സഹപാഠികള്‍ക്ക് കൈത്താങ്ങായി കൊച്ചു സന്‍ഹയുടെ മാതൃക

മലപ്പുറം: ഓണ്‍ലൈന്‍ പഠനക്ലാസില്‍ പങ്കെടുക്കാന്‍ പ്രയാസമനുഭവിക്കുന്ന തന്റെ നാല് സഹപാഠികള്‍ക്ക് ടാബ് ലെറ്റ് വാങ്ങിനല്‍കി വി.കെ.സന്‍ഹ എന്ന മൂന്നാം ക്ലാസുകാരിയുടെ വലിയ മാതൃക. വലിയാട് യു.എ.എച്ച്.എം. എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന സന്‍ഹ കോഡൂര്‍ ചൊളൂരിലെ വെട്ടിക്കാടന്‍ നൗഷാദലിയുടെയും ടി.കെ സഹനയുടെയും മകളാണ്. മകളുടെ ആഗ്രഹത്തിനൊപ്പം രക്ഷിതാക്കളും നിന്നതോടെ സന്‍ഹയുടെ നാല് സഹപാഠികള്‍ക്കിനി കൃത്യമായി Read More …

കോവിഡ് ബാധിച്ച് തിരൂരങ്ങാടി സ്വദേശി മരിച്ചു

മലപ്പുറം-ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദറാണ് (71) കോവിഡ് ബാധിച്ച് മരിച്ചത്. ഷുഗര്‍, പ്രഷര്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ( ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മിനറി ഡിസീസ് ) എന്നിവ അലട്ടിയിരുന്ന അബ്ദുല്‍ ഖാദറിന് കോവിഡ് ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്ന് ജൂലൈ 18നാണ് ഇദ്ദേഹത്തെ കടുത്ത Read More …

ഇസ്‌ലാമിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള പഠനം: റഫീഖ് ഹുദവിക്ക് ഡോക്ടറേറ്റ്

മലപ്പുറം: ഇസ്‌ലാമിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്നുംറഫീഖ് ഹുദവി കരിമ്പനക്കലിന് ഡോക്ടറേറ്റ്. ചരിത്ര വിഭാഗത്തില്‍ ഡോ. കെ കെ.മുഹമ്മദ് അബ്ദുല്‍ സത്താറിനു കീഴിലായിരുന്നു ഗവേഷണം.’ആധുനികതയും പാരമ്പര്യവും: ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിലെ ഇസ്്‌ലാമിക വിദ്യാഭ്യാസം ‘ എന്ന വിഷയത്തെ അധികരിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.ജാമിഅ ദാറുല്‍ ഹുദയില്‍ Read More …

കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തിലേക്ക് കട്ടിലുകള്‍ നല്‍കി മഅദിന്‍ അക്കാദമി

മലപ്പുറം: മലപ്പുറം നഗരസഭയുടെ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തിലേക്ക് തൊണ്ണൂറ് കട്ടിലുകള്‍ കൈമാറി മഅദിന്‍ അക്കാദമി. മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സി എച്ച് ജമീല ടീച്ചര്‍ക്ക് മഅദിന്‍ അക്കാദമി അധികൃതര്‍ കട്ടിലുകള്‍ കൈമാറി. നേരത്തെ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്വദേശത്തേക്ക് കരിപ്പൂര്‍, കണ്ണൂര്‍ എയര്‍പോര്‍ട്ടുകള്‍ വഴി തിരിച്ചെത്തിയ ഏഴായിരം Read More …

നൗഷാദ് അസോസിയേഷന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് സഹായം കൈമാറി

മലപ്പുറം: മലപ്പുറം നൗഷാദ് അസോസിയേഷന്‍ മലപ്പുറം ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററായ ഗവ.കോളേജിലേക്ക് സഹായം കൈമാറി. ബെഡ് ഷീറ്റ് ,തലയണ , ബക്കറ്റ് , മുതലായ ആവശ്യ സാധനങ്ങളാണ് നല്‍കിയത് . മുന്‍സിപ്പല്‍ . ചെയര്‍ പേഴ്സണ്‍ സി.എച്ച് ജമീല ടീച്ചര്‍ ഏറ്റുവാങ്ങി. മുന്‍സിപ്പല്‍ സെക്രട്ടറി പി.ബാലസുബ്രഹമണ്യന്‍, കൗണ്‍സിലര്‍മാരായ ഒ. സഹദേവന്‍,ഹാരിസ് ആമിയന്‍,കെ.കെ. മുസ്തഫ Read More …

മൊബൈല്‍ഫോണിലൂടെ നിയന്ത്രിക്കാവുന്ന ഡ്രോണ്‍ ക്യാമറ വികസിപ്പിച്ച സയ്യിദിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആദരം

മങ്കട: കോവിഡിനെതിരെ പൊരുതാന്‍ മൊബൈല്‍ ഫോണ്‍ വഴി നിയന്ത്രിക്കാവുന്ന ഡ്രോണ്‍ ക്യാമറ വികസിപ്പിച്ചെടുത്ത ബി. ടെക് വിദ്യാര്‍ത്ഥിസയ്യിദിനെ മങ്കട പഞ്ചായത്ത് ആറാം വാര്‍ഡ് വെല്‍ഫെയര്‍ പാര്‍ട്ടി- ഫ്രറ്റേണിറ്റി ചേരിയം യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ചേരിയം യൂണിറ്റ് പ്രസിഡന്റ് സിദ്ദീഖ് മാസ്റ്ററില്‍ നിന്നും സയ്യിദ് ആദരവ് ഏറ്റുവാങ്ങി. ലോക്ഡൗണ്‍ കാലത്ത് ഊരുചുറ്റുന്ന പോലീസുകാര്‍ക്കൊരു കൈതാങ്ങ് Read More …

കോവിഡ് ടെസ്റ്റിന് സൗകര്യങ്ങളൊരുക്കണം: പി.ഉബൈദുള്ള എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തു നല്‍കി

മലപ്പുറം: കോവിഡ് സാമൂഹിക വ്യാപന ഭീഷണി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മലപ്പുറത്ത് കോവിഡ് പരിശോധനാ കേന്ദ്രങ്ങളും അനുബന്ധ സാമ്പിള്‍ കളക്ഷന്‍ സെന്ററുകളും ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി.ഉബൈദുള്ള എം.ല്‍.എ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കത്ത് നല്‍കി.നിലവില്‍ കോവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് യാതൊരു സൗകര്യങ്ങളും മലപ്പുറത്ത് ലഭ്യമല്ല.മലപ്പുറം കോട്ടപ്പടി മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത Read More …

പൊന്നാനിയില്‍ സാമൂഹ്യ വ്യാപനമില്ല

പൊന്നാനി: നഗരസഭാ പരിധിയില്‍ സമ്പര്‍ക്ക രോഗ വ്യാപന പശ്ചാത്തലത്തില്‍ നടന്ന രണ്ടാമത് ആന്റിജെന്‍ പരിശോധനകള്‍ പൂര്‍ത്തിയായി. രണ്ട് പേരുടെ ഫലം കൂടി പോസിറ്റിവായതോടെ രണ്ടാം ഘട്ട പരിശോധനയില്‍ ആകെ അഞ്ച് പേരുടെ ഫലം മാത്രമാണ് പോസിറ്റീവായത്. ഇതോടെ പൊന്നാനിയില്‍ സാമൂഹ്യ വ്യാപന സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. രണ്ടാം ദിനം എ.വി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 118 പേരെയാണ് പരിശോധനയ്ക്ക് Read More …