നടി മാതു വീണ്ടും വിവാഹിതയായി

മലയാളത്തിന്റെ പ്രിയനടി മാതു വീണ്ടും വിവാഹിതയായി. തമിഴ്നാട് സ്വദേശിയായ അന്‍പഴകന്‍ ജോര്‍ജ് ആണ് വരന്‍. അമേരിക്കയില്‍ ഡോക്ടറാണ് ഇദ്ദേഹം. ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയില്‍ താമസമാക്കിയ താരം ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്മെന്റില്‍ ഡാന്‍സ് ക്ലാസ് നടത്തി വരികയായിരുന്നു. നാലുവര്‍ഷം മുമ്ബാണ് ജേക്കബുമായി വിവാഹമോചനം നേടിയത്. രണ്ടു മകളാണ് മാതുവിന്, ജെയ്മിയും ലൂക്കും. ആദ്യ വിവാഹത്തെ തുടര്‍ന്ന് Read More …

നീരവ്​ മോദിയെ രാജ്യം വിടാന്‍ അനുവദിച്ചത്​ കേന്ദ്രസര്‍ക്കാറാണെന്ന്​ കോണ്‍ഗ്രസ്​

ന്യൂഡല്‍ഹി: പഞ്ചാബ്​ നാഷണല്‍ ബാങ്ക്​ തട്ടിപ്പില്‍ പ്രതിയായി വിദേശത്തേക്ക്​ കടന്ന വജ്രവ്യാപാരി നീരവ്​ മോദിയെയും കുടുംബത്തെയും രാജ്യം വിടാന്‍ അനുവദിച്ചത്​ കേന്ദ്രസര്‍ക്കാറാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്​​​. രാഹുല്‍ ഗാന്ധിയാണ്​ ട്വിറ്ററിലുടെ ആരോപണം ഉന്നയിച്ചത്​. മോദി ഇന്ത്യയെ കൊള്ളയടിക്കുന്നുവെന്ന ഹാഷ്​ടാഗോടും തട്ടിപ്പുകാരുടെ രക്ഷപ്പെടല്‍ ​േഫാര്‍മുല എന്ന തലക്കെ​ട്ടും കൂടിയാണ്​ ട്വീറ്റ്​. ‘ഉഡാന്‍’ എന്നത്​ മോദി സര്‍ക്കാര്‍ ഫാഷനായി ഉപയോഗിച്ച Read More …

ഹസന്‍ റൂഹാനിക്ക് രാഷ്ട്രപതി ഭവനില്‍ വന്‍വരവേല്‍പ്പ്

ന്യൂഡല്‍ഹി: ത്രിദിന സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിക്ക് രാഷ്ട്രപതി ഭവനില്‍ വന്‍വരവേല്‍പ്പ്. രാഷ്ട്രപതി ഭവനിലെത്തിയ ഹസന്‍ റൂഹാനിയെ ഗാര്‍ഡ് ഒാഫ് ഹോണര്‍ നല്‍കി സ്വീകരിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നല്‍കിയ സ്വീകരണത്തില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. ഇറാനും ഇന്ത്യയും പരസ്പര സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളാണെന്ന് ഹസന്‍ റൂഹാനി പറഞ്ഞു. സാംസ്കാരികം, സാമ്ബത്തികം അടക്കമുള്ള മേഖലകളില്‍ Read More …

ഇന്ത്യാ വിരുദ്ധ പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്

ജയ്പുര്‍ : കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹത്തിനു കേസ്. ഇന്ത്യയെ അപമാനിച്ച്‌ സംസാരിച്ചുവെന്നാരോപിച്ച്‌ ബിജെപി നേതാവ് അശോക് ചൗധരി രാജസ്ഥാനിലെ കോട്ട അഡിഷനല്‍ ചീഫ് മജിസ്ട്രേറ്റ് മുന്‍പാകെ നല്‍കിയ പരാതിയിലാണു കേസെടുത്തത്.വാദം കേള്‍ക്കാനായി കേസ് 20 ന് പരിഗണിക്കും. കറാച്ചിയില്‍ പൊതു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പാകിസ്ഥാന് അനുകൂലമായി അയ്യര്‍ പ്രസ്താവന നടത്തിയത്. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ Read More …

