പുലിപ്പേടിയില്‍ നാടു വിറച്ചു വിജനമായി : കള്ളന്‍ വീട്ടമ്മയുടെ 4.5 പവന്റെ സ്വര്‍ണമാലയുമായി കടന്നു

നിലമ്ബൂര്‍ : ലോക്ഡൗണ്‍ കാലയളവില്‍ നാട് നിശബ്ദമാണ്. അപ്പോള്‍ പുലിയെ കൂടി കണ്ടാലുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ. പുലിപ്പേടിയില്‍ നാടു വിറച്ചു വിജനമായതോടെ വീട്ടമ്മയ്്ക്ക് നഷ്ടമായത് നാലര പവന്റെ സ്വര്‍ണമാല. നിലമ്ബൂര്‍ ഡിപ്പോയ്ക്കു സമീപം ചേലപ്പൊയില്‍ കടമ്ബത്ത് മുകുന്ദന്റെ ഭാര്യയുടെ മാലയാണു കഴിഞ്ഞ ദിവസം മോഷണം പോയത്. രാത്രി 10.30ന് ആണ് സംഭവം. ഡിപ്പോ ചന്ദ്രോദയം റോഡില്‍ Read More …

പുൽപ്പറ്റയിലെ ലക്ഷം വീടുകളുടെ പുനരുദ്ധാരണം : പദ്ധതിക്ക് സർക്കാർ അനുമതി

മലപ്പുറം:പുൽപ്പറ്റ ഗ്രാമ പഞ്ചായത്തിൽ ലക്ഷം വീട് പദ്ധതി പ്രകാരം നിർമ്മിച്ച 6 വീടുകളുടെ  പുനർ നിർമ്മാണത്തിന് സർക്കാർ അനുമതി നൽകി ഉത്തരവിറക്കി. 2018-19 വർഷത്തെ പദ്ധതിയിൽ പഞ്ചായത്ത് തുക വകയിരുത്തിയിട്ടുംഒന്നര വർഷത്തിലധികമായി സാങ്കേതിക നടപടി ക്രമങ്ങൾ മൂലം വൈകിയ പദ്ധതിക്കാണ്  പി.ഉബൈദുള്ള എം.എൽ.എ യുടെ ഇടപെടലുകളിലൂടെ ഫലം കണ്ടത്.ഇതോടെ പെരുവഴിയിലായിരുന്ന പുല്‍പറ്റയിലെ ആറ് കുടുംബങ്ങള്‍ക്കാശ്വാസമായി.  പ്രൊജക്ടിൽ ഇരട്ട Read More …

കോണ്‍ഗ്രസ് നേതാവ് യു.കെ.ഭാസി നിര്യാതനായി

മലപ്പുറം: ദീര്‍ഘകാലം മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ യു.കെ.ഭാസി (75) നിര്യാതനായി. കെ.പി.സി.സിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  സംസ്‌കാരം സ്വദേശമായ താനൂര്‍ കാട്ടിലങ്ങാടിയിലെ വീട്ടുവളപ്പില്‍ നടക്കും.നീണ്ട 20 വര്‍ഷം മലപ്പുറം ഡി.സി.സി.പ്രസിഡന്റായി പ്രവര്‍ത്തിച്ച അദ്ദേഹം ആ സ്ഥാനം ഏറ്റവും കൂടുതല്‍ കാലം വഹിച്ച Read More …

മലപ്പുറത്ത് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി

മലപ്പുറം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ കേന്ദ്ര സര്‍ക്കാര്‍ നീട്ടിയ സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ നിരോധനാജ്ഞ നീട്ടി. മെയ് മൂന്ന് അര്‍ധരാത്രി വരെ നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് ജില്ലാ ഭരണകൂടം ഇറക്കി. ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഇന്ന് അര്‍ധരാത്രിയോടെ അവസാനിരിക്കെയാണ് ജില്ലാ ഭരണകൂടം പുതിയ ഉത്തരവ് ഇറക്കിയത്. കൊവിഡ് Read More …

