വില്ലേജോഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം കോട്ടക്കലില്‍ പറപ്പൂര്‍ വില്ലേജ് ഓഫീസര്‍ ഗോപാലകൃഷ്ണനെ സസ്‌പെന്‍സ് ചെയ്തു. സര്‍ട്ടിഫികറ്റ് നല്‍കാന്‍ കൈകൂലി വാങ്ങിയതിനാണ് നടപടി. എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേരു മാറിയത് തിരുത്താന്‍ ആവശ്യമായ എല്ലാ രേഖകളുമായി ചെന്ന കുട്ടിയില്‍ നിന്ന് വില്ലേജ് ഓഫീസര്‍ കൈകൂലി ആവശ്യപ്പെടുകയായിരുന്നു. വണ്‍ ആന്റ സെയിം സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അയ്യായിരം രൂപയാണ് കൈകൂലി ആവശ്യപ്പെട്ടത്. Read More …

സംസ്ഥാന സമ്മേളനത്തിന് തുടക്കം

മലപ്പുറം: കേരള എന്‍ ജി ഒ യൂണിയന്‍ 53-ാംസംസ്ഥാനസമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. സമ്മേളന നഗരിയില്‍ (റോസ് ലോഞ്ച് ഓഡിറ്റോറിയം)രാവിലെ 9 മണിക്ക് മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. രാവിലെ 9.45 ന് 2015 ലെ സംസ്ഥാന കൗണ്‍സിലും വൈകുന്നേരം 3 മണിക്ക് പുതിയ കൗണ്‍സിലും ചേരും. പ്രതിനിധി സമ്മേളനം Read More …

ഭാരതപുഴ സംരക്ഷണത്തുനായി പുഴക്കൂട്ടങ്ങള്‍

മലപ്പുറം: ജനപങ്കാളിത്തത്തോടെ ഭാരതപുഴയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതികള്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തുടങ്ങും. ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ ഇതിനായി ദീര്‍ഘകാല പദ്ധതി ആവിഷ്‌കരിക്കാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടത്തി. അടുത്ത മാസം ചേരുന്ന യോഗത്തില്‍ വിശദമായ കര്‍മപദ്ധതി തയ്യാറാക്കി Read More …

പെണ്‍കുട്ടികളുടെ തിരോധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കണം

മലപ്പുറം: ജില്ലയില്‍ പെണ്‍കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. കാണാതായ കുട്ടികളെ ഹൈടെക് യുഗത്തിലും കണ്ടെത്താനാകുന്നില്ലെന്നത് ഗൗരവതരമാണെന്നും ഇക്കാര്യത്തില്‍ പൊലീസ് അവസരോചിതം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മലപ്പുറത്ത് നടത്തിയ സിറ്റിങിനു ശേഷം കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബീനാ റഷീദ് പറഞ്ഞു. 18 ല്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി Read More …

കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്ര പുനസ്ഥാപിക്കണം

മലപ്പുറം: കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനസ്ഥാപിക്കണമെന്ന്് മലപ്പുറം സ്വലാത്ത് നഗറില്‍ നടന്ന സംസ്ഥാനതല ഹജ്ജ് ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രം റണ്‍വെ നവീകരണാര്‍ത്ഥം കഴിഞ്ഞ വര്‍ഷമാണ് കരിപ്പൂരില്‍ നിന്നും നെടുമ്പാശേരിയിലേക്ക് മാറ്റിയതെന്നും പ്രമേയത്തില്‍ പറയുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തിലെ എല്ലാ ജില്ലക്കാര്‍ക്കും സൗകര്യമാകും വിധം കേന്ദ്രം കരിപ്പൂരില്‍ Read More …

കോണ്‍ഗ്രസ്സ് ലീഗ് പോര് വില്ലനായി

മലപ്പുറം: കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പു മുതല്‍ ജില്ലയില്‍ രൂപപ്പെട്ട ലീഗ് കോണ്‍ഗ്രസ്സ് ഭിന്നത ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെന്ന വലതു മുന്നണി നേതൃത്വത്തിന്റെ വിലയിരുത്തല്‍ അസ്ഥാനത്താക്കുന്ന തെരഞ്ഞടെുപ്പു ഫലം കൂടിയായിരുന്നു ഇത്തവണത്തേത്. ഇത് ഐക്യ മുന്നണിയില്‍ അനൈക്യത്തിന്റെ പാത ശക്തിപ്പെടുത്താനുള്ള സാധ്യതയും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സീറ്റു തര്‍ക്കത്തില്‍ കവിഞ്ഞ അനൈക്യമാണ് ലീഗിനും Read More …

ബി ജെ പി നില മെച്ചപ്പെടുത്തി

മലപ്പുറം ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്ന ബി.ജെ.പിക്ക് മലപ്പുറം ജില്ലയും ശുഭ പ്രതീക്ഷ പകരുന്നുണ്ട്. വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസുമായി ചേര്‍ന്ന് എന്‍.ഡി.എ മുന്നണിയായി മത്സരിച്ചപ്പോള്‍ വോട്ട് നിലയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാക്കാന്‍ ബി.ജെ.പിക്കായി. ജില്ലയിലെ 16 മണ്ഡലങ്ങളിലും എന്‍.ഡി.എ സഖ്യമായാണ് ബി.ജെ.പി മത്സരിച്ചത്. ബി.ഡി.ജെ.എസുമായി ചേര്‍ന്ന് മുന്നണിയായി മത്സര രംഗത്തിറങ്ങിയപ്പോള്‍ ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. മലപ്പുറം ജില്ലയിലെ Read More …

ലീഗിന് കാര്യമായ നഷ്ടമുണ്ടായില്ല

മലപ്പുറം: ഇടതു പക്ഷത്തിന് അനുകൂലമായ വിധി അംഗീകരിക്കുന്നെന്നും എന്നാല്‍ പാര്‍ട്ടിപരമായി പറഞ്ഞാല്‍ മുസ്ലിം ലീഗിന് ചെറിയ നഷ്ടമേയുണ്ടായുള്ളൂവെന്നും പി കെ കുഞ്ഞാലിക്കുട്ടി. ജനവിധി മാനിക്കുന്നു. യു ഡി എഫ് വികസന അജണ്ടയാണ് മുന്നോട്ട് വെച്ചത്. എന്നാല്‍ എല്‍ ഡി എഫ് പ്രചരണം ഇത് കടന്ന് മുന്നോട്ടു പോയി അതാണ് ഫലം വെളിവാക്കുന്നത്. ചിലയിടത്ത് ലീഗിന് നഷ്ടമുണ്ടായെങ്കിലും Read More …