കനത്ത മഴ; മുംബൈയില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി, 54 സര്‍വീസുകള്‍ വഴി തിരിച്ച്‌ വിട്ടു

മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിന്ന ്‌തെന്നി മാറി. തിങ്കളാഴ്ച രാത്രി 11:45ന് ജയ്പൂര്‍-മുംബൈ സ്പൈസ് ജെറ്റിന്റെ എസ്ജി 6237 വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നി മാറിയത്. അതേസമയം യാത്രക്കാര്‍ എല്ലാവരും സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ മഴയുടെ ശക്തി വര്‍ധിച്ചതോടെ വിമാനത്താവളത്തിലെ പ്രധാന റണ്‍വെ താത്കാലികമായി അടച്ചിട്ടു. ഇതേ തുടര്‍ന്ന് Read More …

ഒരാഴ്ച പിന്നിട്ടപ്പോള്‍ നിലപാട് മാറ്റി; ഗുര്‍മീത് റാം റഹീം പരോള്‍ അപേക്ഷ പിന്‍വലിച്ചു

റോതക്: പീഡന- കൊലപാതക കേസുകളില്‍ ജീവപര്യന്തം നേരിടുന്ന ഗുര്‍മീത് റാം റഹീം പരോള്‍ അപേക്ഷ പിന്‍വലിച്ചു. ദേരാ സച്ചാ സൗദാ തലവന്‍ കൂടിയായ ഗുര്‍മീത് സിങ് പരോള്‍ അപേക്ഷ നല്‍കിയതിനു പിന്നാലെ വന്‍ വിവാദങ്ങളും ഉടലെടുത്തിരുന്നു. ഇതോടെയാണ്‌ ഗുര്‍മീത് അപേക്ഷ പിന്‍വലിച്ചിരിക്കുന്നത്. ഹരിയനയിലെ ജയില്‍ അധികൃതര്‍ തന്നെയാണ് പരോള്‍ അപേക്ഷ പിന്‍വലിച്ച കാര്യം വ്യക്തമാക്കിയത്. എന്നാല്‍ Read More …

കശ്​മീര്‍ വിഘടനവാദികള്‍ സ്​കൂള്‍ പൂട്ടിച്ച്‌​ മക്കളെ വിദേശത്തയക്കുന്നു- അമിത്​ ഷാ

ന്യൂഡല്‍ഹി: ജമ്മുകശ്​മീരിലെ സ്​കൂളുകള്‍ പൂട്ടിക്കുന്ന വിഘടനവാദികള്‍ സ്വന്തം മക്കളെ വിദേശത്താണ്​ പഠിപ്പിക്കുന്നതെന്ന്​ ആഭ്യന്തരമന്ത്രി അമിത്​ഷാ. കശ്​മീരിലെ 130 വിഘടനവാദി നേതാക്കളുടെ മക്കള്‍ വിദേശ രാജ്യങ്ങളിലാ​ണ്​ പഠിക്കുന്നതും ജോലി ചെയ്യുന്നതും. അവരുടെ വിശദവിവരങ്ങളടങ്ങിയ പട്ടിക ത​​െന്‍റ പക്കലുണ്ടെന്നും എന്നാല്‍ പേരുകള്‍ പുറത്ത്​ പറയുന്നില്ലെന്നും അമിത്​ ഷാ പറഞ്ഞു. എന്തുകൊണ്ടാണ്​ കശ്​മീരില്‍ രാഷ്​ട്രപതി ഭരണം തുടരുന്നതെന്ന പ്രതിപക്ഷത്തി​​െന്‍റ ചോദ്യങ്ങള്‍ക്ക്​ Read More …

മുന്നോക്കവിഭാഗങ്ങളിലെ സാമ്ബത്തിക സംവരണം; വിശദമായി വാദം കേള്‍ക്കും

മുന്നോക്കവിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്ന ഭരണഘടനാ ഭേദഗതി ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി വിശദമായി വാദം കേള്‍ക്കും. സംവരണം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന അപേക്ഷകളും പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ജൂലൈ 16 മുതല്‍ കേസില്‍ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ബി ആര്‍ ഗവായ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. Read More …

മുഖ്യമന്ത്രിമാരുടെ ആവശ്യവും നിരസിച്ചു; രാഹുല്‍ഗാന്ധി രാജിയില്‍ ഉറച്ചു തന്നെ

ന്യൂഡല്‍ഹി: സ്വന്തം വസതിയില്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിലും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവെക്കുമെന്ന തീരുമാനം മാറ്റാതെ രാഹുല്‍ ഗാന്ധി.രാജി തീരുമാനം പുനഃപരിശോധിക്കണമെന്ന മുഖ്യമന്ത്രിമാരുടെ ആവശ്യം തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ രാഹുല്‍ തള്ളി. എങ്കിലും രാഹുല്‍ഗാന്ധിയോട് സ്ഥാനത്ത് തുടരണമെന്ന ആവശ്യത്തില്‍ സമ്മര്‍ദ്ദം തുടരുകയാണ് നേതാക്കള്‍. രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് Read More …

രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണം; പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാഹാരം തുടങ്ങി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാഹാരം തുടങ്ങി. ഡെല്‍ഹിയിലെ എഐസിസി ആസ്ഥാനത്തിന് മുമ്ബിലാണ് പ്രവര്‍ത്തകര്‍ നിരാഹാരസമരം ആരംഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി തുടരുകയാണ്. രാഹുല്‍ ഗാന്ധിയ്ക്ക് പുതിയ നേതൃത്വം ഉണ്ടാക്കാനാണ് തങ്ങള്‍ രാജിവയ്ക്കുന്നതെന്നാണ് പല നേതാക്കളും പറയുന്നത്. എന്നാല്‍, അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ രാഹുലിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് Read More …

മന്‍മോഹന്‍സിംഗിന് തമിഴ്‌നാട്ടില്‍ രാജ്യസഭ സീറ്റില്ല

ചെന്നൈ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കില്ല. മൂന്ന് രാജ്യസഭ സീറ്റുകളിലും ഡി.എം.കെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഒരു സീറ്റ് മന്‍മോഹന്‍ സിംഗിന് നല്‍കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇക്കാര്യം ആവശ്യപ്പെടാത്തതിനാലാണ് ഡി.എം.കെ സീറ്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചതെന്നാണ് സൂചന. ഡി.എം.കെ അനുഭാവിയും മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായ പി. വില്‍സണ്‍, എം.ഡി.എം.കെ നേതാവ് Read More …

ശക്തമായ സുരക്ഷയില്‍ അമര്‍നാഥ് ക്ഷേത്ര തീര്‍ത്ഥാടനത്തിന് തുടക്കമായി

ന്യൂഡല്‍ഹി: ശക്തമായ സുരക്ഷയില്‍ ദക്ഷിണ കശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനത്തിന് തുടക്കമായി. ജമ്മു കശ്മീരില്‍ ഒരുക്കിയിട്ടുള്ള ബേസ് ക്യാമ്ബില്‍ നിന്ന് ആദ്യ തീര്‍ത്ഥാടക സംഘം യാത്ര പുറപ്പെട്ടു. തീര്‍ത്ഥാടന യാത്രയ്ക്ക് നേരെ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്‍ സുരക്ഷയാണ് ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. സുരക്ഷ കര്‍ശനമാക്കുന്നതിനായി വിവിധ സുരക്ഷാ സംഘങ്ങളെ Read More …