വിശ്വാസികളില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ ക്രിസ്തുവിന് പകരം കുരിശില്‍ യുവതി; 20കാരന്‍ അറസ്റ്റില്‍

മലപ്പുറം: വിശ്വാസികളുടെ പുണ്യദിനത്തില്‍ അവരെ അവഹേളിക്കുന്ന തരത്തില്‍ പെരുമാറിയ യുവാവിനെ അറസ്റ്റ് ചെയ്തു. കുരിശില്‍ യേശു ക്രിസ്തുവിന് പകരം തുണിയില്ലാത്ത യുവതിയുടെ പടം പോസ്റ്റുചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച യുവാവാണ് അറസ്റ്റില്‍. മലപ്പുറം നിലമ്ബൂര്‍ കനത്ത മണിയാണി വീട്ടില്‍ ജ്യോതിഷിനെ (20) ആണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്ത്യന്‍ വിശ്വാസികളുടെ പ്രധാനപ്പെട്ട ദിവസങ്ങളില്‍ അവര്‍ക്കിടയില്‍ Read More …

പ്രവാസികളെ സംരക്ഷിക്കാന്‍ മഹല്ല് കമ്മിറ്റികള്‍ രംഗത്ത്

മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ മഹല്ല് കമ്മിറ്റികള്‍ രംഗത്ത്.  വിദേശ രാജ്യങ്ങളില്‍ ആശങ്കയില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലേക്ക് തിരിച്ചു കൊണ്ടു വരികയാണെങ്കില്‍ അവര്‍ക്ക് നിരീക്ഷണ കാലാവധി തീരും വരെ താമസമൊരുക്കാന്‍ മഹല്ലുകള്‍ക്ക് കീഴിലുള്ള സംവിധാനങ്ങള്‍ വിട്ടുനല്‍കാന്‍ കമ്മിറ്റികള്‍ തീരുമാനെടുത്തു. മദ്രസകള്‍, ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയ വിട്ടുനല്‍കും. അവിടങ്ങളില്‍ താമസത്തിന് ആവശ്യമായ Read More …

ദൈവത്തിന്റെ മാലാഖമാരും തിരക്കിലാണ്

മലപ്പുറംലോക്ഡൗണ്‍ കാലത്ത് ദൈവത്തിന്റെ മാലാഖമാര്‍ കണ്‍വെന്റില്‍ വെറുതെ ഇരിക്കുകയല്ല. അവരും തിരക്കിലാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനായി മാസ്‌ക് നിര്‍മാണത്തില്‍ ഏറെ നേരവും വ്യാപൃതരാണവര്‍. മലപ്പുറം സെന്റ്‌ജെമ്മാസ് കോണ്‍വെന്റിലെ 16 സിസ്റ്റര്‍മാരാണ് എം.എസ്.പി പോലീസിനായി മൂന്ന് ലെയറുള്ള 5,000 മാസ്‌ക് നിര്‍മിക്കാന്‍ മുന്നോട്ട് വന്നത്. ലോക്ക് ഡൗണ്‍ കാലത്ത് കോണ്‍വെറ്റിലിരുന്ന് ഏങ്ങിനെ ജനങ്ങളെ സേവിക്കാന്‍ Read More …

മലപ്പുറത്ത് പഴകിയതും ഫോര്‍മാലിന്‍ കലര്‍ത്തിയുമായി 99 കിലോ മത്സ്യം പിടികൂടി

മലപ്പുറം: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പും മലപ്പുറം നഗരസഭ ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടപ്പടി മത്സ്യ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഫോര്‍മാലിന്‍ കലര്‍ത്തിയുമായി 99 കിലോ മത്സ്യം പിടികൂടി. ഇന്നലെ(ശനി) രാവിലെ 9.30 ഓടെ ആരംഭിച്ച പരിശോധന ഒരു മണിക്കൂറോളം നീണ്ട് നിന്നു. 28 കിലോ ചെമ്മീന്‍, 44 കിലോ Read More …