യോഗി ആദിത്യനാഥിന്‍റെ ആശുപത്രി സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ മുറിക്കുള്ളില്‍ പൂട്ടി

ലക്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മൊറാദാബാദ് ആശുപത്രി സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് തടയാന്‍ വേണ്ടിയാണ് തങ്ങളെ പൂട്ടിയിട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ വിമര്‍ശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രി ആശുപത്രിയിലെത്തിയ സമയത്ത് രണ്ട് മണിക്കൂറോളം തങ്ങളെ പൂട്ടിയിട്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞതായി ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. പുറത്ത് Read More …

ബി.ജെ.പിയെ നേരിടാന്‍ സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണ തേടി മമത ബാനര്‍ജി

കൊല്‍ക്കത്ത: പൊതുശത്രുവിനെ നേരിടാന്‍ മറ്റുചെറിയ ശത്രുക്കളെ കൂട്ടുപിടിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ എതിര്‍ക്കാന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് സി.പിഎ.മ്മിനോടും കോണ്‍ഗ്രസിനോടും മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചു. ബദ്ധവൈരികളായ സി.പി.എമ്മിനോട് ഇതാദ്യമായാണ് സഹകരിക്കണമെന്ന് മമത ബാനര്‍ജി അഭ്യര്‍ത്ഥിക്കുന്നത്. ബംഗാളിലെ ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്താല്‍ ഭട്‌പര പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് മമത പറഞ്ഞു തൃണമൂല്‍ Read More …

മുത്തലാഖ് നിരോധന ബില്ലിനെ പിന്തുണയ്ക്കണം; വിശ്വാസവുമായി കൂട്ടിക്കുഴച്ച് രാഷ്ട്രീയം കളിക്കരുത്; മോഡി

ന്യൂഡെല്‍ഹി: മുത്തലാഖ് നിരോധന ബില്ലിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കണമെന്നും വിശ്വാസവുമായി കൂട്ടിക്കുഴച്ച്‌ രാഷ്ട്രീയം കളിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അഭിലാഷമാണ് നയപ്രഖ്യാന പ്രസംഗത്തിന്റെ ഉള്ളടക്കം. രാജ്യത്തെ സ്‌നേഹിക്കുന്ന ജനങ്ങളുടെ ഹിതമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും മോഡി വ്യക്തമാക്കി. പുതിയ ഇന്ത്യ Read More …

രാജിയില്‍ ഉറച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനുള്ള തീരുമാനം മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. ബുധനാഴ്ച കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശശി തരൂര്‍, മനീഷ് തേവാരി അടക്കമുള്ളവര്‍ രാഹുല്‍ ഗാന്ധിയോട് തുടരണമെന്ന അഭ്യര്‍ഥന നടത്തിയെങ്കിലും തീരുമാനത്തില്‍ നിന്ന് മാറില്ലെന്ന നിലപാടില്‍ തന്നെ രാഹുല്‍ ഉറച്ചുനിന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മുന്‍ അധ്യക്ഷയുമായ Read More …

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജമ്മുവില്‍ സുരക്ഷാ സേന വധിച്ചത് 733 തീവ്രവാദികളെ; ഈ വര്‍ഷം മാത്രം 133 പേരെ

ജമ്മു; ജമ്മുകാശ്മീരില്‍ 2016 മുതല്‍ ഇതുവരെ 733 തീവ്രവാദികളെ സുരക്ഷാ സേന വധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി. ലോക്‌സഭയിലാണ് ജി കിഷന്‍ റെഡ്ഡി ഇത് വ്യക്തമാക്കിയത്. കാശ്മീരില്‍ ഈ വര്‍ഷം മാത്രം 133 പേരെ വധിച്ചിട്ടുണ്ടെന്നും കിഷന്‍ റെഡ്ഡി വ്യക്തമാക്കി. തീവ്രവാദികളെ കൂടാതെ 18 സിവിലിയനും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കിഷന്‍ റെഡ്ഡി ലോക്‌സഭയില്‍ പറഞ്ഞു. Read More …

പിന്‍ഗാമിയെ കണ്ടെത്താന്‍ കഴിയാതെ ഹൈക്കമാന്‍ഡ് പ്രതിസന്ധിയില്‍; രാഹുല്‍ നല്‍കിയ സമയം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി: അധ്യക്ഷസ്ഥാനത്തേക്ക് പുതിയ ഒരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ സമയം അവസാനിക്കുന്നു. തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ രാഹുല്‍ ഒരുമാസമാണ് നേതൃത്വത്തിന് നല്‍കിയത്. എന്നാല്‍ അധ്യക്ഷസ്ഥാനത്ത് രാഹുല്‍ തന്നെ തുടരണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. രാഹുല്‍ തന്റെ രാജിയില്‍ ഉറച്ചു നിന്നതോടെ രാഹുലിന്റെ മനസ്സ് മാറ്റാനോ പിന്‍ഗാമിയായി പുതിയൊരാളെ കണ്ടെത്താനോ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് Read More …

ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജിവെച്ചു: രാജി കാലാവധി അവസാനിക്കാന്‍ ആറുമാസം ബാക്കിനില്‍ക്കെ

മുബയ്: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു. കാലാവധി അവസാനിക്കാന്‍ ആറുമാസം അവശേഷിക്കെയാണ് രാജി. റിസര്‍വ് ബാങ്കിന്റെ ധനനയ രൂപികരണത്തിന്റെ ചുമതലയായിരുന്നു വിരാലിന്. പണപ്പെരുപ്പം,വളര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിരാല്‍ ആചാര്യയെ 2017ലാണ് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ സ്റ്റേണ്‍ സ്‌കൂള്‍ Read More …

നടികര്‍ സംഘം തെരഞ്ഞെടുപ്പ്; ഇത് വളരെ വിചിത്രവും ദൗര്‍ഭാഗ്യകരവുമെന്ന് രജനികാന്ത്

ചെന്നൈ:തമിഴ് സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാവാതെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ഇന്നാണ് നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പ് നടക്കുന്നത്. പോസ്റ്റല്‍ വോട്ട് ലഭിക്കാന്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്നാണ്‌ രജനികാന്തിന് വോട്ട് ചെയ്യാന്‍ സാധിക്കാത്തത്. ഇന്നലെ വൈകിട്ടാണ് നടികര്‍ സംഘത്തില്‍ നിന്നുള്ള പോസ്റ്റല്‍ വോട്ട് താരത്തിന് ലഭിച്ചത്. തനിക്ക് വോട്ട് ചെയ്യാന്‍ സാധിക്കത്തത് വളരെ വിചിത്രവും Read More …