മുസ്ലിം ലീഗ് തുടങ്ങി

മലപ്പുറം-നിയമസഭാ തെരഞ്ഞടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ തുടക്കം കുറിച്ചു. ഇന്നലെ മലപ്പുറം മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പി.ഉബൈദുള്ള വോട്ടര്‍മാരെ കണ്ട് പിന്തുണ തേടാന്‍ ആരംഭിച്ചു.മലപ്പുറം ടൗണിലെ ക്രിസ്ത്യന്‍ പള്ളിയില്‍ കുര്‍ബാനക്കെത്തിയവരെ കണ്ടാണ് ഉബൈദുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചത്. മലപ്പുറത്തെ യു.ഡി.എഫ് നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ തവണ മികച്ച ഭൂരിപക്ഷത്തിലാണ് ഉബൈദുള്ള മലപ്പുറത്തു Read More …

മലയാളത്തിനായ് ജര്‍മന്‍ വിദ്യാര്‍ത്ഥികള്‍

മലപ്പുറം: പഠന വിനിമയ പരിപാടിയുടെ ഭാഗമായി മൂന്ന് ജര്‍മന്‍ വിദ്യാര്‍ത്ഥികള്‍ മലയാളസര്‍വകലാശാല കാമ്പസില്‍ എത്തി. ജര്‍മനിയിലെ ട്യൂബിംഗന്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളസര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥാപിച്ചതിനെ തുടര്‍ന്നുള്ള പഠന പദ്ധതിയുടെ ഭാഗമായിട്ടാണ് ലിസ ഫ്രീഡ്ല്‍, ജൂലിയ മറിയ, യാന എന്നീ വിദ്യാര്‍ത്ഥിനികള്‍ ഒരുമാസത്തെ പഠനത്തിനായി എത്തിയത്. മലയാളഭാഷയും കേരളസംസ്‌കാരവും ചരിത്രവും പഠിച്ചറിയുകയാണ് ലക്ഷ്യം. സര്‍വകലാശാലയുടെ രണ്ട് Read More …

വിദ്യാഭ്യാസ മുന്നേറ്റം അഭിമാനകരം

മലപ്പുറം: വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ല കേരളത്തില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും ഇതില്‍ മലപ്പുറത്തെ ഭരണകര്‍ത്താക്കളുടെയും ജനപ്രതിനിധികളുടെയും പങ്ക് എടുത്തു പറയേണ്ടതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മലപ്പുറം ഗവ. വനിതാ കോളെജിന്റെ ഔപചാരിക ഉദ്ഘാടനം നഗരസഭാ ടൗണ്‍ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിപാടിയില്‍ വ്യവസായ-ഐ.ടി. വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. Read More …

വാഹനാപകടം രണ്ട് പേര്‍ മരിച്ചു

പാണ്ടിക്കാട് : മലപ്പുറം പാണ്ടിക്കാട്ട് ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പാലായില്‍ നിന്നും ബാംഗളൂരിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീസക്‌സ് ബസാണ് അപകടത്തില്‍ പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരക്കായിരുന്നു അപകടം.  അപകടത്തില്‍ 14 പേര്‍ക്കു പരിക്കേറ്റു. ബംഗളൂരുവില്‍ നിന്നും നിലമ്പൂരിലേക്കു പോകുകയായിരുന്ന Read More …

15 വില്ലേജുകളില്‍ ഓണ്‍ലൈന്‍ പോക്കുവരവ്

മലപ്പുറം: ജില്ലയിലെ 15 വില്ലേജുകളില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനത്തിന്റെ ഉദ്ഘാടനം വ്യവസായ- ഐ.ടി. വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ ഓണ്‍ലൈനായി പോക്കുവരവു നടത്തി ഉടന്‍ തണ്ടപ്പേര്‍ നമ്പര്‍ നല്‍കുന്ന സംവിധാനമാണ് നിലവില്‍ വന്നത്. ഫെബ്രുവരി 26 ന് രജിസ്റ്റര്‍ ചെയ്ത ആധാര പ്രകാരം Read More …

1,683 പേര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്തു

മലപ്പുറം:  ജില്ലയില്‍ ഭൂരഹിതരായ 445 പേര്‍ക്കു കൂടി സര്‍ക്കാര്‍ മൂന്ന് സെന്റ് വീതം ഭൂമി നല്‍കി. ഇവര്‍ ഉള്‍പ്പെടെ മൊത്തം 1,683 പേര്‍ക്ക് ഇന്നലെ കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ പട്ടയം വിതരണം ചെയ്തു. ഭൂരഹിതയായ വളാഞ്ചേരിയിലെ പി. നഫീസയ്ക്ക് നഗരസഭാ പരിധിയില്‍ അഞ്ച് സെന്റ് പുറമ്പോക്ക് പട്ടയം നല്‍കി വ്യവസായ- ഐ.ടി. Read More …

കവി ദേശമംഗലത്തിന് ആദരം

തിരൂര്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാപുരസ്‌കാരം നേടിയ കവിയും ഗ്രന്ഥകാരനുമായ ദേശമംഗലം രാമകൃഷ്ണനെ മലയാളസര്‍വകലാശാല അനുമോദിച്ചു. കാമ്പസിലെ ചിത്രശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ കവിയെ പൊന്നാടയണിയിച്ചു. സമകാലീന യാഥാര്‍ത്ഥ്യങ്ങളോട് ധീരമായി പ്രതികരിക്കുന്ന കവിയാണ് ദേശമംഗലമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. സമൂഹത്തിലെ അധാര്‍മികതയില്‍ മനം നൊന്ത് അസ്വസ്ഥരാവുന്നവരാണ് കവികള്‍. ഈ Read More …

കോട്ടക്കുന്നില്‍ സൈക്കിള്‍ ട്രാക്ക്

മലപ്പുറം: കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് കേന്ദ്രമാക്കി വന്ന സൈക്കിള്‍ ട്രാക്ക് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.  കോട്ടക്കുന്ന് സമഗ്ര ടൂറിസം പദ്ധതിയുടെ ഭാഗമായാണ് സൈക്കിള്‍ ട്രാക്ക് നിലവില്‍ വന്നത്.  പി ഉബൈദുള്ള എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാവുന്ന വിധത്തിലുള്ള സൈക്കിളുകള്‍ പാര്‍ക്കിലുണ്ട്.  കോട്ടക്കുന്നിലെത്തുന്ന വിനോദ Read More …