ഞാന്‍ വിദേശയാത്ര നടത്തിയത് കൊണ്ടാണ് രാജ്യത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചത്: നരേന്ദ്ര മോദി

ദില്ലി: ഞാന്‍ വിദേശയാത്ര നടത്തിയത് കൊണ്ടാണ് രാജ്യത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് വര്‍ഷം മുന്‍പ് ഇന്ത്യയെ കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാലിന്ന് ലോകം ഇന്ത്യക്കൊപ്പം നില്‍ക്കുന്നുവെന്നും വെസ്റ്റ് ബംഗാളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രവര്‍ത്തരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വരാണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ചടങ്ങ് വലിയ Read More …

സണ്ണിഡിയോളിനെ യുവതാരമെന്ന് വിളിച്ച്‌ നിര്‍മലാ സീതാരാമന്‍; ട്രോളുമായി സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: സണ്ണി ഡിയോളിനെ യുവനടനെന്ന് വിശേഷിപ്പിച്ച കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ ട്രോളി സോഷ്യല്‍ മീഡിയ. അടുത്തിടെയാണ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നത്. 1997 ല്‍ ഇറങ്ങിയ ബോര്‍ഡര്‍ എന്ന സിനിമയില്‍ സണ്ണി ഡിയോള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും ദേശീയതയുടേയും ദേശസ്‌നേഹത്തിന്റേയും ഉജ്വലമായ പതിപ്പായിരുന്നു ആ സിനിമയെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. Read More …

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വെ​ള്ളി​യാ​ഴ്ച വാ​രാ​ണ​സി​യി​ല്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും

​ഡ​ല്‍​ഹി: ലോക്സഭ തെരഞ്ഞെടുപ്പിനായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വെ​ള്ളി​യാ​ഴ്ച പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. വാ​രാ​ണ​സി​യി​ലെ സി​റ്റിം​ഗ് എം​പി​യാ​യ മോ​ദി വാ​രാ​ണ​സി​യി​ല്‍​നി​ന്നു​ തന്നെയാണ് ഇത്തവണയും ജ​ന​വി​ധി തേ​ടു​ന്ന​ത്.പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​ന് മോ​ദി​യോ​ടൊ​പ്പം ബി​ജെ​പി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളും നി​തി​ഷ് കു​മാ​ര്‍, പ്ര​കാ​ശ് സിം​ഗ് ബാ​ഡ​ല്‍, രാം ​വി​ലാ​സ് പ​സ്‌വാ​ന്‍, ഉ​ദ്ധ​വ് താ​ക്ക​റെ തു​ട​ങ്ങി​യ​വ​രും അ​നു​ഗ​മി​ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ മോ​ദി പ​ത്രി​ക Read More …

കുറ്റസമ്മതം നടത്തിയതോടെ രാഹുല്‍ ഗാന്ധി കള്ളനാണെന്ന് തെളിഞ്ഞു: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞതിലൂടെ രാഹുല്‍ ഗാന്ധി കള്ളനാണെന്ന് കുറ്റസമ്മതം നടത്തിയെന്ന് സ്മൃതി ഇറാനി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയാണ് സ്മൃതി ഇറാനി. കോടതി അലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ പ്രതികരണം. ‘മോദിയെ കള്ളനെന്ന് വിളിച്ചതിലൂടെ രാഹുല്‍ ഗാന്ധി കള്ളനാണെന്ന് സ്വയം Read More …

രാഹുല്‍ ഗാന്ധിയുടെ നിലപാട് അവസരവാദിയുടേത്; വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാഹുല്‍ ഗാന്ധിയുടെ നിലപാട് അവസരവാദിയുടേതാണെന്നും രാഹുലിന്റെ വിശ്വാസ്യത നഷ്ട്ടപ്പെട്ടു എന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. കോടതി അലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നിര്‍മ്മാലാ സീതാരാമന്റെ പ്രതികരണം. റഫാല്‍ കേസിലെ ഉത്തരവിന് ശേഷം കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതിക്ക് മനസ്സിലായെന്ന Read More …

സുപ്രീം കോടതിക്ക് മുന്നില്‍ ചീഫ് ജസ്റ്റിസിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം

ഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ പരാതിയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് മുന്നില്‍ ഒരു വിഭാഗം അഭിഭാഷകരുടെ പ്രതിഷേധം. ഒരു വിഭാഗം അഭിഭാഷകരാണ് പ്രതിഷേധിച്ചത്. പ്ലക്കാഡുമായി സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധിച്ച അഭിഭാഷകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചീഫ് ജസ്റ്റിസ് കോടതിയിലെ നടപടികള്‍ വൈകിയാണ് തുടങ്ങിയത്. 18 മിനിറ്റ് വൈകിയാണ് ചീഫ് ജസ്റ്റിസ് കോടതിയിലെത്തിയത്. Read More …

കാമസൂത്ര 3ഡി താരം സൈറ ഖാന്‍ അന്തരിച്ചു!! അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്, നടുക്കം രേഖപ്പടുത്തി സംവിധായകന്‍

മുംബൈ: കാമസൂത്ര 3ഡി താരം സൈറാ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാളിയായ രൂപേഷ് പോള്‍ സംവിധാനം ചെയ്ത ചിത്രമാണ് കാമസൂത്ര 3ഡി. 2013ല്‍ റിലീസ് ചെയ്ത ചിത്രം എറെ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. 2013ല്‍ കാന്‍ ചലച്ചിത്ര മേളയിലും കാമസൂത്ര 3ഡി പ്രദര്‍ശിപ്പിച്ചിരുന്നു. നടി ഷെര്‍ലിന്‍ ചോപ്രയ്ക്ക് പകരമാണ് സൈറാ ഖാന്‍ കാമസൂത്രയില്‍ എത്തുന്നത്. Read More …

റോഡ് ഷോയ്ക്കിടെ കനയ്യകുമാറിനെ കരിങ്കൊടി കാണിച്ചു; ബെഗുസരായിയില്‍ സംഘര്‍ഷം

ബെഗുസരായി: ബിഹാറിലെ ബെഗുസരായി മണ്ഡലത്തില്‍ റോഡ് ഷോ നടത്തുന്നതിനിടെ സി.പി.ഐ സ്ഥാനാര്‍ഥിയായ കനയ്യകുമാറിന് നേരെ കരിങ്കൊടി കാണിച്ചു. സംഭവത്തെ തുടര്‍ന്ന് കനയ്യകുമാറിന്റെ അനുയായികളും പ്രദേശവാസികളായ ഒരു സംഘവും തമ്മില്‍ സംഘര്‍ഷംമുണ്ടായി. മണ്ഡലത്തിലെ ഗദ്പുര ബ്ലോക്കിലെ കൊറയ് ഗ്രാമത്തില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് പ്രദേശവാസികളായ ഒരു സംഘം യുവാക്കള്‍ കനയ്യകുമാറിനെതിരെ കരിങ്കൊടി ഉയര്‍ത്തി മുദ്രാവാക്യം വിളികളുമായി എത്തിയത്. Read More …