കൊണ്ടോട്ടി എം.എല്‍.എ. ഇബ്രാഹിം ക്വാറന്റൈനില്‍

മലപ്പുറം: കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. നേരത്തെ നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എം.എല്‍.എക്ക് ഇവരുമായ സമ്പര്‍ക്കമുണ്ടായതിനാലാണ് ക്വാറന്റൈനില്‍ പോകേണ്ടിവന്നത്.കൊണ്ടോട്ടി നഗരസഭാ ഓഫീസില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കൗണ്‍സിലര്‍മാര്‍ മുഖേന കൂടുതല്‍ പേരിലേക്ക് രോഗം പകര്‍ന്നിട്ടുണ്ടെങ്കില്‍ നഗരസഭാ ഓഫീസിന്റെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെക്കേണ്ടി വരും.അതിനിടെ കോട്ടക്കല്‍ Read More …

ജെ.സി.ഐ. മിഡ്ഇയര്‍ വെബ്കോണ്‍ സമാപിച്ചു

മലപ്പുറം: ജെ.സി.ഐ ഇന്ത്യാ സോണ്‍-21ന്റെ ആഭിമുഖ്യത്തില്‍ നടന്ന മിഡ്ഇയര്‍ കോണ്‍ഫറന്‍സ് വെബ്കോണിന് പരിസമാപ്തി. ജെ.സി.ഐ. ദേശിയ പ്രസിഡന്റ് അനീഷ് സി. മാത്യു വെബ്കോണ്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സ് ചെയര്‍മാന്‍ പി.ആര്‍. രാജീവ് അധ്യക്ഷത വഹിച്ചു.സിനി ആര്‍ട്ടിസ്റ്റ് സരയു മോഹന്‍, സഞ്ജു ശിവരാമന്‍, പിന്നണി ഗായിക വിഷ്ണുമായ രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ സാംസ്‌കാരിക പരിപാടികള്‍ നടന്നു.വെബ്കോണില്‍ സോണ്‍ Read More …

മലപ്പുറത്ത് 61 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം: ജില്ലയില്‍ 61 പേര്‍ക്ക് കൂടി ഇന്നലെ (ജൂലൈ 22) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 23 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 17 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 52 പേര്‍ Read More …

മമ്പുറം സ്വലാത്ത്: വ്യഴാഴ്ചകളില്‍ ഓണ്‍ലൈന്‍ സംപ്രേക്ഷണം

തിരൂരങ്ങാടി: സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ വ്യാഴാഴ്ച തോറും നടത്താറുണ്ടായിരുന്ന സ്വലാത്ത് മജ്ലിസ് നാളെ (ജൂലൈ 23) മുതല്‍ വ്യാഴ്ചാഴ്ചകളില്‍ ഓണ്‍ലൈന്‍ വഴി തത്സമയ സംപ്രേക്ഷണം ചെയ്യുമെന്ന് മഖാം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. വിശ്വാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഈ തീരുമാനം.കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ തീര്‍ത്ഥാടകര്‍ക്കു മഖാം സന്ദര്‍ശനത്തിനും Read More …

മലപ്പുറം ജില്ലയില്‍ 61 പേര്‍ക്ക് കൂടി കോവിഡ് ; 51 പേര്‍ രോഗ മുക്തരായി

മലപ്പുറം-ജില്ലയില്‍ 61 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 18 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 51 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ Read More …

സഫ ജ്വല്ലറി ഷോറൂം മലപ്പുറത്ത് തുറന്നു

മലപ്പുറം- സഫ ഗ്രൂപ്പിന്റെ പത്താമത് ജ്വല്ലറി ഷോറൂം മലപ്പുറം കിഴക്കേതലയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഷോറോമിനോടനുബന്ധിച്ചുള്ള കോസ്മെഡിക്സിന്റെ ഉദ്ഘാടനം പി.കെ.കുഞ്ഞാലികുട്ടി എം.പി. നിര്‍വ്വഹിച്ചു. ഡയമണ്ട് വിഭാഗത്തിന്റെ ഉദ്ഘാടനം എ.പി.അനില്‍കുമാര്‍ എം.എല്‍.എയും ജ്വല്ലറി എക്സിബിഷന്‍ കൗണ്ടര്‍ ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എയും നിര്‍വ്വഹിച്ചു.മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സലീന ടീച്ചര്‍, ജില്ലാ പഞ്ചായത്ത് Read More …

കോവിഡ് രോഗികള്‍ക്ക് നാട്ടിലും സാന്ത്വനവുമായി ഐ.സി.എഫ്

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് പ്രത്യേക ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് നാട്ടിലും സാന്ത്വനവുമായി മാറുകയാണ് ഐ.സി.എഫ് . കോവിഡ് ബാധിതരുടെ വര്‍ധനവ് കാരണം വാര്‍ഡുകളില്‍ ഉപയോഗിക്കുന്നതിനുള്ള തലയണകളാണ് ഐ.സി.എഫ് നോഡല്‍ ഓഫീസറുടെ അഭ്യര്‍ത്ഥന പ്രകാരം ഇത് ലഭ്യമാക്കാനായത്. ജില്ലാ എസ്.വൈ.എസിന്റെ സഹകരണത്തോടെ സ്ഥിരോപയോഗത്തിന് സാധ്യമാകുന്ന നൂറ് റെക്സിന്‍ കവറോട് കൂടിയ തലയിണകളാണ് ഐ.സി.എഫ് സൗദി Read More …

ചികില്‍സയിലായിരുന്ന ഏറനാട് തഹസില്‍ദാര്‍ നിര്യാതനായി

മഞ്ചേരി: പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഏറനാട് തഹസില്‍ദാര്‍ കെ.വി.ഗീഥക് (52) നിര്യാതനായി. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയാണ് മരിച്ചത്. നിലമ്പൂര്‍ കോവിലകത്ത് മുറി റിട്ട.റേഞ്ച് ഓഫീസര്‍ പറമ്പത്ത് വേണുഗോപാലന്‍ നായരുടെ മകനാണ്. മഞ്ചേരി മേലാക്കത്തായിരുന്നു താമസം. മൃതദേഹം ഇന്ന് ഉച്ചക്ക് നിലമ്പൂരിലെ തറവാട്ട് വീട്ടില്‍ നടക്കും.