ഹാദിയ കേസ്: വാദം മാറ്റണമെന്ന പിതാവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഹാദിയഷഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ കേരള ഹൈകോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി. വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റിവെക്കണമെന്ന് ചൂണ്ടിക്കാട്ടി ഹാദിയയുടെ പിതാവ് അശോകന്‍ സമര്‍പ്പിച്ച അപേക്ഷയാണ് ചീഫ് ജസ്റ്റിസ് ദീപക് മേത്ത അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ഹരജിയിലുള്ള വാദം ഇന്നു തന്നെ നടക്കുമെന്ന് ചീഫ് Read More …

ജൂലായ് മുതല്‍ രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാകും

ന്യൂഡല്‍ഹി: സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് ടെലികോം മന്ത്രാലയം വിവിധ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് നല്‍കി. ജൂലായ് 1 മുതല്‍ നല്‍കുന്ന നമ്ബറുകള്‍ 13 അക്കമാക്കാനാണ് നിര്‍ദേശം. നിലവിലുള്ള നമ്പറുകള്‍ ഒക്ടോബര്‍ 1 മുതല്‍ 13 അക്കമാക്കിത്തുടങ്ങും. ഡിസംബര്‍ 31 നകം രാജ്യത്തെ എല്ലാ Read More …

ദില്ലിയില്‍ എകെജി ഭവന് മുന്നില്‍ ആര്‍എംപി നേതാവ് കെകെ രമ ധര്‍ണ തുടങ്ങി

ദില്ലി: സിപിഐഎം കേന്ദ്രകമ്മിറ്റി ആസ്ഥാനമായ ദില്ലി എകെജി ഭവന് മുന്നില്‍ ആര്‍എംപി നേതാവ് കെകെ രമ ധര്‍ണ ആരംഭിച്ചു. ഒഞ്ചിയം മേഖലയില്‍ ആര്‍എംപിക്കെതിരേ സിപിഐഎം നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് രമ ധര്‍ണ തുടങ്ങിയത്. ആര്‍എംപിയുടെ മറ്റ് നേതാക്കളും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. സിപിഐഎം നടത്തുന്ന അക്രമങ്ങള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് പാര്‍ട്ടിയുടെ കേന്ദ്ര ആസ്ഥാനത്ത് പ്രതിഷേധസമരം നടത്തുന്നതെന്ന് Read More …

ഡല്‍ഹി ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചെന്ന പരാതി: കേന്ദ്ര ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ടുതേടി

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറിയെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന ആരോപണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായും ആത്മാഭിമാനത്തോടെയും ജോലിചെയ്യാന്‍ അവസരം ഉണ്ടാവേണ്ടതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറോടാണ് സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. Read More …

ക്രമാനുഗതമായ വളര്‍ച്ച ലക്ഷ്യം ; ചിറ്റ് ഫണ്ട് നിയമത്തിന് അംഗീകാരം നല്‍കി ക്യാബിനറ്റ്

ന്യൂഡല്‍ഹി: ക്രമാനുഗതമായ വളര്‍ച്ചയ്ക്കും നിക്ഷേപകര്‍ക്ക് കൂടുതല്‍ സാമ്ബത്തിക അഭിവൃത്തി ലഭ്യമാക്കുന്നതിനും ചിറ്റ് ഫണ്ടുകളുടെ നിയമം ക്യാബിനറ്റ് അംഗീകരിച്ചു. ചൊവ്വാഴ്ചയാണ് ചിട്ട് ഫണ്ട് (ഭേദഗതി) ബില്ലിന് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മന്ത്രിസഭ അംഗീകാരം നല്‍കിയത്. മേഖലയുടെ ക്രമാനുഗതമായ വളര്‍ച്ചയ്ക്കും, വ്യവസായം നേരിടുന്ന പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനുമാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്. ചിറ്റ് ഫണ്ടിന് അംഗീകാരം ലഭിക്കുന്നതോടെ ജനങ്ങള്‍ക്ക് Read More …

എഎപി എംഎല്‍എമാര്‍ ചീഫ് സെക്രട്ടറിയെ കൈയേറ്റം ചെയ്തതായി പരാതി

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അംശു പ്രകാശിനെ ആംആദ്മി എംഎല്‍എമാര്‍ കൈയേറ്റം ചെയ്തതായി പരാതി. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയെ ആക്രമിച്ചത്. സംഭവത്തില്‍ ചീഫ് സെക്രട്ടറി ലഫ്. ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. എഎപി എംഎല്‍എമാരില്‍ ചിലര്‍ കോളറിന് കുത്തിപ്പിടിക്കുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും Read More …

കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം നാളെ; പിണറായിക്കും ക്ഷണം

ചന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം നാളെ. തന്റെ ആശയങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള സംസ്ഥാന പര്യടനം ആരംഭിക്കുന്ന ദിവസം തന്നെ പാര്‍ട്ടി പ്രഖ്യാപനവും ഉണ്ടാകുമെന്ന് നടന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. പര്യടനത്തിന്റെഒന്നാംഘട്ടത്തില്‍ സ്വദേശമായ രാമനാഥപുരത്തോടൊപ്പം മധുരൈ, ദിണ്ടിഗല്‍, ശിവഗിരി തുടങ്ങിയ ജില്ലകളിലും കമല്‍ സന്ദര്‍ശനം നടത്തും. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ദുഷിച്ച രാഷ്ട്രീയ വ്യവസ്ഥിതിയോട് Read More …

ദേശീയ ഹജ്ജ്നയം മാറ്റാനാകില്ലെന്ന് കേന്ദ്രം; ഹജ്ജ് ക്വോട്ട വീതിച്ചുനല്‍കി

ന്യൂഡല്‍ഹി > കേരള ഹജ്ജ്കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ച്‌ ദേശീയ ഹജ്ജ്നയം മാറ്റാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ദേശീയ ഹജ്ജ്നയം രൂപീകരിച്ചത് എല്ലാ ഹജ്ജ്കമ്മിറ്റികളുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷമാണ്. ഈ വര്‍ഷത്തെ ഹജ്ജ്ക്വോട്ട വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും വീതിച്ചുനല്‍കിയതായും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ജനറല്‍ പിങ്കിആനന്ദ് അറിയിച്ചു. അഖിലേന്ത്യ അടിസ്ഥാനത്തില്‍ ഒഴിവുകള്‍ വിശദമാക്കി Read More …