നീരവ് മോദിയുടെ പാസ്പോര്‍ട്ട് മരവിപ്പിച്ചു

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ പാസ്പോര്‍ട്ട് മരവിപ്പിച്ചു. സംഭവത്തില്‍ നാലാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം പാസ്പോര്‍ട്ട് റദ്ദാക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തട്ടിപ്പു കേസില്‍ നീരവ് മോദിക്കും കുടുംബാംഗങ്ങള്‍ക്കും എന്‍ഫോഴ്സമെന്‍റ് നോട്ടീസ് അയച്ചു. ഒരാഴ്ച്ചക്കുള്ളില്‍ ഹാജരാകണമെന്നാണ് എന്‍ഫോഴ്സ്മെന്‍റ് നിര്‍ദേശം. അതേസമയം നീരവ് മോദിയെ കണ്ടെത്താനായി സിബിഐ ഇന്‍റര്‍പോളിന്‍റെ സഹായം Read More …

കാവേരി വിധി: എ.ഐ.എ.ഡി.എം.കെ അഴിമതിക്കാരെന്ന് ഡി.എം.കെ

ന്യൂഡല്‍ഹി: കാവേരി നദീജല കരാര്‍ സംബന്ധിച്ച്‌​ സുപ്രീംകോടതി വിധി പുറത്ത്​ വന്നതിന്​ പിന്നാലെ എ.​െഎ.എ.ഡി.എം.കെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ്​നാട്ടിലെ മുഖ്യപ്രതിപക്ഷമായ ഡി.എം.കെ. രാഷ്​ട്രീയ നേട്ടങ്ങള്‍ക്കായി കാവേരി കേസില്‍ എ.​െഎ.എ.ഡി.എം.കെ ഒത്തുകളിച്ചുവെന്ന ആരോപണമാണ്​ ഡി.എം.കെ ഉയര്‍ത്തുന്നത്​. അഴിമതിക്കാരാണ്​ എ.​െഎ.എ.ഡി.എം. കെ പാര്‍ട്ടിക്കാരെന്നും ഡി.എം.കെ ആരോപിക്കുന്നു. തമിഴ്​നാടിനെ സംബന്ധിച്ചടുത്തോളം ഞെട്ടിപ്പിക്കുന്നതാണ്​ സുപ്രീംകോടതി വിധിയെന്ന്​ മുതിര്‍ന്ന ഡി.എം.കെ നേതാവ്​ ദുരൈ Read More …

കാവേരി വിധി ആഘോഷമാക്കി കര്‍ണാടക നിയമസഭ

ബംഗളൂരു: രണ്ടു പതിറ്റാണ്ടോളം നീണ്ടുനിന്ന കാവേരി നദീജല തര്‍ക്കത്തില്‍ സംസ്ഥാനത്തിന് അധികജലം ലഭ്യമാക്കിയ സുപ്രീംകോടതി വിധി ആഘോഷമാക്കി കര്‍ണാടക നിയമസഭ. രാഷ്ട്രീയ കക്ഷിഭേദമന്യേ പരസ്പരം കൈകൊടുത്തും ആശ്ലേഷിച്ചുമാണ് എംഎല്‍എമാര്‍ സന്തോഷം പങ്കുവച്ചത്. സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നേയാണ് എംഎല്‍എമാര്‍ സന്തോഷം പ്രകടിപ്പിച്ചത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കര്‍ണാടകത്തിന് Read More …

ബാങ്കിലിട്ടാല്‍ നീരവിനെ പേടിക്കണം, വീട്ടില്‍ വെച്ചാല്‍ മോദിയേയും: പരിഹസിച്ച് ഹാര്‍ദിക്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി തട്ടിയെടുത്ത പ്രമുഖ വജ്രവ്യാപാരി നീരവ് മോദി വിദേശത്തേക്ക് കടന്ന സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദിക് പട്ടേല്‍. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ് ഗുജറാത്തില്‍ നിന്നുള്ള പട്ടീദാര്‍ നേതാവ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ഹാര്‍ദിക് പട്ടേല്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ബാങ്കില്‍ പണം ഇട്ടാല്‍ നീരവിനെ പേടിക്കണം. Read More …