്ത്രം

കൊണ്ടോട്ടി: ആളില്ലാതെ തെങ്ങിലും കവുങ്ങിലും കയറാവുന്ന മൊബൈല്‍ നിയന്ത്രിത യന്ത്രവുമായി കൊണ്ടോട്ടി ചിറയില്‍ മേലേപറമ്പില്‍ ജംഷിദ് അല്‍ റഹ്മാന്‍. ബി ടെക് ബിരുദധാരിയായ ജംഷിദിന്റെ യന്ത്രം തെങ്ങില്‍ ഘടിപ്പിച്ചാല്‍ പിന്നെ ചുവട്ടില്‍ നിന്ന് മൊബൈലിലൂടെ നിര്‍ദേശങ്ങല്‍ നല്കിയാല്‍ മതി. തെങ്ങില്‍ കയറാനും റിമോട്ട് കണ്‍ട്രോള്‍ വീല്‍ ഫാം ക്ലൈബര്‍ എന്ന യന്ത്രത്തിലെ ക്യാമറയിലൂടെ തേങ്ങക്കുലകള്‍ കണ്ടെത്തി Read More …

അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള കൂട്ടായ്മ

മലപ്പുറം: രോഗങ്ങളാലും അപകടങ്ങളാലും ജീവിതം വീല്‍ ചെയറില്‍ ഹോമിക്കപെട്ട സുഹൃത്തുക്കളുടെ മലപ്പുറം ജില്ലയിലുള്ള കൂട്ടായ്മ മലപ്പുറം ഹോട്ടല്‍ ഗ്രെയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്നു. വീല്‍ ചെയറില്‍ ഉള്ളവരുടെ വിവിധ ആവശ്യങ്ങളും അവകാശങ്ങളും ആനുകൂല്യങ്ങളും ചര്‍്ച്ച ചെയ്തു. പ്രധാനമായും ചര്‍ച്ച ചെയ്തത് പെന്‍ഷന്‍ വര്‍ദ്ധനവിനെ പറ്റിയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഒരാഴ്ചത്തെ ദൈനംധീന ചെലവുകള്‍ക്ക് പോലും തികയില്ല സര്‍ക്കാര്‍ തരുന്ന Read More …