അഞ്ച് മാസം കൊണ്ട് ബിജെപിക്ക് കിട്ടിയത് എണ്‍പതിനായിരം കോടി; അണ്ണാ ഹസാരെ

ദില്ലി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും അണ്ണാ ഹസാരെ. എന്‍ഡിഎ ഭരിച്ച മൂന്നു വര്‍ഷം കൊണ്ട് രാജ്യം അഴിമിതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയെന്നും അഞ്ച് മാസത്തിനിടയിലല്‍ 80000 കോടി രൂപ ബിജെപി ഡൊണേഷനായി പിരിച്ചെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷത്തെ എന്‍ഡിഎ ഭരണത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ മുന്നിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. Read More …

റായ്ബറേലിയില്‍ സോണിയ തന്നെ മത്സരിക്കുമെന്ന് പ്രിയങ്ക

ന്യൂഡല്‍ഹി: അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നും സോണിയ ഗാന്ധി തന്നെ മത്സരിക്കുമെന്ന് മകള്‍ പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദം ഏല്‍ക്കുന്ന ചടങ്ങിന് ശേഷം ഒരു ദേശീയ മാധ്യമത്തോടാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ സൂചന നല്‍കിയ സോണിയയുടെ സ്ഥാനത്തേക്ക് റായ്ബറേലിയില്‍ പ്രിയങ്കയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. ഇതിനോട് Read More …

കോൺഗ്രസിനിത് പുതു ചരിത്രം, രാഹുലിന്റെ സ്ഥാനാരോഹണത്തെ കുറിച്ച് മൻമോഹൻ സിങ്ങ്

രാഹുൽ ഗാന്ധി അധ്യക്ഷനായി ചുമതലയേറ്റത് കോൺഗ്രസ്സിന് പുതു ചരിത്രം കുറിക്കുകയാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. എ ഐ സി സി ആസ്ഥാനത്തു രാഹുലിന്റെ സ്ഥാനാരോഹണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മൻമോഹൻ സിംഗ്.   19 കൊല്ലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ആയിരുന്ന സോണിയ ഗാന്ധി ശക്തയായ നേതാവായിരുന്നുവെന്നും മൻമോഹൻ സിംഗ് പറഞ്ഞു. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ട് Read More …

വിടവാങ്ങൽ പ്രസംഗത്തിൽ ഇന്ദിരയേയും രാജീവിനെയും ഓർമിച്ച് സോണിയ ഗാന്ധി, ഭീഷണികൾക്ക് മുന്നിൽ കോൺഗ്രസ്‌ മുട്ട് വളക്കില്ല

എ ഐ സി സി ആസ്ഥാനത്തെ രാഹുലിന്റെ സ്ഥാനാരോഹണ ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ ഇന്ദിര ഗാന്ധിയെയും രാജീവ്‌ ഗാന്ധിയെയും ഓർമിച്ച് സോണിയ ഗാന്ധി. ഇന്ദിര ഗാന്ധി തന്നെ മകളെ പോലെയാണ് കണ്ടിരുന്നത്. ഇന്ത്യയെ കുറിച്ച് ഒരുപാടറിഞ്ഞത് ഇന്ദിര ഗാന്ധിയിൽ നിന്നാണെന്നും സോണിയ പറഞ്ഞു.   ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും വിടപറഞ്ഞപ്പോൾ ഒറ്റക്കായെന്ന് തോന്നി. സാഹചര്യങ്ങളോട് Read More …

ഇന്ത്യയെ സംരക്ഷിക്കും, കോൺഗ്രസ്‌ അധ്യക്ഷനായി രാഹുൽ

ഇന്ത്യയുടെ ചരിത്രവും വർത്തമാനവും ഭാവിയും സംരക്ഷിക്കുമെന്ന് കോൺഗ്രസ്‌ അധ്യക്ഷനായി ചുമതലയേറ്റ രാഹുൽ ഗാന്ധി. രാജ്യത്തെ പുറകോട്ടു നടത്താനാണ് ബിജെപി ശ്രമം. ഈ രാജ്യത്തിലും ജനങ്ങളിലുമുള്ള വിശ്വാസമാണ് തന്നെ രാഷ്‌ടീയത്തിൽ എത്തിച്ചതെന്നും രാഹുൽ വ്യക്തമാക്കി.   ഒറ്റയ്ക്ക് പോരാടാൻ സാധിക്കാത്തവർക്കൊപ്പം ചേർന്നാണ് പോരാട്ടമെന്നു രാഹുൽ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ പ്രത്യേകത അതായിരുന്നു. ബിജെപി എതിർ ശബ്ദത്തെ അടിച്ചമർത്തുന്നു. Read More …

സ്വര്‍ഗത്തില്‍ എത്തിയ താരദമ്പതികള്‍: ചിത്രം വൈറലാകുന്നു

സ്വര്‍ഗത്തില്‍ എത്തിയ താരദമ്പതികളുടെ ചിത്രം വൈറലാകുന്നു. വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും ഹണിമൂണ്‍ ആഘോഷത്തിലാണ്. ഇതിലെ ഒരു ചിത്രം അനുഷ്‌ക ആരാധകര്‍ക്കായി പങ്കുവച്ചു. മഞ്ഞുമലയില്‍ നിന്ന അനുഷ്‌ക കോഹ്ലിയും പുഞ്ചരി തൂകുന്ന സെല്‍ഫിയാണിത്. ഫെയ്‌സ്ബുക്ക് പേജിലാണ് അനുഷ്‌ക ചിത്രം പങ്കുവച്ചത്. ചിത്രത്തിനു ഞങ്ങളിപ്പോള്‍ അക്ഷാരര്‍ത്ഥത്തില്‍ സ്വര്‍ഗത്തിലാണ് എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്. ചിത്രമെടുത്ത് അനുഷ്‌കയുടെയും ടീം Read More …

മുത്തലാഖ് ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: മുസ്‌ലിം പുരുഷന്മാര്‍ മൂന്ന് വട്ടം തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുത്തലാഖ് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി കൊണ്ട് വന്ന നിയമഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. ആഗസ്റ്റില്‍, സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചിരുന്നു. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി ആറ് മാസത്തേക്ക് Read More …

പ്രതിപക്ഷബഹളത്തില്‍ രാജ്യസഭ തടസ്സപ്പെട്ടു

ദില്ലി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാകിസ്താനുമായി ചേര്‍ന്ന് ഗുജറാത്ത് നിയമസഭാ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ നടത്തിയ ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ തടസ്സപെട്ടു. വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു Read More …